കഴിഞ്ഞ തണുപ്പ് കാലത്ത്, ഫാമിലി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുകയാണ് എന്റെ രണ്ടു മലയാളി സുഹൃത്തുക്കള്‍. സ്ഥലം സൗദി അറേബ്യയിലെ റിയാദ്. വരുമാനത്തിന് ഒക്കുന്ന ഒരു ഫ്ലാറ്റ് കിട്ടാനില്ല. അങ്ങനെയിരിക്കെ ഇവര്‍ ഒരു മലയാളിയെ കണ്ടു മുട്ടുന്നു. ഇദ്ദേഹം ആണെങ്കിലോ ഇത്തരം വീടുകള്‍ ആവശ്യക്കാര്ക് ശരിയാക്കി കൊടുക്കുന്ന ആളും.
തേടിയ വള്ളി കളില്‍ ചുറ്റി എന്നു സന്തോഷിച്ചു ഈ പാവങ്ങള്‍ . കുറെ കണ്ടു ഒന്നും ഇഷ്ടപെട്ടില്ല , അവസാനം ഈ ഇടനിലക്കാരന്‍ പറഞ്ഞു " സാരമില്ല വേറെയും എന്റെ കയ്യിലുണ്ട്. നമുക്ക് നാളെ പോകാം . തല്‍കാലം എന്റെ വീട്ടില്‍ ഒന്ന് കയറിയിട്ട് പോകാം ഇവിടെ അടുത്താണ്. " അനിലും , ബാബുവും സുഹൃത്തുക്കളെ അങ്ങനെ വിളിക്കാം , കേട്ടപാതി ക്ഷണം സ്വീകരിച്ചു , അയാളുടെ വീട്ടില്‍ പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അയാളുടെ സ്നേഹപൂര്‍ണമായ ഓഫര്‍ " നല്ല വാറ്റിയ സാധനം ഇരിപ്പുണ്ട് എടുക്കട്ടെ ?" ഇവരാകട്ടെ സ്ഥിരം കഴിക്കുന്ന ആളുകളല്ല മാത്രവുമല്ല വാറ്റിയ സാധനം ഇതുവരെ കഴിച്ചിട്ടുമില്ല. മാത്രമല്ല സൗദി ഒരു മദ്യ വിരുദ്ധ രാജ്യം കൂടി ആണ്. എന്നാലും അയാളെ വിഷമിപ്പിക്കന്ദ എന്നു കരുതി കഴിക്കാം എന്നു സമ്മതിച്ചു. അനിലിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍ " ഒരു ഗ്ലാസ് നിറച്ചേ കഴിച്ചുള്ളൂ .... ഒരു തീയുണ്ട വിഴുങ്ങിയ പോലെ ആയിരുന്നു. " മദിര സേവക്കു ശേഷം ഇയാള്‍ പറഞ്ഞു താഴെ അടുക്കളയില്‍ മട്ടന്‍ കറി തയ്യാറാകുന്നുണ്ട് , നോക്കിയിട്ട് വരട്ടെ. എന്നാല്‍ ഞാനും കൂടെ വരം എന്നു പറഞ്ഞു ബാബുവും കൂടെ ഇറങ്ങി. ഒരു ചെറിയ തലകറക്കം തോന്നിയതിനാല്‍ അനില്‍ അവിടെ തന്നെ യുള്ള കിടക്കയില്‍ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു അനില്‍ താഴെ ഒരു ഒച്ചപാട് കേട്ട് നോക്കുമ്പോള്‍ ബാബുവും മൂനക്കാരനും തമ്മില്‍ തര്‍ക്കം, അനില്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് " ഈ കഴിച്ച സാധനത്തിനു അയാള്‍ നൂറു റിയാല്‍ (അന്നത്തെ കണക്കനുസരിച്ച് ഏതാണ്ട് ആയിരത്തി മുന്നൂര് രൂപാ) "ആവശ്യപെടുന്നു. ബാബു ആകട്ടെ കൊടുക്കുന്നുമില്ല. ഇത് കയ്യങ്കളിയിലേക്ക് എത്തിച്ചേരും എന്നറിഞ്ഞ , അനില്‍ അവസാനം ഈ പറഞ്ഞ പൈസ കൊടുത്തു തടിയൂരുകയായിരുന്നു.
തല്ലു വല്ലതും കിട്ടിയോ എന്ന ചോദ്യത്തിന് ഇവര്‍ രണ്ടുപേരും പുഞ്ചിരിയോടെ "ഇല്ല " എന്നാണ് മറുപടി പറയാറുള്ളത് "
തീരെ വിശ്വാസ യോഗ്യമല്ലെങ്കിലും , അവരെ വിഷമിപ്പികേണ്ട എന്നു കറുത്ത് ഞങ്ങള്‍ പിന്നെ അത് ചോദിക്കാറില്ല.....

No comments:
Post a Comment