ഏതാണ്ട് അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണിത്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ വ്യാജം ആണ്. പക്ഷെ കഥ സത്യം ആണ്. വ്യവസായ സഹകരണ സംഘം പുറത്തിറക്കിയ വിദ്യാലയങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ അന്നത്തെ പ്രതിപക്ഷ നേതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്നേഹിയുമായ ശ്രീ അച്യുതാനന്ദന്റെ മുന്നില്‍ അവതരിപ്പിക്കുവനായി ഞാന്‍ ഉള്‍പെടുന്ന ഒരു നാലംഘാ സംഘം അനന്തപുരിയിലെത്തി.
ഞാന്‍ സബീഷ് ഇന്ദുലേഖ ദിവ്യ ഇതാണ് അംഗങ്ങള്‍. തീവണ്ടിയില്‍ വെച്ചു പരിചയപെട്ട ഒരു സഖാവിന്റെ സഹായത്താല്‍ വി എസിനെ കാണാനായി ഒരു മണിക്ക് അനുവാദവും കിട്ടി. ഞാനും ഇന്ദുലേഖയും കൂടി വി എസിനെ കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞു ഒരു ചെറിയ ഡോകുമെന്ടഷനും നല്കി. എല്ലാംകൂടെ കുറച്ചു സമയമേ എടുത്തുള്ളൂ. അതിനുശേഷം അധ്യാപക സംഘടന ഭാരവാഹികളുടെ അപ്പീസിനെ ലക്ഷ്യമാക്കി മണ്ടിതുടങ്ങി. ഈ പോകുന്ന വഴിയിലാണ് ആയിടെ പ്രശസ്തമായ അമ്മതൊട്ടില്‍. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കിതോന്നു കണ്ടാലോ ? ഞാനും ഇതു കേട്ടതല്ലാതെ കണ്ടിട്ടില്ല. സംഭവം ഒന്നു ചുറ്റി നടന്നു കണ്ടു, അതോടൊപ്പം അവിടെ എത്തിച്ചേരുന്ന കുട്ടികളെ കുറിച്ചു ചില സഹതാപ വര്‍ത്തമാനങ്ങള്‍ എല്ലാം ചൊരിഞ്ഞു. തിരികെ പടികള്‍ ഇറങ്ങി ഞങ്ങള്‍ പോകുമ്പോള്‍ പുറകില്‍ നിന്നൊരു കമന്റ്
"രണ്ടിനും വെല്ല്യ പ്രായം ഒന്നും ഇല്ലാല്ലോട,ഇതിനെടക്കു തന്നെ പണി പറ്റിച്ചോ "
ഞാന്‍ പതിയെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി , പാവം അസ്തമയ സൂര്യനെക്കാള്‍ ചുവപ്പുണ്ടായിരുന്നു അവളുടെ മുഖത്ത്.

1 comment:
രണ്ടിനും വെല്ല്യ പ്രായം ഒന്നും ഇല്ലാല്ലോട,ഇതിനെടക്കു തന്നെ പണി പറ്റിച്ചോ "
അതാണ് നമ്മൂടെ സമൂഹം
Post a Comment