ഇരുപത്തിരണ്ടാം തീയതിയിലെ മനോരമയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം ആണ് ഇത്രയും എഴുതാന്‍ സഹായിച്ചത്. അസുഖമായി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോ റിക്ഷയുടെ കാറ്റു അഴിച്ചുകളയുകയാണ് ഒരു കാട്ടാളന്‍. നോക്കൂ ആ കുഞ്ഞിന്റെ മുഖത്തെ കരച്ചില്‍, അവളുടെ അമ്മമ്മയുടെ മുഖത്തെ രോഷം പൂണ്ട സങ്കടം. ഈ സമര വേളയിലും അവരെ സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യതമുള്ള ഓടോഡ്രൈവരെയും കാണാം ചിത്രത്തില്‍ . എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ എ കണ്ണില്‍ ചോരയില്ലാത്തവന്‍ ടയറിന്റെ കാറ്റു കുതികളയുകയാണ്. അവനും ഉണ്ടാവും ഈ പ്രായത്തിലുള്ള ഒരു കുട്ടി. ഇത്തരം ആളുകളെ നശിപ്പിക്കാനായി ഒരു അവതാരം ഈ ഭൂമിയില്‍ വരുന്നത് എന്നാണാവോ ? . ഈ ചിത്രം ഒരു തെളിവായ സ്ഥിതിക്ക് ഈ ക്രൂരനെ ശിക്ഷിക്കെണ്ടാതാണ്. മനുഷ്യ ജീവന്റെ വില അറിയാത്തവനെ നിന്നോട് ഒന്ന് മാത്രം
അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍തിക്കു.
അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍തിക്കു.
No comments:
Post a Comment