രണ്ടായിരത്തി രണ്ട് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ വെച്ച് നടക്കുന്ന കേരളസോഷ്യല്‍ഫോറത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും. നാലുദിവസത്തെ പരിപാടിയില്‍ അവസാനദിവസം ഞങ്ങളുടെതായ ഒന്നും തന്നെയില്ല എന്നതിനാല്‍ ഞങ്ങള്‍ മൊത്തം ഒന്നു ചുറ്റിക്കറങ്ങാനായി ഇറങ്ങി. ഏതോ ഒരു സ്റ്റാളില്‍ ചെന്നപ്പോള്‍ അവിടെ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സെമിനാര്‍ തുടങ്ങുന്നു എന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു.
വിഷയംAID TO AIDS
പങ്കെടുക്കുന്നവര്‍
കേരളത്തിലെ ലൈംഗികതൊഴിലാളികള്‍
സാമൂഹ്യപ്രവര്‍ത്തകര്‍
ഡോക്ടര്‍മാര്‍
എന്നിവര്‍
ഞങ്ങള്‍ തീരുമാനിച്ചു ഇവിടെ കയറികളയാം.
ശ്രീ മൈത്രേയനാണ് ഈ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നത്.
കയറി ഇരുന്നു ശുഷ്കമായ സദസ്സ്.ഉദ്ഘാടനം നളിനിജമീല (ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം എഴുതിയ ആള്‍ ). ചര്‍ച്ചകളും വാഗ്വാദങ്ങളും പുരോഗമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി വാതിലിലൂടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കടന്നുവരുന്നത്. ഛായാഗ്രാഹണ ഉപകരണങ്ങളും മറ്റുമായി. അവര്‍ വന്ന ഉടനെ ചിത്രീകരണവും തുടങ്ങി. ഇടക്ക് ക്യാമറ സദസ്സിലേക്ക് പാന്‍ ചെയ്തു വന്നു. ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂടെയുണ്ടായവന്‍മാര്‍ എല്ലാവരും മുഖവും താഴ്ത്തി ഇരിക്കുന്നു.
ഞാന്‍ അമ്പരന്നു,അരികത്തിരുന്ന അനൂപിനോട് ചോദിച്ചു, എന്താണ് ? അവന്‍ പറഞ്ഞുഎടാ ഇതെങ്ങാനും നാട്ടില്‍ കണ്ടാല്‍ ? അല്ല ഒന്നുമുണ്ടായിട്ടല്ല,എന്നാലും പുറകില്‍ വെച്ചിരിക്കുന്ന ആ ബാനറിലും മറ്റും ലൈംഗികത എന്നൊക്കെ ഏഴുതിയിട്ടുണ്ടല്ലോ ?
ഏതാണ്ട് ഒരാഴ്ച വരെ ഇവന്‍മാരെല്ലാം,ആ പരിപാടി എന്ന് സംപ്രേഷണം ചെയ്യും ഏന്നു വിചാരിച്ചു ഇരിക്കുകയായിരുന്നത്രെ.
യഥാര്‍ത്ഥത്തില്‍ അന്നുവെകീട്ടെ വാര്‍ത്തകളില്‍ കേരളസോഷ്യല്‍ഫോറത്തിന്‍റെ ഒരു ക്ളിപ്പിംഗ് ഉണ്ടായിരുന്നു.അത്രമാത്രം.
No comments:
Post a Comment