Tuesday, December 23, 2008

വിവര സാങ്കേതിക വിദ്യാ മേഖലയും, തൊഴിലാളി യൂണിയനുകളും

ഏകദേശം ഒന്നര കൊല്ലം മുമ്പ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി,വിഷയം I.T.മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യമാണോ അല്ലയോ. കേരളത്തില്‍ അറിയപ്പെടുന്ന മൂന്നു പേരാണ് സെഷന്‍ ചെയര്‍ ചെയ്തത് ഒന്നാമന്‍ മുഖ്യമന്ത്രിയുടെ I.T. ഉപദേഷ്ടാവ് ബാബു ജോസഫ്,രണ്ടാമത്തെയാള്‍,അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍.എം.പിയേഴ്സന്‍, അടുത്തത് പ്രമുഖ I.T.കമ്പനിയായ I.B.Sന്റെ സ്ഥാപകന്‍ മാത്യൂസ്. പ്രേക്ഷകരായി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പക്ഷെ സിംഹഭാഗവും I.T. കമ്പനികളില്‍ വര്‍ക്ക് ചെയ്യുന്ന നവവൃദധര്‍ ചര്‍ച്ച ചൂടുപിടിച്ചു നടക്കുന്നു. I.T. മേഖലയില്‍ ചൂഷണം നടക്കുന്നുണ്ട് എന്ന അഭിപ്രായം തുടക്കത്തിലേ വച്ച് പുലര്‍ത്തുന്നുണ്ടായിരുന്നു പിയേഴ്സനും,ബാബുവും. എന്നാല്‍ ഇതിനു നേരേ എതിരഭിപ്രായമായിരുന്നു മാത്യൂസിനും I.T.വിദദ്ധര്‍ ചമഞ്ഞിരുന്ന പുതു തലമുറയിലെ അടിമകള്‍ക്കും. സമാധാനപ്രേമി തുടക്കം മുതല്‍ പിയേഴ്സന്റെ ആശയങ്ങളോട് കൂറുപുലര്‍ത്തിയിരുന്നു. ഈ തൊഴിലാളികള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇവിടെ ഒരു യൂണിയനും വേണ്ട , ഒരു സഹായവും വേണ്ട ഞങ്ങള്‍ ഞങ്ങളുടെ പാട് നോക്കിക്കോളാം. മാത്രമല്ലകേരളത്തില്‍ വ്യവസായം വരാത്തതിനു മുഖ്യ കാരണം ഈ തൊഴിലാളി യൂണിയനുകളാണത്രെ. കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും യാത്ര തുടങ്ങി ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്ന ഒരു വിദേശി നാടു നീളെ കൊടി തോരണങ്ങളും സമരങ്ങളും കണ്ട് മനസ്സു മടുക്കുമത്രെ. അപ്പോള്‍ I.T.കമ്പനികളില്‍ കൂടി ഈ രോഗം പടര്‍ന്ന് പിടിച്ചാലോ ? പറയാനും വേണ്ട്,അവര്‍ അവരുടെ പാട് നോക്കി പോകും ഞങ്ങള്‍ വഴിയാധാരമാകും,കേരളത്തിന്റെ വ്യവസായ വളര്‍ച്ച പരുങ്ങലിലാകും. അവരുടെ ഒരു പ്രധാനപ്പെട്ട വാദം മറ്റൊന്നായിരുന്നു. I.T. കമ്പനികളില്‍ ചൂഷണം നടക്കുന്നില്ല,ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്. പിന്നെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി എന്തിനാണ് ഒരു ട്രേഡ് യൂണിയന്‍ ? ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കമ്പനി മുതലാളിയുടെ മുഖം കോടി ഡോളറിന്റെ ഓര്‍ഡര്‍ കിട്ടിയ പോലെ വിരിഞ്ഞുനിന്നിരുന്നു. ട്രേഡ് യൂണിയന്‍ വേണം എന്ന ആവശ്യത്തില്‍ ആകെ ഉറച്ചു നിന്നിരുന്നത് പിയേഴ്സന്‍ മാത്രമായിരുന്നു. I.T.ഉപദേഷ്ടാവുപോലും ഒരു ശക്തമായ അഭിപ്രായം പറയാതെ ഒരു ന്യൂട്രല്‍ കളിക്കുകയായിരുന്നു. ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞു.

ഇനി അതേ ചാനലില്‍ ഏതാണ്ട് ഒന്നരമാസം മുമ്പ് വന്ന വാര്‍ത്ത പ്രമുഖ I.T.കമ്പനിയായ കുറെ ജീവനക്കാരെ പിരിച്ചുവിട്ടു. ചാനലുകാര്‍ കമ്പനി മേലധികാരികളും പിരിച്ചു വിടപ്പെട്ട തൊഴിലാളികളും മറ്റുമായി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ടായിരുന്നു. കമ്പനി മേധാവികള്‍ക്ക് വ്യക്തമായ കാരണം
കാണിക്കാനുണ്ടായിരുന്നു. അവര്‍ മികച്ച പെര്‍ഫോമന്‍സ് നടത്താത്തവരായിരുന്നു. സമാധാനപ്രേമിയുടെ ഒരു സുഹൃത്ത് ഇതേ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് പിരിച്ചു വിടപ്പെട്ടവരില്‍ ഏറെ കാലമായി അവിടെ വര്‍ക്ക് ചെയ്യുന്നവരുണ്ടായിരുന്നു,ആറോ ഏഴോ കൊല്ലമായി. മാത്രമല്ല പിരച്ചുവിടപ്പെട്ട ഒന്നു രണ്ടുപേര്‍ക്ക് മികച്ച പ്രകടനത്തിനുള്ള പുരസ്ക്കാരവും കിട്ടിയിട്ടുണ്ടത്രെ. ദൈവമേ പിള്ളേരെല്ലാം പേടിച്ചു പോയി. കുറെ ദിവസം കുട്ടികള്‍ ആകെ വിവശരായാണ് കമ്പനികളില്‍ വന്നു കൊണ്ടിരുന്നത്. എപ്പോഴാണ്‍ പിങ്കി സ്ലിപ്പ് കിട്ടുന്നത് എന്നു പറയാന്‍ പറ്റില്ലല്ലോ. ആദ്യം പ്രസ്താവിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത വിരുതന്‍മാര്‍ പറഞ്ഞത് ഞങ്ങള്‍ ഈ മേഖലയെ പ്രതിനിധീകരിക്കുന്നു എന്നാണ്.

അതേ ആളുകള്‍ തന്നെ സര്‍ക്കാരിന്റെ കയ്യില്‍ പരാതികൊടുക്കുന്നു. തങ്ങളെ പിരിച്ചു വിട്ടത് അന്യായമാണ് എന്നും അതിനെതിരെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട്. ഈ പരാതി സ്വീകരിച്ച് സര്‍ക്കാര്‍ സംവിധാനം ഒരന്വേഷണം നടത്തി. ലേബര്‍ ഓഫീസര്‍ ആ കമ്പനിയില്‍ ചെന്ന് ഒരന്വേഷണം നടത്തി എന്നൊക്കെ പത്രങ്ങളില്‍ കണ്ടു. എന്തായാലും I.T. സിംഗങ്ങള്‍ക്ക് മനസ്സിലായിക്കാണും ട്രേഡ് യൂണിയന്റെ ഒരു ആവശ്യകത. കാരണം അടി കിട്ടുമ്പോഴാണല്ലോ വേദന ഉണ്ടാകുന്നതും,പിന്നീട് അടി വരാതിരിക്കാനുള്ള മാര്‍ഗ്ഗം ആലോചിക്കുന്നതും.

8 comments:

ഭ്രമരന്‍ said...

Pearson sir is shown the door from CPM because of his this style.He will point out the truth,(THE BITTER TRUTH) fearlessly and suffiently early.Unfortunately the elite disliked it always.

The Kid said...

IT മേഖലയില്‍ ഒരു യൂണിയന്‍ ചുമ്മാ അങ്ങ് ഉണ്ടാക്കിക്കളയാം എന്നു വച്ചാ അത് നടക്കുമെന്ന് തോന്നുന്നില്ല, കാരണം ഇവിടെ പലര്‍ക്കും ആ വാക്ക് കേള്‍ക്കുമ്പോള്‍ പുച്ഛമാണ്. എന്നാല്‍ യൂണിയന്‍ ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോ ആരെതിര്‍ത്താലും യൂണിയന്‍ ഉണ്ടാവും. ഉണ്ടാവുമ്പോ, അതിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും സഹിതം തന്നെ ഉണ്ടാവും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാവല്ലേ എന്നാണ് പ്രാര്‍ത്ഥന. കാത്തിരുന്നു കാണാം.

തറവാടി said...

track

chithrakaran ചിത്രകാരന്‍ said...

അതുകൊണ്ടാണ് ചിത്രകാരന്‍ ഐ.ടി.കൂലികള്‍ എന്നുവിളിക്കുന്നത്.
കൂലി കൂടുതല്‍ കിട്ടുന്നു എന്നുള്ളതുകൊണ്ട് കൂലിപ്പണി കൂലിപ്പണിയല്ലാതാകുന്നില്ല.

സമാധാനം said...

ചിത്രകാരന്‍ പറഞ്ഞത് തികച്ചും ശരി. അടിമകള്‍ തന്നെ ആംഗ്ലേയ ഭാഷയില്‍ പറഞ്ഞാല്‍ Glorified Slaves.

വി. കെ ആദര്‍ശ് said...

മുഖ്യമന്ത്രിയുടെ I.T. ഉപദേഷ്ടാവിന്റെ പേര് ബാബു ജോസഫ് അല്ല, ജോസഫ്. സി. മാത്യു എന്നാണെന്നാ തൊന്നുന്നത്.

പിന്നെ ബ്ലോഗ് പോസ്‌റ്റ് നന്നായിരിന്നുന്നു. ഇപ്പോഴെങ്കിലും ട്രേഡ് യൂണിയന്റെ ആവശ്യം ഐ.ടി കുഞ്ഞുങ്ങള്‍ക്ക് അനിവാര്യമായല്ലോ

ജിവി/JiVi said...

വികസനവിരോധികളുടെ എണ്ണം കൂടുകയാണല്ലേ അപ്പോള്‍ കേരളത്തില്‍. വിജയരാഘവന്‍ എന്ന് പറഞ്ഞ് വികസന ഗീര്‍വാണം വിടുന്ന ഒരു മഹാനുണ്ടല്ലോ. അതുപോലെ മലയാളമാധ്യമരംഗത്തെ ഇക്കിളി അപ്പോസ്തലന്‍ ശ്രീകണഠന്‍ നായര്‍ ഇവരൊക്കെ വായടക്കിവെക്കേണ്ടിവരുന്ന അവസ്ഥതന്നെ ഒരു ആശ്വാസമല്ലേ.

സമാധാനം said...

ആദര്‍ശ് തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.ചൂണ്ടിക്കാണിച്ചതിനു നന്ദി.