Tuesday, December 15, 2009

ഇത് താനെടാ പോലീസ് (തമിഴ്) .

രണ്ടായിരത്തി ആറില്‍ മൂത്ത മകന്റെ തല മുണ്ഡനം ചെയ്യാനായി പഴനിയിലേക്ക് പോകുന്നു. ഞാനൊഴിച്ചുള്ള എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു. വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്നും രാത്രി പുറപെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോകാനാണ് ഞാന്‍ തീരുമാനിച്ചത്. ആഴ്ച അവസാനം ആയതിനാലും ദൂരെ ട്രിപ്പ്‌ ആയതിനാലും നല്ല പോലെ കഷ്ടപ്പെട്ടതിനു ശേഷം ആണ് സീറ്റ്‌ കിട്ടിയത്. വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പഴനി സ്റ്റാന്‍ഡില്‍ വണ്ടി എത്തി. വെളുപ്പിന് ആ നേരമായതിനാല്‍ സ്ഥലത്തൊക്കെ ആളുകള്‍ കുറവ്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ വരുന്നത്. എനിക്ക് പോകേണ്ട ലോഡ്ജിന്റെ പേരുമാത്രമേ എനിക്കറിയാം. ഞാന്‍ അങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നില്‍കുന്ന കണ്ടപ്പോള്‍ കുതിരവണ്ടിക്കാരും ഓട്ടോ റിക്ഷക്കാരും അടുത്ത് വരന്‍ തുടങ്ങി, എങ്കെ പോണം സര്‍ എന്നെല്ലാം ചോദിച്ചു. എനിക്കാനെങ്ങില്‍ ഇവരുടെ കൂടെ പോകാനും മടി. അടുത്ത് നില്‍കുന്ന രണ്ടു പോലീസുകാരുടെ സഹായം തേടാം എന്നു വിചാരിച്ചു. ഞാന്‍ അവരുടെ അടുത്ത് പോയി ചോദിച്ചു "സര്‍ ശുഭം ലോഡ്ജെ എങ്കെ ?" അവര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങും മുന്‍പേ രണ്ടു പോലീസുകാര്‍ ബൈക്കില്‍ ആയി അവിടെ വന്നെത്തി. അവരില്‍ ബൈക്ക് ഓടിക്കുന്ന ആള്‍ എന്നോട് ചോദിച്ചു . "എങ്ങോട്ട് പോണം ?" ഞാന്‍ പറഞ്ഞു "ശുഭം ലോഡ്ജ്" അയാള്‍ പുറകിലിരിക്കുന്ന ആളോട് എന്തോ പറഞ്ഞു . അതിനു ശേഷം എന്നോട്. "കയറു ഞാന്‍ അവിടെ എത്തിച്ചുതരാം". ഞാന്‍ അയാളുടെ പുറകില്‍ കയറി,ആ പോലീസുകാരന്‍ എന്നെ ലോഡ്ജിന്റെ മുന്നിളിരക്കി എന്നിട്ട് പറഞ്ഞു " സമയത്ത് നിങ്ങളെ ആരെങ്കിലും ട്രപില്‍ പെടുത്താന്‍ സാധ്യത ഉണ്ട് , അതാണ് ഞാന്‍ കൂടെ വന്നത്."
ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് ലോഡ്ജിലേക്ക് തിരിയാന്‍ ഭാവിച്ചതും , അയാള്‍ വീണ്ടും
ഗുഡ് നൈറ്റ്‌ സര്‍ .

ഇതല്ലേ മാതൃക പോലീസ് ??

No comments: