Tuesday, July 29, 2008

രാഷ്ട്രീയവും എന്ന പൊറാട്ടു നാടകം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഭാരതത്തിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചില നിമിഷങ്ങളായിരുന്നു പാര്‍ലിമെന്റുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.യു.പി.എ. സര്‍‍ക്കാര്‍ വിശ്വാസപ്രമേയത്തെ അതിജീവിക്കുമോ ഇല്ലയോ ? ചാനലുകളിലും പത്രമാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ചകള്‍,കോളങ്ങള്‍ എന്നിവ...പക്ഷെ സമാധാനപ്രേമിക്കറിയാം ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന്. ഇത് മനസ്സിലാക്കാന്‍ അത്ര വലിയ പത്രപവര്‍ത്തകബുദ്ധിയൊന്നും വേണ്ട,
മൂന്നുനേരവും ചോറുതിന്നുന്ന സാധാരണ ബുദ്ധി മതി. രാഷ്ട്രീയം ഒരു വാണിജ്യം ആണ്. അവിടെ ലാഭം ആണ് മുഖ്യം. മുതല്‍മുടക്കിയവര്‍ക്ക് ലാഭം തിരികെ കിട്ടണം. നേതാക്കള്‍ വിദൂരനിയന്ത്രണസംവിധാനത്തിലൂടെ നയിക്കപ്പെടുന്ന കളിപ്പാവകളാണ്. മാധ്യമങ്ങള്‍ ഇവരാണ് പ്രധാനം എന്ന നിലയിലുള്ള പ്രചാരണവും നടത്തിവരുന്നു.മാധ്യമങ്ങള്‍ക്ക് ഈ നാടകത്തിലുള്ള ഭാഗം അവര്‍ വളരെ നന്നായി അഭിനയിച്ചു തീര്‍ക്കുന്നു. കാണികള‍് അഥവാ നമ്മള്‍ ഈ ആകാംക്ഷഭരിതമായ രംഗങ്ങള്‍ കണ്ട് കോരിത്തരിക്കുന്നു. സ്പീക്കറുടെ ധൈര്യം കലര്‍ന്ന നടപടിയെ അഭിനന്ദിച്ചുകൊണ്ട് ആശംസകള്‍ അറിയിക്കുന്നു. സുഹൃത്തുക്കളെ ഇവരെല്ലാം ഈ നാടകകോപ്രാട്ടിയിലെ കഥാപാത്രങ്ങള്‍ മാത്രം. ഇത് തിരിച്ചറിയു....

Tuesday, July 1, 2008

കേരള വിദ്യാഭ്യാസവും ചില സാമൂഹ്യപാഠ ചിന്തകളും

കേരളം ഇന്ന് കത്തിയെരിയുന്ന സാമൂഹ്യപ്രശ്നമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപ്രശ്നം. ലോകത്തില്‍ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ തന്നെ ഉണ്ടായാല്‍പോലും ഇളകാത്ത കെ.എസ്.യു കുട്ടികള്‍ പോലും,അവരുടെ എതിരാളികളെ പോലും നാണിപ്പിക്കുന്ന വിധം തെരുവിലിറങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ശരിയായ പ്രശ്നം. ഇത് പരിശോധിക്കുമ്പോഴാണ് കേരളം ഉറ്റുനോക്കുന്നത് ഒരു അനാവശ്യ വിഷയമാണ് എന്ന് മനസ്സിലാവുന്നത്. സഖാവ് എം..ബേബി,ഒരു വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ‍ ഭാഗമായാണ്,ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില‍ ചില മതപരചിന്തകള്‍ കടത്തിവിട്ടത്.