Tuesday, June 17, 2008

സോഫ്റ്റ്‌വെയര്‍ ഒരു സാമ്പത്തികവശം

ഒരു ഐ.ടി പ്രൊജക്റ്റ് സാമ്പത്തികമായി ഇങ്ങിനെ വിഭജിക്കാം.
ഹാര്‍ഡ്‌വെയര്‍ - 60 %
സോഫ്റ്റ്‌വെയര്‍ - 30 %
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് -9 %
നെറ്റ് വര്‍ക്കിംഗ്‌ - 1 %

ഇതില്‍ ഹാര്‍ഡ്‌വെയര്‍ ശതമാനം നമുക്കു ഒന്നും തന്നെ ചെയ്യാനില്ല,കാരണം ഈ മേഖല ഇന്റല്‍ മുതലായ ഹാര്‍ഡ്‌വെയര്‍ ഭീമന്മാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇനി വരുന്നതു സോഫ്റ്റ്‌വെയര്‍ ആണ്. ഇതില്‍ ഓപറേറ്റിങ്ങ് സിസ്റ്റം ,ഡാറ്റാബേസ് സെര്‍വര്‍ ,ഓഫീസ് സോഫ്റ്റ്‌വെയര്‍ എന്നിവ പെടുന്നു. നമ്മള്‍ പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ മാറ്റി പകരം സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാനെങ്ങില്‍ ഫലത്തില്‍ നമുക്കു മുപ്പതു ശതമാനത്തിലധികം ലാഭിക്കുവാന്‍ പറ്റും. ഇന്ത്യ പോലൊരു വികസന രാജ്യത്തിന് ഇതു എത്രത്തോളം സഹായിക്കുവാന്‍ കഴിയും എന്ന് ചിന്തിച്ചാല്‍ മതിയാകും.

ഒരു യഥാര്‍ത്ഥ ഉദാഹരണം
കേരളത്തിലെ ഒരു ജില്ല ആയ എറണാകുളം ജില്ലയുടെ കാര്യം എടുത്താല്‍, ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ റൂട്ട് ലെവല്‍ എന്ന് പറയുന്നതു വില്ലേജ് ഓഫീസുകള്‍ ആണ്. ഇതിന്റെ ഏകദേശ എണ്ണം ആയിരം വരും. ഒരു ഓഫീസില്‍ അഞ്ചു കമ്പ്യൂട്ടര്‍ എന്ന് കണക്കാക്കിയാല്‍ തന്നെ അവിടെ വേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ കോസ്റ്റ് താഴെ പറയുന്ന പോലെ ആയിരിക്കും

മൈക്രോസോഫ്റ്റ് എക്സ് പി (അഞ്ച് എണ്ണം ) = 35000
ഓഫീസ് (അഞ്ച് എണ്ണം) = 70000
ഏകദേശ സോഫ്റ്റ്‌വെയര്‍ നിക്ഷേപം = 105000

ഇതു ഒരു ഏകദേശ കണക്കു മാത്രമാണ് . മൈക്രോസോഫ്റ്റിന്റെ മറ്റു ചിലവുകള്‍ ഇതില്‍ പറഞ്ഞിട്ടില്ല. ഇതിനെ ആയിരം കൊണ്ടു ഗുണിച്ചാല്‍ നമുക്കു എറണാകുളം ജില്ലയിലെ കമ്പ്യൂട്ടര്‍ വല്കരണത്തിന്റെ ചിലവ് പരിഗണിക്കാന്‍ പറ്റും. ആലോചിക്കുക ഇതു വില്ലേജ് ഓഫീസുകളുടെ കണക്കു മാത്രമാണ്. ജില്ലയില്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ കണക്കുകള്‍ നിങ്ങള്‍ കണക്കുകൂട്ടുക. കേരളത്തിന്റെ ആകെ തുക കിട്ടുവാന്‍ ,നിങ്ങള്‍ക്ക് ആലോചിച്ചാല്‍ മതി. എത്ര ഭീകരമാനത്. ഇന്ത്യയുടെ മൊത്തം ചിത്രം ആലോചിച്ചു നോക്കു. എത്രമാത്രം പണം ആണ് ഈ പ്രൊജക്റ്റ് ഇലുടെ ഫോറിന്‍ മണി ആയി പോകുന്നത് ?

No comments: