തണുപ്പിലേക്ക് കൂപ്പുകുത്തുന്ന ഈ കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ് ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത്. ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍. ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു. മുഷിഞ്ഞ വേഷം, പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ആ ജോലിയിലും മുഖത്തും ഉണ്ട്. ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ് ചേട്ടാ, ആളാകെ അമ്പരന്നു എന്നെ നോക്കി, മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല. എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ് ചേട്ടനെ പരിചയപ്പെടുന്നത്,പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന്.
ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം, കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം" അങ്ങിനെയാണ് ഞാന്‍ എ വീട്ടില്‍ (കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) കയറുന്നത്. ജോസഫ് ചേട്ടനെ പരിച്ചയപെടുന്നതിനു മുന്‍പ് അവന്‍ എനിക്ക് പുള്ളിയെ കുറിച്ചുള്ള ഒരു വിവരണം എനിക്ക് തന്നു. ജോസഫ് ചേട്ടന്‍ ഗള്‍ഫ് നാട്ടില്‍ കാശു വരുകയാണ്,ഏതാണ്ട് ഒരു ലക്ഷം രൂപയാണ് പുള്ളിയുടെ സാലറി. ഞാന്‍ വീട് നോക്കി കൊള്ളാം, മനോഹരമായ വീട്. മാസം ഒരു ലക്ഷം രൂപ എങ്കിലും ഇല്ലാത്ത ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഒന്നു പണിയാന്‍ പറ്റില്ല. ശരിക്ക് പറഞ്ഞാല്‍ മനസ്സില്‍ ഒരു വീട് എന്ന്‍ മോഹവുമായി നടക്കുകയായിരുന്നു ഞാന്‍ അപ്പോള്‍ . ഞാന്‍ ചിന്തിച്ചു പുറത്തൊക്കെ ഒരു പണി കിട്ടിയാല്‍ കാര്യമായ കട ബാധ്യത ഇല്ലാതെ ഒരു വീടൊപ്പിക്കാം. ശരിക്ക് പറഞ്ഞാല്‍ പുള്ളി അറിയാതെ എന്റെ മരുഭൂമി മോഹങ്ങള്‍ക്ക് വഴിമരുന്നിട്ടത് ജോസഫ് ചേട്ടന് എന്ന് പറയാം. ജോസഫ് ചേട്ടന്റെ ഭാഗ്യതെയും പറ്റി പറഞ്ഞു കൊണ്ടു ഞങ്ങള്‍ അവിടെ നിന്നു പോന്നു.
പിന്നീട് ചേട്ടനെ കാണുന്നത് എപ്പോള്‍ എവിടെ വെച്ചാണ്. എന്നെ മനസിലായില്ല , പക്ഷെ പരിച്ചയപെടുതിയപ്പോള്‍ ചേട്ടന് മനസിലായി. മാസം ലക്ഷം രൂപ സാലറി വാങ്ങുന്ന ആളെ ഞാന്‍ നോക്കി കാണുകയായിരുന്നു. ക്ഷീണിച്ചു, കണ്ണുകളില്‍ ഉറക്കഷീനം,തളര്‍ച്ച...... എന്റെ അമ്പരപ്പ് മനസിലാക്കിയെന്ന പോലെ ചേട്ടന്‍ പറഞ്ഞു. "നിനക്കു എന്താണ് ഒരു പകപ്പ് ? നീ അന്ന് കണ്ട വീട് എന്റെ ഒരു സ്വപ്നം ആയിരുന്നു,ഇരുപതു കൊല്ലാതെ എന്റെ മുഴുവന്‍ സമ്പാദ്യം. ഇപ്പോഴുള്ള ഈ പങ്കപ്പാട് ഇനി ജീവിക്കാനുള്ളതാണ്. നമ്മള്‍ എവിടെ കഷ്ടപെടുകയാണ് എന്ന് വീട്ടുകാരും , ബന്ധുക്കളും അറിയരുതല്ലോ"
വീണ്ടും കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ എന്റെ കൂട്ടുകാരന്റെ ശബ്ദം ആയിരുന്നു മനസില്‍, " ജോസഫ് ചേട്ടന് ഒരു ലക്ഷം രൂപയാണ് ശമ്പളം.
പ്രവാസിയെ കാണുമ്പോള്‍ ഇനിയെങ്കിലും ഓര്‍ക്കുക...
അവന്റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ച കുറെ ദുഖങ്ങളുണ്ട് ....
നഷ്ടപ്പെട്ടു പോയ കുറെ വികാരങ്ങളുണ്ട്....
ത്യാഗത്തിന്റെ കഥയുണ്ട്.....
അലയടിക്കുന്ന താരാട്ടു പാട്ടുണ്ട്.....
എങ്കിലും,
അവനെ സ്നേഹിക്കുന്നവര്‍ കരയാതിരിക്കുവനായി....
അവന്‍ മാത്രം കണ്ണീരോഴുക്കുന്നു.....

No comments:
Post a Comment