Wednesday, December 23, 2009

വിദ്യാര്‍ത്ഥി സമരം

തൊണ്ണൂറു തൊണ്ണൂറ്റി രണ്ടു കാലത്തേ മാല്യങ്കര കോളേജിലേക്കുള്ള യാത്ര എന്നു പറഞ്ഞാല്‍ അതൊരു ദുസ്വപ്നം തന്നെയായിരുന്നു. ബസുകള്‍ കുറവാണു , ഉള്ളത് തന്നെ സമയത്ത് ഓടില്ല. ഇതിനെതിരെ . . എസ്.എഫ് ഒരു സമര പരിപാടിയുമായി മുന്നിട്ടിറങ്ങി. ഈ സംഘടനക്കു കോളേജില്‍ വല്ല്യ സ്വാധീനം ഒന്നും ഇല്ല , എന്നാലും പേരിനൊരു പാര്‍ട്ടി ഉണ്ട് എന്നു മാത്രം. സമരം ഒരു വല്ല്യ സംഭവം അകെണമെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതു ആളെങ്കിലും വേണം . അവസാനം ഒരു പ്രതിക്രിയ വാതം എന്നാ നിലക്ക് കോളേജിലെ ഒരു തല്ലിക്കൂട്ട്‌ സംഘടന അയ എം.സി.എസ്. എ യുടെ പിന്തുണ സ്വീകരിക്കാം എന്നു വെച്ചു . സമരം വിജയിക്കുകയാണെങ്കില്‍ ഇവരെ പിന്നീട് തല്ലിപരയാം എന്നും അതെല്ല തോല്‍കുകയാണെങ്കില്‍ കുറ്റം ഇവരുടെ തലയില്‍ ചാരം എന്നും, ഉന്നത തല യോഗം തീരുമാനിച്ചു. പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാര് വന്നതിന്റെ പിറ്റേ ആഴ്ച സമരം പ്രഖ്യാപിച്ചു. സമരത്തിന്‌ ശേഷം ജാഥ ആയി മൂതകുന്നതെക്ക് പോകണം. അവിടെ വെച്ചു ദേശിയ പത പതിനേഴു പിക്കറ്റ് ചെയ്യണം. ഇതാണ് പരിപാടി. കോളേജില്‍ നിന്ന് ജാഥ പുറപ്പെട്ടു , ഏതാണ്ട് നൂറോളം പേരുണ്ട്. മൂത്തകുന്നം ജങ്ഷനില്‍ എത്തിയപ്പോള്‍ ആണ് പണി പാളിയ കാര്യം അറിയുന്നത്. ദേശിയ പത തടയും എന്നായതുകൊണ്ട്, ഏതാണ്ട് നൂറോളം പോലീസുകാര്‍ അവിടെയുണ്ട് , തോക്കും ലാത്തിയും ഒക്കെയായി. ഇത് കണ്ടതോടെ ജാഥയുടെ വിസ്തീര്‍ണം കുറയാന്‍ തുടങ്ങി. കവലയില്‍ എത്തിയതും ഞാന്‍ പുറകിലേക്ക് നോക്കുമ്പോള്‍ എല്ലാം കൂടെ ഏതാണ്ട് പതിനെട്ടു പേരുണ്ട്. ഒരാള്‍ക്ക് അഞ്ചു പോലീസുകാരും സ്ഥലത്തുണ്ട്. കവല നിറഞ്ഞു പുതിയതും പഴയതും അയ കുട്ടികളും അകെ ഒരു പൊടി പൂരം. എന്നാല്‍ പിന്നെ പൂരത്തിന്റെ കൂടെ അമിട്ടും എന്നായിക്കോട്ടേ എന്നു വിചാരിച്ചു , ഞങ്ങളുടെ നേതാവ് സുരേഷ് പ്രഖ്യാപിച്ചു " നമ്മള്‍ പാലം ആണ് പിക്കറ്റ് ചെയ്യാന്‍ പോകുന്നത് , മൂത്തകുന്നം അമ്പലകുളത്തിനു അരികെയുള്ള , ഇപ്പഴും എ റോഡില്‍ കുപ്പികഴുത്തായ അതെ പാലം. ഞങ്ങള്‍ എല്ലാവരും ഏതാണ്ട് പന്ത്രണ്ടു പേര്‍ പാലത്തിന്റെ നടുക്ക് ഇരുപ്പുറപ്പിച്ചു. പിക്കറ്റിംഗ് ഉദ്ഘാടിച്ചു. തൊട്ടുപുറകെ പോലീസ് ഞങ്ങളെ കയ്യോടെ തൂകി കൊണ്ട് പോയി ആ ഭീകരമായ നീല വണ്ടിയില്‍ ഇരുത്തി. ആ സമയത്തെല്ലാം എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു. ദൈവമേ എന്നെ അറിയാവുന്ന ആരും ഈ പരിസരതുണ്ടാവരുതേ.
പിറ്റേ ആഴ്ച അത്ഭുതം എന്നു പറയട്ടെ , പുതിയ ഒരു ബസ്‌ വൈപിന്‍ - മാല്യങ്കര റൂട്ടില്‍ ഓടി തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കോളെജിലൂടെ നടന്നു പോകുമ്പോള്‍ , എതിരെ നടന്നു വന്ന രണ്ടു തരുണീ മണികള്‍ എന്നെ നോക്കിയാ ശേഷം തമ്മില്‍ പറയുന്നത് ഞാന്‍ കേട്ട്.
"എടീ ചേട്ടനും ഉണ്ടായിരുന്നെടി അന്ന് പോലീസുകാര്‍ അറെസ്റ്റ്‌ ചെയ്യുമ്പോള്‍ .... "
ഞാന്‍ തീരെ ശ്രദ്ധിക്കാത്ത മട്ടില്‍ നടന്നു പോയി. നമ്മള്‍ ഈ പോലിസൊക്കെ എത്ര കണ്ടതാ എന്നാ മട്ടില്‍ ....

2 comments:

vrajesh said...

വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് പോലീസ് അറസ്റ്റ് ചെയ്തതിന് എന്തിനാണ്‌ നാണക്കേട് തോന്നുന്നത്?

സമാധാനം said...

സമരത്തില് പങ്കെടുത്തതിനല്ല,പോലീസ് പിടിക്കുന്നത് വീട്ടിലറിഞ്ഞാലോ എന്നു പേടിച്ചാണ് :)