Monday, January 18, 2010

ഓര്‍മ്മകളിലെ വസന്തം

എന്റെ ഓര്‍മ്മകളുടെ കളിമുറ്റത്ത് കൊന്നപ്പൂക്കള്‍ വിരിഞ്ഞിരുന്നു....
എന്റെ വഴികളിലോ വാകപ്പൂക്കളുടെ ചുവപ്പുണ്ടായിരുന്നു....
എന്റെ ജാലകത്തിനപ്പുറമുള്ള നെല്ലിമരത്തില്‍ പുഷ്പങ്ങളുണ്ടായിരുന്നു...
എന്റെ സ്വപ്നങ്ങളുടെ പാതയോരങ്ങളില്‍ മഞ്ഞ മന്ദാരങ്ങള്‍ പുഷ്പിച്ചിരുന്നു...
എന്റെ പ്രണയവീഥിയില്‍ ആയിരം പനിനീര്‍ പുഷ്പങ്ങള്‍ വിടര്‍ന്നു നിന്നിരുന്നു...
എന്റെ നഷ്ടപ്പെട്ട പ്രണയങ്ങളില്‍ ഞാന്‍ കണ്ടത് കണ്ണീര്‍ പുവുകളായിരുന്നു...
എന്റെ കഴിഞ്ഞകാലത്തിലെ വസന്തങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നത്,
എന്റെ നരച്ച വര്‍ത്തമാനത്തില്‍ അവയുടെ ഓര്‍മ്മകള്‍ കൊണ്ടത്രെ....

1 comment:

Typist | എഴുത്തുകാരി said...

ഓര്‍മ്മകളിലെങ്കിലും ഉണ്ടല്ലോ ഒരു വസന്തം!