Thursday, June 19, 2008

കൈരളി ചാനലും ചില സംശയങ്ങളും.

കേരളത്തിലെ കുത്തക ചാനലുകളുടെ കൂട്ട ആക്രമണത്തില്‍ നിന്നു പാര്‍ട്ടിയെ രക്ഷിക്കുവാനാണ് ഒരു ജനതയുടെ ആവിഷ്കാരമായി കൈരളി ചാനല്‍ ജനിച്ചത്‌. കേരളത്തിലും പുറത്തും ഉള്ള തൊഴിലാളി വര്‍ഗങ്ങളുടെയും കുത്തകകളുടെയും സഹായത്തോടെ കൈരളി ചാനല്‍ പിറവിയെടുത്തു. സമാധാന പ്രേമിയും അതിന്റെ ഏതാനും ചില ഓഹാരിയെടുത്തിരുന്നു. കയ്യില്‍ ധാരാളം കാശുണ്ടായിട്ടല്ല പിന്നെയോ ചില ആദര്‍ശങ്ങളുടെ പേരില്‍ മാത്രം,ചില ലക്ഷ്യങ്ങളുടെ പേരില്‍.
ഇപ്പോള്‍ ഈ ചാനലിന്റെ പോക്ക് കണ്ടിട്ട് എന്നെപോലുള്ള സാധാരണക്കാര്‍ക്ക് കരച്ചില്‍ ആണ് വരുന്നതു. ചില സഹിക്കാന്‍ വയ്യാത്ത ഉദാഹരണങള്‍ .
മാജിക് ഓവന്‍
ലക്ഷ്മി ചേച്ചി അവതരിപ്പിക്കുന്ന ഈ പരിപാടി ധാരാളം വീട്ടമ്മമാരെയും മറ്റും ആകര്‍ഷിക്കുന്നു. ഇതില്‍ ചേച്ചി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും തികച്ചും ബൂര്‍ഷ രീതിയില്‍ ഉള്ളതാണ്. എല്ലാം തന്നെ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുനത്. പരിപാടിയുടെ പ്രായോജകര്‍ തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയായ മാഗി ആണ്. ഇനി പരിപാടിയില്‍ ഇടയ്ക്ക് ക്യാമറ പാന്‍ ചെയ്യുമ്പോള്‍ കാണുന്നതോ എല്ലാം തന്നെ വന്‍കിട പണക്കാരുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന വളരെ വിലപിടിച്ച പത്രങ്ങളും മറ്റു വസ്തുക്കളും. എനിക്കറിയില്ല ഈ പരിപാടിയില്‍ എപ്പോഴെങ്കിലും ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഒരു ഭക്ഷണം ഉണ്ടാക്കികാനിച്ചിട്ടുണ്ടോ എന്ന്.
ക്ലോസ്ഡ് 2 ഹാര്‍ട്ട്‌
പാലക്കാടുകാരന്‍ സന്തോഷ് ചേട്ടന്‍ അവതരിപ്പിക്കുന്ന അടുത്ത പരിപാടിയാണിത്. ഓരോ മിനുട്ടിലും പെണ്‍കുട്ടികളെ വിളിച്ചു കൊഞ്ചുന്ന ഒരു തട്ടുപൊളിപ്പന്‍ ബൂര്‍ഷ പരിപാടി. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ ധാരാളം ചാനലുകളും മറ്റും ഉള്ളപ്പോള്‍ എന്തിനാണ് കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നത് ?

No comments: