Wednesday, December 9, 2009

വായു ഭാരതം അഥവാ എയര്‍ ഇന്ത്യ

ഡിസംബര്‍ മാസം രണ്ടാം തീയതി എയര്‍ ഇന്ത്യ ഓഫീസ് രവിപുരം. ഞാന്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാനുള്ള എന്റെ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാനായി അവിടെ ചെന്നിരിക്കുകയാണ്. അവിടിരിക്കുന്ന മാന്യദേഹം എന്റെ ടിക്കറ്റ്‌ മുംബൈ വഴി ഉറപ്പാക്കി തന്നു. അതനുസരിച്ച് മൂനാം തീയതി ഞാന്‍ കെട്ടും കിടക്കയും ആയി വിമാനത്താവളത്തില്‍ എത്തി. എന്റെ സുഹൃത്ത് കൂടി വരേണ്ടതിനാല്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയാണ് , ആ സമയം വെറുതെ എയര്‍ ഇന്ത്യ കൌണ്ടര്‍ പോയി ടിക്കറ്റ്‌ ഒന്നും കൂടി ചെക്ക് ചെയ്തു. അപ്പോഴാണ് രസകരമായ എ വിവരം അറിയുന്നത് " എനിക്ക് പോകേണ്ട വിമാനം റദ്ദാക്കി " കൂടുതല്‍ വിവരങ്ങള്‍ക്കായി ഡ്യൂട്ടി ഉദ്യോഗസ്ഥനെ കാണുക എന്ന നിര്‍ദേശവും കിട്ടി. ഒരു സ്ത്രീ ആണ് തല്‍ സ്ഥാനത്ത് ഇരിക്കുന്നത്. ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ കുതിരമുഖതു നിന്നുള്ള മറുപടി " ആ വിമാനം റദ്ദാക്കി വേണമെങ്കില്‍ ശനി ആഴ്ച പോകുന്ന ഒരു വിമാനത്തില്‍ കയറ്റി വിടാം" കൂടെയുള്ള രണ്ടു പേരുടെ വിസ പിറ്റേ ദിവസം തീരുകയാണ് അവരുടെ മുഖത്ത് സങ്കട കടല്‍ . ദകിനിയുടെ മുഖതോ പരിഹാസം,പുച്ഛം....... അവസാനം ഒച്ചവെച്ചും തല്ലുപിടിച്ചും,കാലുപിടിച്ചും വളരെ അത്യാവശ്യം ഉള്ളവരെ കുറച്ചു സമയത്തിന് ശേഷം പുറപെടുന്ന സൗദി എയര്‍ വിമാനത്തില്‍ കയറ്റിവിട്ടു. ഞങ്ങള്‍ പ്രത്യകിച്ച് തിരക്കൊന്നും ഇല്ലാത്ത നാലുപേര്‍ ബാകിയായി. ഈ സമയത്തു ഡ്യൂട്ടി ഓഫീസര്‍ മാറി പുതിയ ഒരു അമ്മായി വന്നു. ഞങ്ങള്‍ അവരോട് ചോദിച്ചു എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ? മറുപടി " ഇതൊരു തലവേദന ആയല്ലോ,എനികു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല നിങ്ങള്‍ മുന്‍പ് ഇരുന്ന ഓഫീസര്‍ ആയി ഒരു തീരുമാനത്തില്‍ എതെണ്ടാതയിരുന്നു" കുറെ ഏറെ പറഞ്ഞതിനെ ശേഷം പിറ്റേ ദിവസം വെളുപ്പിന് പുറപെടുന്ന ഒരു വിമാനം കൊഴികോട് മസ്കാറ്റ് വഴി ദാമ്മമിലേക്ക് നാലു ടിക്കറ്റ്‌ അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന ഒരു ഓഫീസര്‍ ശരിയാക്കി തന്നു. അഷ്‌റഫ്‌ എന്നാണ് അദ്ദേഹത്തിന്റെ പേരു. പിറ്റേ ദിവസം വെളുപ്പിന് ചെക്ക് ഇന്‍ ആയി നില്‍കുമ്പോള്‍ മുംബൈയില്‍ നിന്നൊരു ഫോണ്‍ കാള്‍ , എയര്‍ ഇന്ത്യയില്‍ നിന്നാണ് വിളിക്കുന്നത്. (സമയം അഞ്ചു മുപ്പതു,തീയതി നാലു ) "നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുന്നു " ചുരുക്കി പറഞ്ഞാല്‍ മൂനാം തീയതി പുറപ്പെടേണ്ട വിമാനം റദ്ദാക്കി എന്ന വിവരം ഒരു യാത്രക്കാരനോട് പറയുന്നതു നാലാം തീയതി കാലത്ത് ഏകദേശം പത്തു മണിക്കൂറുകള്‍ക്കു ശേഷം.

ശുഭയാത്ര............

1 comment:

രതീഷ് said...

ഓഹ്.. ഇങ്ങനെയും ചില സംഭവങ്ങൾ‌ നടന്നിരുന്നോ മാഷ് പോയ ദിവസം..? എയർ‌ ഇന്ത്യ അല്ലേ.. ഇതിനപ്പുറവും സം‌ഭവിക്കും..!