Sunday, January 17, 2010

ഇന്റര്‍സിറ്റി എകസ്പ്രേസ്സിലെ വിവരവിചാരം

രണ്ടായിരത്തി രണ്ട് അവസാനം , തിരുവനന്തപുരത്തെ കേരള സോഷ്യല്‍ ഫോറം കഴിഞ്ഞ് ഞങ്ങളുടെ സംഘം, തിരിച്ചുപോരാനായി ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ കയറിയിരിക്കുകയാണ്. കേരള സോഷ്യല്‍ ഫോറത്തില്‍ വെച്ച് പ്രകാശനം ചെയ്ത വിവരവിചാരം എന്ന മാസികയുടെ വിറ്റഴിക്കാനാകാഞ്ഞ കുറച്ചു കോപ്പികള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അപ്പോഴാണ് ടീം ലീഡറായ തോമസ് സാറിന് ഒരു ആശയം. ഈ കോപ്പികള്‍ എന്തുകൊണ്ട് നമുക്ക് ട്രെയിനില്‍ വിറ്റുകൂടാ..... ആശയം തീപ്പൊരിപോലെ എന്നല്ലേ...ഇത് എല്ലാവരിലേക്കും കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു. അപ്പോള്‍ തന്നെ എല്ലാവരും കയ്യില്‍ ഈ മാസികയും എടുത്ത് ഓരോ കൂപ്പയിലേക്കായി നീങ്ങിതുടങ്ങി.ഇതായിരുന്നു പരസ്യവാചകങ്ങള്‍
വിവരവിചാരം...വിവരവിചാരം
മലയാളത്തിലെ ആദ്യത്തെ , സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കിയുള്ള മാസിക....
വില വെറും ഇരുപതു രൂപ , വാങ്ങിക്കു വായിക്കു.....
കൃഷ്ണദാസ് , അശോകന്‍ ഞാറക്കല്‍ , തുടങ്ങിയവരുടെ ലേഖനങ്ങള്‍ ....
വാങ്ങിക്കു വായിക്കു....
എന്റെ കയ്യില്‍ ഏതാണ്ട് പത്ത് കോപ്പികളാണുണ്ടായിരുന്നത് , ഒരു മണിക്കൂറിനകം എല്ലാം വിറ്റു തീര്‍ന്നു.
ഒരു ബോഗിയില്‍ ചെന്ന് ഞാന്‍ വായിട്ടലക്കുമ്പോള്‍ , സീറ്റിലിരുന്ന ഒരു ആള്‍ എന്നോട് ചോദിക്കുന്നു ...
ഓ... അശോകന്‍ ഞാറക്കല്‍ എഴുതിയ ലേഖനമുണ്ടോ , ഒരെണ്ണം തന്നേക്കു.....
പിന്നീട് ഞാനിത് അശോകന്‍ സാറിനോട് പറഞ്ഞു , അപ്പോള്‍ പുള്ളിയുടെ മുഖത്ത് ഒരു മന്ദസ്മിതം ....
തിരുവനന്തപുരത്ത് വിക്കാന്‍ പറ്റാതിരുന്നതില്‍ ഏകദേശം പത്തില്‍ താഴെ മാത്രമെ ഞങ്ങള്‍ എറണാകുളത്ത് വണ്ടിയിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നുള്ളു..

ഈ മാസികയുടെ പി.ഡി.എഫ് പതിപ്പ് എന്റെ കയ്യിലുണ്ട് . അവശ്യക്കാര്‍ ഇമെയില്‍ വിലാസം തന്നാല്‍ അയച്ചു തരുന്നതായിരിക്കും.
സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹിക പശ്ചാത്തലം,
ലിനക്സിന്റെ ഇന്‍സ്റ്റാലേഷന്‍
ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ചിരിക്കുന്നു...

No comments: