Monday, December 8, 2008

മാധ്യമതീവ്രവാദം

ഭാരതം കഴിഞ്ഞകുറെ ആഴ്ചകളായി നേരിട്ടികൊണ്ടിരിക്കുന്ന ഒരു പുതിയ തരം ദുരന്തമാണ് , മാധ്യമതീവ്രവാദം. തീവ്രവാദം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല സംഭവിക്കുന്നത് പേപ്പറുകളിലൂടെയും നടത്താം. അതുപോലെ തീവ്രവാദികള്‍ രാജ്യത്തിനു പുറത്തുമാത്രമല്ല പത്രങ്ങള്‍ എന്നു വിളിക്കുന്ന പുതിയ തരം പടുമുളകള്‍ കൂടിയുണ്ട്. ഒരു രാജ്യത്തെ പുറം രാജ്യങ്ങളുടെ മുന്നില്‍ എങ്ങിനെ അപമാനിക്കാം എന്നതിനുള്ള ചില വ്യക്തമായ ഉദാഹരണങ്ങളാണ് മുംബൈ സംഭവത്തിനുശേഷം
നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ കാലഘട്ടങ്ങളില്‍ ഒരു വാര്‍ത്ത പുറം നാടുകളില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടോ,മൂന്നോ ദിവസങ്ങള്‍ തന്നെ എടുത്തിരിക്കാം. എന്നാല്‍ ഇപ്പോഴോ ഡിജിറ്റല്‍ മീഡിയയുടെ വരവോടെ പത്രങ്ങള്‍ വാര്‍ത്തകള്‍ അത് സംഭവിക്കുമ്പോള്‍ (സംഭവിപ്പിക്കുമ്പോള്‍ ) തന്നെ ആളുകളുടെ സ്വീകരണമുറിയിലോ, മടിത്തട്ടിലോ തന്നെ എത്തിക്കുന്നു.
സന്ദീപ് ഉണ്ണികൃഷ്ണന്‍, വി.എസ് വിവാദം കെട്ടിച്ചമച്ചതാണ് എന്ന് അല്ലെങ്കില്‍ വളച്ചൊടിച്ചതാണ് എന്ന വ്യക്തമായപ്പോള്‍ തന്നെ ചുടുചോര പ്രതീക്ഷിച്ച ചെന്നായ്ക്കള്‍ ആ രംഗം വിട്ട് പുതിയ കുഞ്ഞാടുകളെ പ്രലോഭിപ്പിക്കുവാന്‍ പൊയ്ക്കഴിഞ്ഞു. ഒരു സംഭവം ഉണ്ടാക്കി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച്, അവരുടെ ശ്രദ്ധ തങ്ങളുടെ ചാനലുകളുടെ മുന്നിലേക്ക് വരുത്തി പരസ്യങ്ങള്‍ കാണിച്ച്, വരുമാനം വര്‍ദ്ധിപ്പിക്കാനും തദ്വാരാ ചാനലുകളടെ റേറ്റിംഗ് ഉയര്‍ത്തുവാനുംമാണ് ഇവര്‍ ശ്രമിക്കുന്നത്. പപ്പരാസികള്‍ ഒരു സമയത്ത് യൂറോപ്പിലും മറ്റും കണ്ടുവന്നിരുന്ന അതേ മാര്‍ക്കറ്റിംഗ് തന്ത്രം. ഒരു രാജകുമാരിയുടെ മരണത്തിനു വരെ ഇടയാക്കിയിട്ടുണ്ട് ഇത്തരം പാപ്പരാസികള്‍. അവിടെ കിടപ്പറരഹസ്യം ആണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ഇവിടെയോ അരമനരഹസ്യവും. എക്സോ വൈ യോ ആയാലും നൊട്ടേഷനേ മാറുന്നുള്ളു,മൂല്ല്യങ്ങള്‍ മാറുന്നില്ല. പത്രധര്‍മ്മം ബലികൊടുത്തു കഴിഞ്ഞു,കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി പപ്പരാസികള്‍ വാഴും കാലമാണിത്. നമ്മള്‍ സൂക്ഷിക്കുക , ആര്‍ക്കു പുറകെയും ഒരു ക്യാമറാകണ്ണ് പിന്തുടരുന്നുണ്ടാകാം. നിങ്ങളടെ കണ്ണീരാണ് അവരുടെ വില്പനചരക്ക്. അവര്‍ അത് വിറ്റ് കാശാക്കും. നിങ്ങളുടെ വികാരങ്ങളും,വിചാരങ്ങളും അവിടെ പരിഗണിക്കപ്പെടുന്നില്ല.
മറ്റൊന്നാണ് SMS പ്രലോഭനം. ചെറിയ ചെറിയ സമ്മാനങ്ങള്‍ ചൂണ്ടലലിട്ട് ആളുകളെ പ്രലോഭിപ്പിച്ച് SMS അയപ്പിച്ച് പണം കരസ്ഥമാക്കുന്ന പുതിയ തന്ത്രം. ഒരാള്‍ അയക്കുന്ന SMS ന്‍ എതാണ്ട് അഞ്ച് രൂപ ആറ് രൂപ ചിലവ് വരും.അതില്‍ ഒരു രൂപ സര്‍വീസ് പ്രൊവൈഡര്‍ക്കും ബാക്കി തുക പത്ര മുതലാളിക്കും. ഏതാണ്ട് രണ്ട് പത്രം വാങ്ങുന്ന തുക. പത്രധര്‍മ്മം തന്നെ. കോടികളാണ് വരവ് കോടികള്‍. പത്രങ്ങള്‍ക്ക് ചെയ്യുവാന്‍ എന്തെല്ലാം ഉണ്ട്. പക്ഷെ അവയ്ക്കൊന്നും ന്യൂസ് വാല്യൂ ഇല്ലത്രെ. കഴിവുള്ള പത്രക്കാര്‍ ഉണ്ട് ഇല്ലെന്നല്ല. പക്ഷെ മുതലാളിത്തത്തിന്റെ കുത്തൊഴുക്കില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല,സമ്മതിക്കില്ല. ഒന്നോ രണ്ടോ പത്രങ്ങള്‍ മാറി ചിന്തിക്കുന്നുണ്ട് ശരി തന്നെ,പക്ഷെ വേണ്ടത്ര ജനപ്രിയമല്ല. ജനപ്രിയ പത്രങ്ങള്‍ വില്‍ക്കന്നത് ശരിയായ വാര്‍ത്തകളല്ലത്രെ.അവ കെട്ടച്ചമച്ച,ചായം പൂശിയ,പൂര്‍ണ്ണമായും സൃഷ്ടിക്കപ്പെട്ട വാര്‍ത്താശകലങ്ങളാണ്. ഓരോ റിപ്പോര്‍ട്ടേഴ്സും അവരുടെ ഭാവനയ്ക്കനുസരിച്ച് ചായക്കൂട്ടുകള്‍ ചേര്‍ക്കന്നു

3 comments:

അങ്കിള്‍ said...

ശരി വക്കുന്നു.

Vasanth said...

I totally agree with your views.

റോഷ്|RosH said...

തീര്‍ച്ചയായും...