Thursday, June 19, 2008

കൈരളി ചാനലും ചില സംശയങ്ങളും.

കേരളത്തിലെ കുത്തക ചാനലുകളുടെ കൂട്ട ആക്രമണത്തില്‍ നിന്നു പാര്‍ട്ടിയെ രക്ഷിക്കുവാനാണ് ഒരു ജനതയുടെ ആവിഷ്കാരമായി കൈരളി ചാനല്‍ ജനിച്ചത്‌. കേരളത്തിലും പുറത്തും ഉള്ള തൊഴിലാളി വര്‍ഗങ്ങളുടെയും കുത്തകകളുടെയും സഹായത്തോടെ കൈരളി ചാനല്‍ പിറവിയെടുത്തു. സമാധാന പ്രേമിയും അതിന്റെ ഏതാനും ചില ഓഹാരിയെടുത്തിരുന്നു. കയ്യില്‍ ധാരാളം കാശുണ്ടായിട്ടല്ല പിന്നെയോ ചില ആദര്‍ശങ്ങളുടെ പേരില്‍ മാത്രം,ചില ലക്ഷ്യങ്ങളുടെ പേരില്‍.
ഇപ്പോള്‍ ഈ ചാനലിന്റെ പോക്ക് കണ്ടിട്ട് എന്നെപോലുള്ള സാധാരണക്കാര്‍ക്ക് കരച്ചില്‍ ആണ് വരുന്നതു. ചില സഹിക്കാന്‍ വയ്യാത്ത ഉദാഹരണങള്‍ .
മാജിക് ഓവന്‍
ലക്ഷ്മി ചേച്ചി അവതരിപ്പിക്കുന്ന ഈ പരിപാടി ധാരാളം വീട്ടമ്മമാരെയും മറ്റും ആകര്‍ഷിക്കുന്നു. ഇതില്‍ ചേച്ചി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും തികച്ചും ബൂര്‍ഷ രീതിയില്‍ ഉള്ളതാണ്. എല്ലാം തന്നെ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുനത്. പരിപാടിയുടെ പ്രായോജകര്‍ തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയായ മാഗി ആണ്. ഇനി പരിപാടിയില്‍ ഇടയ്ക്ക് ക്യാമറ പാന്‍ ചെയ്യുമ്പോള്‍ കാണുന്നതോ എല്ലാം തന്നെ വന്‍കിട പണക്കാരുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന വളരെ വിലപിടിച്ച പത്രങ്ങളും മറ്റു വസ്തുക്കളും. എനിക്കറിയില്ല ഈ പരിപാടിയില്‍ എപ്പോഴെങ്കിലും ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഒരു ഭക്ഷണം ഉണ്ടാക്കികാനിച്ചിട്ടുണ്ടോ എന്ന്.
ക്ലോസ്ഡ് 2 ഹാര്‍ട്ട്‌
പാലക്കാടുകാരന്‍ സന്തോഷ് ചേട്ടന്‍ അവതരിപ്പിക്കുന്ന അടുത്ത പരിപാടിയാണിത്. ഓരോ മിനുട്ടിലും പെണ്‍കുട്ടികളെ വിളിച്ചു കൊഞ്ചുന്ന ഒരു തട്ടുപൊളിപ്പന്‍ ബൂര്‍ഷ പരിപാടി. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ ധാരാളം ചാനലുകളും മറ്റും ഉള്ളപ്പോള്‍ എന്തിനാണ് കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നത് ?

Tuesday, June 17, 2008

സിനിമയും മാധ്യമങ്ങളും

കഴിഞ്ഞ കുറെ ആഴ്ച്ചകളായി കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു ക്ഷീണിച്ച ഒരു വിഷയം ആയിരുന്നു കേരളത്തിലെ സിനിമ പ്രതിസന്ധി. എന്ത് പ്രതിസന്ധി,കേരളത്തിലെ സിനിമ സംസ്കാര നായകര്‍ പരസ്പരം പോരടിച്ചു കൊണ്ടിരുന്നത് കേരളത്തിലെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നവും ആയിരുന്നില്ല പകരം ഒരു സമ്പന്ന വര്‍ഗ്ഗത്തിന്റെ തമ്മില്‍ തല്ല് മാത്രം. നല്ല മലയാളത്തില്‍ പറഞാല്‍ തിന്നിട്ടു എല്ലിന്റെ ഇടയില്‍ കുത്തിയ അസുഖം.
ഈ ഒരു നിസ്സാര കാര്യത്തിനായി ഇലക്ട്രോണിക് മാധ്യമങ്ങള്‍ കളഞ്ഞ സമയം എത്രയയിരുന്നു. അതും പ്രൈം ടൈം. വേറെ എത്രയോ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അതിനൊന്നും പോകാതെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യത്തിന് വേണ്ടി ചര്‍ച്ചകളും അഭിമുഖങ്ങളും.
സാധാരണക്കാരനായ പ്രേക്ഷകന്‍ പണം മുടക്കിയാണ് കേബിള്‍ സര്‍വീസ്‌ എടുത്തിരിക്കുനത് ഇത്തരം പോരട്ട് നാടകങ്ങള്‍ കാണാനല്ല.
കൈരളി പോലെയുള്ള ബുദ്ധിജീവി മാധ്യമങ്ങള്‍ പോലും കൂടുതല്‍ സമയവും ചിലവഴിച്ചത് വിനയന്‍ എന്ത് പറഞ്ഞു,മമ്മൂട്ടി എങ്ങിനെ നോക്കി,മോഹന്‍ലാല്‍ എവിടെ ഇരുന്നു എന്നു പറയാനായിരുന്നു. ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ അതോ വേറെ വാര്‍ത്ത പ്രാധാന്യം ഉള്ള മറ്റു വാര്‍ത്തകളൊന്നും കിട്ടിയില്ലേ ?

സോഷ്യല്‍ ഫോറവും കേരളവും

കേരളത്തിന്റെ ബുദ്ധിജീവി തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു സോഷ്യല്‍ ഫോറംസ്. വളരെ കൊട്ടിഘോഷിച്ച് രണ്ടു കൊല്ലം അത് നടത്തി. മറ്റൊരു ലോകം സാധ്യമാണ്‌ എന്നതായിരുന്നു മുദ്രാവാക്യം. ആഗോളതലത്തിലും ഇതു ഒരു ചെറിയ പിടിച്ചുകുലുക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലക്കാലമായി ആരും തന്നെ ഇതിനെക്കുറിച്ച് പറഞ്ഞു കേള്‍കുന്നില്ല. നാലാം ലോക വാദവും മറ്റും ഉയര്‍നുവന്നത് ഈ ഫോറം വഴി ആയിരുന്നു.
എന്തുപറ്റി നമ്മുടെ ക്ഷോഭിക്കുന്ന സമൂഹത്തിനു ?.
അതോ മറ്റൊരു ലോകം സാധ്യമയോ ?

ഫ്രീ എന്നാല്‍ സ്വാതന്ത്ര്യം

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാല്‍ പൊതുവെ ഉള്ള ഒരു കാഴ്ചപ്പാട്‌ ആണ് ഇതു എന്തോ ഒരു സൌജന്യമായി നല്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് എന്ന്. ഫ്രീ എന്നാല്‍ സൌജന്യം മാത്രമല്ല സ്വാതന്ത്ര്യം എന്ന് കൂടി അര്‍ത്ഥമുണ്ട്. ഒരു സോഫ്ത്വറിനു വേണ്ടുന്ന സ്വാതന്ത്ര്യം എന്തോക്കെയാണോ അതെല്ലാം തന്നെ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയറുകള്‍ നല്‍കുന്നുണ്ട്.
ഇതോടൊപ്പം തന്നെ ഇതു തികച്ചും സൌജന്യവും കൂടി ആണ്. നിങ്ങള്‍ക്‌ സൌജന്യമായി ഇതു ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്ലോഡ് ചെയ്യാം. പഠിക്കാം,ഉപയോഗിക്കാം,ഗവേഷണം നടത്തം,പകര്‍ത്താം. ശരിക്കും ഇതല്ലേ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ?

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം.
പാരതന്ത്ര്യം മാനികള്‍ക്ക് മ്രിതിയേക്കള്‍ ഭയാനകം.

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം

ഒരു സോഫ്റ്റ്‌വെയര്‍ നമുക്കു എന്തൊക്കെ സ്വാതന്ത്ര്യം നല്‍കണം ?
പഠിക്കുവാനുള്ള സ്വാതന്ത്ര്യം : നാം ഏത് സോഫ്റ്റ്‌വെയര്‍ ആണോ ഉപയോഗിക്കുന്നത് ആ സോഫ്റ്റ്‌വെയര്‍ നമുക്കു വേണ്ട രീതിയില്‍ പഠിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
പകര്‍ത്തുവാനുള്ള സ്വാതന്ത്ര്യം : സോഫ്റ്റ്വെയറുകള്‍ സുഹൃതുകള്‍ക്കോ ആവശ്യമായി വന്നാല്‍ പകര്‍ത്തി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം.
ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം : നമുക്കാവശ്യമുള്ള രീതിയില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം : പുതിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
പുനര്‍ വിതരണംതിനുള്ള സ്വാതന്ത്ര്യം : നമ്മുടെ സംഭാവനകള്‍ ഉള്‍പെടുതിയുള്ള പുതിയ വെര്‍ഷന്‍ പുനര്‍ വിതരനതിനുള്ള സ്വാതന്ത്ര്യം.

വിദ്യ - അഭ്യാസം

കേരളത്തില്‍ നടക്കുന്നത് വിദ്യാഭ്യാസമോ
അതോ വിദ്യ - അഭ്യാസമോ.
ഒരേ പ്രായത്തിലുള്ള രണ്ടു കുട്ടികള്‍ക്ക് രണ്ടു തരത്തിലുള്ള വിദ്യാഭ്യാസം നല്കുന്ന രണ്ടേ രണ്ടു രാജ്യങ്ങളെ ഉള്ളു. ഒന്നു ഇന്ത്യ ആണ് രണ്ടാമത്തേത് ബ്രിട്ടനും. ഇന്ത്യയില്‍ ഇതു സംഭവിക്കുനത് ഒരുതരം കൊളോനിയാല്‍ ഹാങ്ങ്‌ ഓവര്‍ ആണ്. കേരളത്തില്‍ ആണ് ഇതു ഏറ്റവും കൂടുതല്‍ അറിയാന്‍ കഴിയുന്നത്. കാരണം കേരളത്തെ പോലെ വിദ്യാഭ്യാസത്തിനു ഇത്ര പ്രാധാന്യം കൊടുക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ല തന്നെ. പറയുന്നതു കമ്മ്യൂണിസവും പഠിക്കുന്നത് കുത്തക രാജ്യങ്ങിലും. ഭരിക്കുനത് ആര് തന്നെ അയാളും ഇവിടെ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നുണ്ട്‌ .
സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു വരുന്ന സാധാരണകാരന്റെ മക്കളും മികച്ച വിദ്യാഭ്യാസം നേടിവരുന്ന കാശുകാരന്റെ മക്കളും ചെന്നുപെടുന്നത് ഒരേ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പിലാണ്. ആര് ജയിക്കും ? ആര് തോല്കും ?

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

നാം സാധാരണയായി പറഞ്ഞുകെള്‍കാറുള്ള ഒരു പദമാണിത്. എന്താണ് ഈ സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍മാര്‍ ഇവിടെ ചെയ്യുന്നത് ? അവര്‍ മൈക്രോസോഫ്റ്റ്, തുടങ്ങിയ ചില സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ അടിമപണി ആണ് ചെയ്യുനതു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ സോഫ്റ്റ്‌വെയര്‍ പുലികള്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്‌ സിയാറ്റില്‍ എന്ന ഒരു ചെറിയ നഗരത്തിലെ രണ്ടോ മുന്നോ കെട്ടിടങ്ങള്‍ ആണ്. നിര്‍ഭാഗ്യവശാല്‍ ഐ ടി കാലഘട്ടത്തില്‍ ഇതൊന്നും പറഞ്ഞാല്‍ ഈ കുട്ടികള്‍ക്ക് മനസ്സിലാവില്ലല്ലോ . കാരണം വിവാഹ മാര്‍ക്കറ്റില്‍ ഒരു ഐ ടി വിദഗ്ദന്റെ വില എന്താണ് എന്ന് അറിയാമല്ലോ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മാന്യമായി വേഷം ധരിച്ച അടിമ (Glorified Slave).
സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാത്ത ആരും സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍മാര്‍ അല്ല. കാരണം പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ ഒന്നും തന്നെ എന്ജിനീരിംഗ് സമ്മതിക്കില്ല. പിന്നെങ്ങിനെ ഇവര്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ ആകും ? ഇവര്‍ ഡാറ്റ എന്‍ട്രി വിദഗ്ദര്‍ ആണ്.

സോഫ്റ്റ്‌വെയര്‍ ഒരു സാമ്പത്തികവശം

ഒരു ഐ.ടി പ്രൊജക്റ്റ് സാമ്പത്തികമായി ഇങ്ങിനെ വിഭജിക്കാം.
ഹാര്‍ഡ്‌വെയര്‍ - 60 %
സോഫ്റ്റ്‌വെയര്‍ - 30 %
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് -9 %
നെറ്റ് വര്‍ക്കിംഗ്‌ - 1 %

ഇതില്‍ ഹാര്‍ഡ്‌വെയര്‍ ശതമാനം നമുക്കു ഒന്നും തന്നെ ചെയ്യാനില്ല,കാരണം ഈ മേഖല ഇന്റല്‍ മുതലായ ഹാര്‍ഡ്‌വെയര്‍ ഭീമന്മാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇനി വരുന്നതു സോഫ്റ്റ്‌വെയര്‍ ആണ്. ഇതില്‍ ഓപറേറ്റിങ്ങ് സിസ്റ്റം ,ഡാറ്റാബേസ് സെര്‍വര്‍ ,ഓഫീസ് സോഫ്റ്റ്‌വെയര്‍ എന്നിവ പെടുന്നു. നമ്മള്‍ പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ മാറ്റി പകരം സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാനെങ്ങില്‍ ഫലത്തില്‍ നമുക്കു മുപ്പതു ശതമാനത്തിലധികം ലാഭിക്കുവാന്‍ പറ്റും. ഇന്ത്യ പോലൊരു വികസന രാജ്യത്തിന് ഇതു എത്രത്തോളം സഹായിക്കുവാന്‍ കഴിയും എന്ന് ചിന്തിച്ചാല്‍ മതിയാകും.

ഒരു യഥാര്‍ത്ഥ ഉദാഹരണം
കേരളത്തിലെ ഒരു ജില്ല ആയ എറണാകുളം ജില്ലയുടെ കാര്യം എടുത്താല്‍, ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ റൂട്ട് ലെവല്‍ എന്ന് പറയുന്നതു വില്ലേജ് ഓഫീസുകള്‍ ആണ്. ഇതിന്റെ ഏകദേശ എണ്ണം ആയിരം വരും. ഒരു ഓഫീസില്‍ അഞ്ചു കമ്പ്യൂട്ടര്‍ എന്ന് കണക്കാക്കിയാല്‍ തന്നെ അവിടെ വേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ കോസ്റ്റ് താഴെ പറയുന്ന പോലെ ആയിരിക്കും

മൈക്രോസോഫ്റ്റ് എക്സ് പി (അഞ്ച് എണ്ണം ) = 35000
ഓഫീസ് (അഞ്ച് എണ്ണം) = 70000
ഏകദേശ സോഫ്റ്റ്‌വെയര്‍ നിക്ഷേപം = 105000

ഇതു ഒരു ഏകദേശ കണക്കു മാത്രമാണ് . മൈക്രോസോഫ്റ്റിന്റെ മറ്റു ചിലവുകള്‍ ഇതില്‍ പറഞ്ഞിട്ടില്ല. ഇതിനെ ആയിരം കൊണ്ടു ഗുണിച്ചാല്‍ നമുക്കു എറണാകുളം ജില്ലയിലെ കമ്പ്യൂട്ടര്‍ വല്കരണത്തിന്റെ ചിലവ് പരിഗണിക്കാന്‍ പറ്റും. ആലോചിക്കുക ഇതു വില്ലേജ് ഓഫീസുകളുടെ കണക്കു മാത്രമാണ്. ജില്ലയില്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ കണക്കുകള്‍ നിങ്ങള്‍ കണക്കുകൂട്ടുക. കേരളത്തിന്റെ ആകെ തുക കിട്ടുവാന്‍ ,നിങ്ങള്‍ക്ക് ആലോചിച്ചാല്‍ മതി. എത്ര ഭീകരമാനത്. ഇന്ത്യയുടെ മൊത്തം ചിത്രം ആലോചിച്ചു നോക്കു. എത്രമാത്രം പണം ആണ് ഈ പ്രൊജക്റ്റ് ഇലുടെ ഫോറിന്‍ മണി ആയി പോകുന്നത് ?

സംസാരിക്കു‌

സംസാരിക്കു‌
ഇപ്പോള്‍ നിങ്ങളുടെ നാവുകള്‍ സ്വതന്ത്രങ്ങളാണ്.
ഇതു നാളെ അരിഞ്ഞുവീഴ്തപെടും,
അതിനുമുന്‍പ്‌ സംസാരിക്കു.
പറയുവാനുള്ളത്‌ തുറന്നു പറയു.
ഇപ്പോള്‍ ഇല്ലെങ്കില്‍,പിന്നെ ഇല്ല.

മൈക്രോസോഫ്റ്റ് വിരോധി

സുഹൃത്തെ
ഞാന്‍ ഒരു മൈക്രോസോഫ്റ്റ് വിരോധി ആണ് എന്ന് പറയുന്നതില്‍
ഞാന്‍ അഭിമാനം കൊള്ളുന്നു. വിജ്ഞാനം പൂഴ്ത്തിവെക്കുവാന്‍ ഇവന് ആരാണ് അനുവാദം കൊടുത്തത്. വിജ്ഞാനം ആരുടെയും പൊതു മുതല്‍ അല്ല. വിജ്ഞാനം തലമുറകളായി കൈമാറി വന്നതാണ്‌. ഇതു മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചതല്ല. നീ പണം കൊടുത്ത് വാങ്ങിയ ഒരു ഉത്പന്നം എങ്ങിനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുനത് നീ ആണ് . ഞാന്‍ പണം കൊടുത്തു വാങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നം പകര്‍ത്താന്‍ പാടില്ല,പഠിക്കാന്‍ പാടില്ല , എന്ന് പറയാന്‍ മൈക്രോസോഫ്റ്റ് ആരാണ്.
അതുകൊണ്ട് ദയവായി നിങ്ങള്‍ സ്വതന്ത്ര ഉത്പന്നങ്ങള്‍ ഉപയോഗിക്കു. കുത്തകകളെ നാട്ടില്‍ നിന്നും തുരത്തു. എന്തിനാണ് ഗേട്ടുകളും വിന്‍ഡോസും ? നമ്മുടെ വാതിലുകള്‍ മലര്‍കെ തുറന്നിട്ടിരികുകയല്ലേ.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വൈരുധ്യം
മൈക്രോസോഫ്റ്റ് വിസ്ത ഒരു സെക്യൂരിറ്റി ഓപറേറ്റിങ്ങ് സിസ്റ്റം ആണ് എന്ന് പറയപ്പെടുന്നു. പറയു,ഇതു എത്രത്തോളം ശരിയാണ് ? നിങ്ങള്‍ ഒരു മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ധാരാളം വൈറസുകള്‍ ലഭിക്കുന്നു .