Monday, December 22, 2008

കൊളോണിയല്‍ ഹാങ്ങോവറും. ക്യാപിറ്റലിസ്റ്റ് ടേക്കോവറും.

കോളനികളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പോയിട്ട് കാലങ്ങളായെങ്കിലും അവര്‍ വെച്ചിട്ടു പോയ രീതികളും മറ്റും പിന്തുടര്‍ന്നു പോകാനാണ് ഭാരതീയര്‍ ശ്രമിക്കുന്നത്. ഇതില്‍ ഒന്നാമത് വരുന്നതാണ് വിദ്യാഭ്യാസം. ഒരേ പ്രായത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന രണ്ടേ രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ, മറ്റേത് ബ്രിട്ടനും. ഭാരതത്തില്‍ ഇത് സംഭവിക്കാനുള്ള കാരണം. ബ്രിട്ടനെ അഗാധമായി അനുകരിക്കുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. ഇത് വഴിവെക്കുന്നതോ , ഒരു തരം വിദ്യാഭ്യാസ അരാജകത്വത്തിലും. ഉന്നതമായ വിദ്യാഭ്യാസം കിട്ടിയ ഒരു കുട്ടിയും, സാധാരണ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്നും ഇറങ്ങുന്ന ഒരു കുട്ടിയും ഇന്നത്തെ കിട മത്സരത്തില്‍ ഒരേ പോലെ മിടുക്കു കാണിക്കുവാന്‍ ആവശ്യപ്പെടുകയാണ്. വിജയത്തിനായി അവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിജയം സാധ്യമായില്ല എന്നും വരാം. ഇത് മാറേണ്ട കാലം കഴിഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം കിട്ടണം. എല്ലാ സ്ക്കൂളുകളും ഒരേ സിലബസ് പിന്തുടരേണം. ഇന്നത്തെ കാലത്ത് ഇത് എങ്ങനെ നടപ്പാക്കും എന്നത് ഒരു വിഷയം തന്നെയാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ഒരു ഗവര്‍ണ്‍മെന്റിന് ഇത് നടപ്പാക്കാവുന്നതേയുള്ളു എന്നാണ് സമാധാനപ്രേമി വിചാരിക്കുന്നത്. അമേരിക്ക തുടങ്ങിവെച്ചതാണ് ഒരു മസില്‍ നായക സംസ്ക്കാരം. അവരുടെ വിജയങ്ങളെല്ലാം തന്നെ .മസില്‍ കൊണ്ടാണ് ബുദ്ധി കൊണ്ടല്ല. മാത്രമല്ല അമേരിക്ക തോല്‍ക്കുന്ന എല്ലാ യുദ്ധങ്ങളിലും അവര്‍ മാനക്കേടു മറക്കാനായി ഒരു വീര നായകനെ അവതരിപ്പിച്ച് സിനിമകള്‍ കൊണ്ടുവരും. വിയറ്റനാമില്‍ നിന്നേറ്റ തോല്‍വി അവര്‍ മറന്നുകളഞ്ഞത് റാംബോ എന്ന എക്കാലത്തെയും ഹിറ്റ് സിനിമ അവതരിപ്പിച്ച് കൊണ്ടായിരുന്നു. വിയറ്റനാമില്‍ കുടുങ്ങിപ്പോയ പട്ടാളക്കാരെ രക്ഷിക്കാന്‍ പോകുന്ന അതിമാനുഷനായ നായകന്‍ റാംബോ (സില്‍വസ്റ്റര്‍ സ്റ്റാലിന്‍ ) യും അദ്ദേഹം നടത്തുന്ന വീരസാഹസികപ്രവര്‍ത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം. ആ ഹിറ്റ് സിനിമകൊണ്ട് അമേരിക്ക തങ്ങള്‍ക്ക് നേരിട്ട പരാജയഭാരം കഴുകികളഞ്ഞു എന്നു പറയാം.
ഈ ഒരു രീതി ഭാരതത്തിലേക്കും പടര്‍ന്നുപിടിക്കുകയാണോ എന്നു സമാധാനപ്രേമി ആശങ്കപ്പെടുകയാണ്. കാരണം നമ്മുടെ നായകന്‍മാര്‍ നടിച്ചിരുന്നത് ഒരു സാധാരണക്കാരന്‍മാരായിട്ടായിരുന്നു. പക്ഷെ ഒരു മസില്‍ സംസ്ക്കാരം ഭാരത വെള്ളിത്തിരയിലേക്കും കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഖാന്‍ (പേരിനു പിന്നില്‍ ഖാന്‍ ചേര്‍ക്കുന്നവര്‍) പേരുകാരെല്ലാം ആറുപൊതി മസിലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത് ശരിക്കും ഒരു ക്യാപിറ്റലിസ്റ്റ് ടേക്കോവര്‍ ആണ് എന്നതില്‍ സംശയമില്ല. എല്ലാം ശക്തികൊണ്ട് ജയിക്കാം എന്നതും,സ്ത്രീ പ്രേക്ഷകര്‍ക്ക് ഇത്തരും ഒരു പുരുഷത്വത്തെയാണ് ഇഷ്ടം എന്നുള്ള തെറ്റിദ്ധാരണയും ഇതിനു പിന്നിലുണ്ടത്രെ. ഉത്തരേന്‍ഡയില്‍നിന്നും. ഈ ഒരു സംസ്ക്കാരം കേരളത്തിലേക്കും പടര്‍ന്നുപിടിക്കുകയാണ്. എന്തിനാണ് അനുകരണം ? നമുക്ക് നമ്മുടേതായ ഒരു ശൈലിയുണ്ടായിരുന്നല്ലോ ? എന്തിനാണ് പാശ്ചാത്യരുടെ പുറകെ പോകുന്നത് ?

No comments: