Wednesday, December 30, 2009

നീയില്ലാത്ത ആദ്യത്തെ പുതുവര്‍ഷം

നീയില്ലാത്ത ഒരു പുതുവര്‍ഷം വന്നെത്തുന്നു....
നീയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എനിക്കു മനസ്സിലാകുന്നത്,
നിന്‍റെ ഇഷ്ടങ്ങള്‍ വന്നണയുമ്പോഴാണ്.
കാട്ടുപൂക്കളേയും , തുമ്പിയേയും പ്രണയിച്ച നീ,
വേദനകളെ പനിനീര്‍പൂക്കളാക്കി മാറ്റി.
നിന്‍റെ കണ്ണിലെ പ്രകാശബിന്ദുക്കളെ നോക്കി ഞാനൊരിക്കല്‍ പറഞ്ഞു,
നിനക്കു കാണാനായാണ് സൂര്യന്‍ ഉദിക്കുന്നതും,നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നതും,
അന്നത്തെ നിന്‍റെ പുഞ്ചിരിയില്‍ , ഒരു വിഷാദഛവി പരക്കുന്നതു ഞാന്‍ കണ്ടു.
പക്ഷെ നിന്നെ ഞാനെന്ന പോലെ എനിക്കറിയാമായിരുന്നതുകൊണ്ട് ,
അതെന്‍റെ തോന്നലായി മറക്കാന്‍ ഞാന്‍ ശ്രമിച്ചു.
നിന്‍റെ ജീവിതം എണ്ണിതീര്‍ക്കാവുന്ന നാളുകളേയുള്ളു എന്നു പറയാന്‍
നീ എന്തിനു കുടജാദ്രി തിരഞ്ഞെടുത്തു..
ആരും കരയാത്ത , കുടജാദ്രി എന്നെ കണ്ണുനീരണയിച്ചു ,
നിന്നെ ഞാന്‍ സ്നേഹിച്ചു കൊതിതീര്‍ന്നിരുന്നില്ലല്ലോ പ്രിയ തോഴാ...
ആ യാത്ര നിന്‍റയൊരു സ്വപ്ന സാഫല്യമായിരുന്നെന്നു ഞാനറിഞ്ഞു
നീയെനിക്കെഴുതിയ അവസാനത്തെ കത്തിലൂടെ
അതു ഞാനറിയുമ്പോഴേക്കും നീ ഒരു പക്ഷേ സ്വര്‍ഗ്ഗവാതില്‍ക്കലെത്തിയിട്ടുണ്ടായിരുന്നിരിക്കും.
നീ എവിടെയാണ് ഉറങ്ങുന്നത്. എനിക്കറിയില്ല.
പക്ഷെ നിനക്കു തന്നു തീര്‍ക്കാനാകാത്ത സ്നേഹപുഷ്പങ്ങള്‍ കൊണ്ടുള്ള
പുഷ്പഹാരം നിനക്കായി കൊരുത്തു വെച്ചിരിക്കുന്നു ഞാന്‍.



അകാലത്തില്‍ എന്നെ പിരിഞ്ഞ ആല്‍വിന്‍ ആന്‍റണിക്കു സ്നേഹപൂര്‍വ്വം.....

Tuesday, December 29, 2009

കേരള സോഷ്യല്‍ ഫോറവും,ലൈംഗികതൊഴിലാളിസെമിനാറും.

രണ്ടായിരത്തി രണ്ട് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ വെച്ച് നടക്കുന്ന കേരളസോഷ്യല്‍ഫോറത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും. നാലുദിവസത്തെ പരിപാടിയില്‍ അവസാനദിവസം ഞങ്ങളുടെതായ ഒന്നും തന്നെയില്ല എന്നതിനാല്‍ ഞങ്ങള്‍ മൊത്തം ഒന്നു ചുറ്റിക്കറങ്ങാനായി ഇറങ്ങി. ഏതോ ഒരു സ്റ്റാളില്‍ ചെന്നപ്പോള്‍ അവിടെ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സെമിനാര്‍ തുടങ്ങുന്നു എന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു.
വിഷയം
AID TO AIDS

പങ്കെടുക്കുന്നവര്‍
കേരളത്തിലെ ലൈംഗികതൊഴിലാളികള്‍
സാമൂഹ്യപ്രവര്‍ത്തകര്‍
ഡോക്ടര്‍മാര്‍
എന്നിവര്‍
ഞങ്ങള്‍ തീരുമാനിച്ചു ഇവിടെ കയറികളയാം.
ശ്രീ മൈത്രേയനാണ് ഈ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നത്.
കയറി ഇരുന്നു ശുഷ്കമായ സദസ്സ്.ഉദ്ഘാടനം നളിനിജമീല (ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം എഴുതിയ ആള്‍ ). ചര്‍ച്ചകളും വാഗ്വാദങ്ങളും പുരോഗമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി വാതിലിലൂടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കടന്നുവരുന്നത്. ഛായാഗ്രാഹണ ഉപകരണങ്ങളും മറ്റുമായി. അവര്‍ വന്ന ഉടനെ ചിത്രീകരണവും തുടങ്ങി. ഇടക്ക് ക്യാമറ സദസ്സിലേക്ക് പാന്‍ ചെയ്തു വന്നു. ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂടെയുണ്ടായവന്‍മാര്‍ എല്ലാവരും മുഖവും താഴ്ത്തി ഇരിക്കുന്നു.
ഞാന്‍ അമ്പരന്നു,അരികത്തിരുന്ന അനൂപിനോട് ചോദിച്ചു, എന്താണ് ? അവന്‍ പറഞ്ഞു
എടാ ഇതെങ്ങാനും നാട്ടില്‍ കണ്ടാല്‍ ? അല്ല ഒന്നുമുണ്ടായിട്ടല്ല,എന്നാലും പുറകില്‍ വെച്ചിരിക്കുന്ന ആ ബാനറിലും മറ്റും ലൈംഗികത എന്നൊക്കെ ഏഴുതിയിട്ടുണ്ടല്ലോ ?

ഏതാണ്ട് ഒരാഴ്ച വരെ ഇവന്‍മാരെല്ലാം,ആ പരിപാടി എന്ന് സംപ്രേഷണം ചെയ്യും ഏന്നു വിചാരിച്ചു ഇരിക്കുകയായിരുന്നത്രെ.

യഥാര്‍ത്ഥത്തില്‍ അന്നുവെകീട്ടെ വാര്‍ത്തകളില്‍ കേരളസോഷ്യല്‍ഫോറത്തിന്‍റെ ഒരു ക്ളിപ്പിംഗ് ഉണ്ടായിരുന്നു.അത്രമാത്രം.

Monday, December 28, 2009

മലബാര്‍ എക്സ്പ്രസ്സ്

ഒരു ദിവസം അപ്രതീക്ഷിതമായി മേധാവിയുടെ നിര്‍ ദ്ദേശം കിട്ടുന്നു ഉടനെ പുറപ്പെടുക കണ്ണൂര്‍ക്ക്. അവിടെ പ്രൊജക്ട് ഇംപ്ളിമെന്‍റേഷനുമായി എന്തോ പ്രശ്നമുണ്ട്. പാഞ്ഞോളു ഇന്നു തന്നെ.... കൂടുതല്‍ സംസാരമൊന്നുമില്ല,ഞാനനുസരണയുള്ള കുട്ടിയായി....
വീട്ടിലെത്തി ലൊട്ടുലൊടുക്കുകളെല്ലാം പെറുക്കി റെയില്‍വേസ്റ്റേഷനിലെത്തുന്പോള്‍ സമയം ഏതാണ്ട് ഏട്ടര
അനേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞു ഇനി കണ്ണൂരിലേക്ക് മലബാര്‍ എക്സ്പ്രസ്സ് മാത്രമേയുള്ളു ,അതാണെങ്കില്‍ പതിനൊന്നുമണിയെങ്കിലും ആവും ഏത്തിച്ചേരാന്‍ . ഇവിടെ എന്നെ എത്തിച്ച എല്ലാവരെയും മനസ്സാ പ്രാകി , കൌണ്ടറിലെ ചേട്ടനോട് പറഞ്ഞു
ഒരു കണ്ണൂര്‍ , സ്ലീപ്പര്‍
ആ മാന്യദേഹം , യാതൊരു മാന്യതയുമില്ലാതെ പറഞ്ഞു
അഞ്ചു മണിക്കു ശേഷം , സ്ലീപ്പര്‍ ക്ളാസ്സ് ടിക്കറ്റ് തരില്ല.
എന്‍റെ നല്ല പ്രാണന്‍ പോയി, മലബാറില്‍ ഈ നേരത്ത് , ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ , ?
എന്‍റെ മനസ്സു വായിച്ചെന്ന വണ്ണം അയാള്‍ പറഞ്ഞു
ഒരു കാര്യം ചെയ്യു, തത്ക്കാലം ജനറല്‍ ടിക്കറ്റ് എടുക്കു എന്നിട്ട് സ്ലീപ്പറില്‍ കയറി ടി.ടിയോട് ചോദിച്ചാല്‍ അയാള്‍
ടിക്കറ്റ് ഉണ്ടെങ്കില്‍ തരും. ടിക്കറ്റുകള്‍ ഉണ്ടാവാറുണ്ട്.
പുള്ളിക്കാരനു നന്ദി പറഞ്ഞു
പതിനൊന്നരയോടെ മലബാര്‍ എത്തിച്ചേര്‍ന്നു.....
ഞാന്‍ വേഗം പുറത്തിറങ്ങി നിന്ന കറുത്ത വേഷധാരിയായ ടി.ടി യെ സമീപിച്ചു
സാര്‍ എനിക്കു നാളെ രാവിലെ കണ്ണൂര്‍ക്ക് ചെല്ലണം , റിസര്‍വേഷന്‍ കിട്ടിയില്ല ദയവു വിചാരിച്ച് ഒരു സീറ്റ് ശരിയാക്കി തരണം.
അയാളെന്നോട് പറഞ്ഞു സീറ്റുണ്ടോ എന്നറിയില്ല , താനേതായാലും എസ് പതിനൊന്നില്‍ കയറിക്കോളു, ഞാനെത്താം.
ഞാനതില്‍ കയറി,കുറച്ചു കഴിഞ്ഞപ്പോളദ്ദേഹം വന്നെത്തി. ഞാന്‍ ചിരിച്ചു കാണിച്ചു.
പുള്ളി എന്നോട് പറഞ്ഞു ഇരുപത്തിനാലാമത്തെ സീറ്റി തനിക്കുപയോഗിക്കാം. രസീത് എഴുതാന്‍ ഞാന്‍ വരാം.
റെയില്‍വേ ഉദ്യോഗസ്ഥനോട് മനസ്സാ നന്ദിയും, പുറത്ത് താങ്ക്സും പറഞ്ഞു ഞാനാ സീറ്റില്‍ ഇരുന്നു.
ഷൊര്‍ണ്ണൂര്‍ അടുക്കാറായി എന്നു തോന്നുന്നു,ഇയാള്‍ രസീതുബുക്കുമായി എന്‍റെ അടുത്തു വന്നു.
ഞാന്‍ എന്‍റെ പേഴ്സ് എടുത്തു , പുള്ളിയോട് ചോദിച്ചു . എത്രയാണ് സാര്‍ ചാര്‍ജ് ?
അയാളറിയിച്ചു.
രസീതെഴുതണോ ? രസീതെഴുതിയാല്‍ നൂറ്റിയന്പത് ,ഇല്ലെങ്കില്‍ അന്പത്.
ഇതെന്‍റെ മണ്ടയില്‍ രജിസ്റ്റര്‍ ചെയ്യാനായി അല്‍പം സമയം എടുത്തു....
സംഭവം മനസ്സിലായ ഞാന്‍ പറഞ്ഞു
രസീത് വേണ്ട,പക്ഷെ വല്ല സ്ക്വാഡും വന്നാല്‍
പേടിക്കേണ്ട , കണ്ണൂര്‍ വരെ എന്തായാലും ഞാനുണ്ടാവും....
അങ്ങിനെ ഞാന്‍ രസീതെഴുതാത്ത ടിക്കറ്റുമായി കണ്ണൂരിലെത്തി...സുരക്ഷിതമായി....

Sunday, December 27, 2009

ആദ്യത്തെ തീവണ്ടി യാത്ര.

തീവണ്ടിയില്‍ ചെറുപ്പത്തില്‍ എപ്പോഴോ പഴനിയില്‍ പോയതാണ് ആകെയുള്ള ഒരു അനുഭവം . സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടായിരത്തില്‍ ആണെന്ന് തോന്നുന്നു. ആലപ്പുഴ ബിച്ചു അയ്യര്‍ ജങ്ങ്ഷനിലുള്ള ബി.എസ്.എന്‍. എല്‍ ഓഫീസില്‍ പോയ ശേഷം തിരികെ അലുവക്ക് വരാനായി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോളാണ് പെട്ടന്ന് മനസ്സില്‍ ഒരു തോന്നല്‍ കടന്നു വരുന്നത് , ട്രെയിനില്‍ പോയലെന്താണ് ? ശരി , തീരുമാനിച്ചു ട്രെയിനില്‍ പോയിക്കളയം. അവിടെ നിന്ന് ബസില്‍ ആണെന്ന് തോന്നുന്നു റെയില്‍വേ സ്റ്റേഷനില്‍ എതിചെര്‍നു . കൌണ്ടറില്‍ ചെന്ന്
" ആലുവ ഭാഗത്തേക്ക്‌ പോകുന്ന ഏറ്റവും അടുത്ത ട്രെയിന്‍ ഏതാണ് ? "
മറുപടി " കുര്‍ള വരും "
അലുവക്കുള്ള ഒരു ടിക്കറ്റ്‌ എടുത്തു. കുറെ ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ പൊങ്ങി വന്നു...
എവിടെയാണ് ഈ സാധനം അവതരിക്കുന്നത് ?
ഏതു കൂപയില്‍ ആണ് കയറേണ്ടത് ?
പതുകെ പ്ലാട്ഫോമിലെ കടക്കാരനോട് ചോദിച്ചു "ചേട്ടാ കുര്‍ള ഏതു പ്ലട്ഫോര്‍മിലാണ് വരുന്നത് ? റൈറ്റ് ടൈം ആണെന്ന് തോന്നുന്നു അല്ലെ ?"
ചേട്ടന്‍ പറഞ്ഞു "അതെ ഒന്നില്‍ ആണ് വരുന്നത് "
കുറച്ചു കഴിഞ്ഞു അറിയിപ്പ് വന്നു.
"തിരുവനന്തപുരത്ത് നിന്നും ലോകമന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ലട്ഫോര്‍മിലേക്ക് അല്പസമയത്തിനു ശേഷം എത്തിച്ചേരും."
എന്നെ സംബന്ധിക്കാത്ത അറിയിപ്പയതിനാല്‍ വല്ല്യ ശ്രദ്ധ കൊടുത്തില്ല, കാരണം ഞാന്‍ കാതുനില്‍ക്കുനത് കുര്‍ള ആണല്ലോ.
കുറച്ചു സമയത്തിന് ശേഷം നേത്രാവതി പ്ലട്ഫോര്മില്‍ എത്തി ചേര്‍ന്ന. ആളുകള്‍ ഇറങ്ങുന്നു,കയറുന്നു.....ഞാന്‍ ആണെങ്കിലോ ഈ നാട്ടുകാരനെ അല്ല എന്നാ മട്ടില്‍ നില്‍കുന്നു.
കടക്കാരന്‍ ചേട്ടന്‍ എന്നോട് ചോദിച്ചു " മോന്‍ കുര്‍ലാക്കല്ലേ പോകുന്നത് ? "
ഞാന്‍ പറഞ്ഞു " അതെ"
പിന്നെന്താ പോകാതെ ? കുര്‍ള ആണ് വന്നിരിക്കുന്നത് ?
ഞാന്‍ ചോദിച്ചു " ചേട്ടാ ഇത് നേത്രാവതി അല്ലെ ?"
ചേട്ടന്‍ പറഞ്ഞു , ഒരു ആക്കിയ ചിരിയോടെ ....
"കുര്‍ലയും , നേത്രവതിയും , ലോകമന്യതിലകും എല്ലാം ഒന്ന് തന്നെ , ജനറല്‍ ടിക്കറ്റ്‌ ആണെങ്കില്‍ വേകം പുറകിലേക്ക് ഓടിക്കോ അവസാനത്തെ കൂപയില്‍ കയറിക്കോ "
കേട്ട പാതി , ഞാന്‍ ഈ സാധനത്തിന്റെ പുറകിലേക്ക് ഓടി, ഓടിയിട്ടും എത്തുന്നുംമില്ല...അവസാന ചാടി ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറിയപ്പോഴേക്കും വണ്ടി പതുക്കെ ചലിച്ചു തുടങ്ങിയിരുന്നു.....


Saturday, December 26, 2009

സുനാമിക്ക് അഞ്ചു വയസ്സ്

നിന്നെ കണി കണ്ടുണര്‍ന്നു ഞാന്‍ ..
നിന്നിലെ നന്മ തൊട്ടറിഞ്ഞു ഞാന്‍ ....
നീയായിരുന്നു എന്റെ ലോകവും , ജീവനും ...
നിന്നിലെ നിന്നെ ഞാന്‍ അറിഞ്ഞു ,
നിന്നില്‍ പുളയ്ക്കുന്ന ജീവന്‍ എന്റെ സന്തോഷം കൂടിയായി....
നിന്നില്‍ ചാഞ്ഞു വീഴുന്ന പൊന്‍ വെയില്‍ എന്റെ കണ്ണിനു ഉത്സവമായി ....
ഒരു നാള്‍ നീ മാറി സംഹാര രുദ്രയായി ....
നിന്റെ വേദന നീ കുടഞ്ഞു തീര്‍ത്തു , പാവങ്ങളം കുഞ്ഞുങ്ങളുടെ മേല്‍ ...
നീ തകര്‍ത്തു ഒരുപാടു നാള്‍ കൊണ്ട് കെട്ടി പൊക്കിയ സ്വപ്നങ്ങളും , ആശകളും
നീ കഴുകി കൊണ്ട് പോയി ഞങ്ങളുടെ ലോകം....
വീണ്ടും കെട്ടി പോക്കുന്നു ഞങ്ങള്‍ , ചെറു കൂരകള്‍ ....
നിന്റെ വരവ് കണക്കാക്കി തന്നെ, പോകാനായി വേറെ ഇടമില്ല ...
നിന്റെ കരുണാക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് .....
വീണ്ടും , നിന്നെ കണി കണ്ടുനരുന്നു ഞാന്‍.....

Wednesday, December 23, 2009

വിദ്യാര്‍ത്ഥി സമരം

തൊണ്ണൂറു തൊണ്ണൂറ്റി രണ്ടു കാലത്തേ മാല്യങ്കര കോളേജിലേക്കുള്ള യാത്ര എന്നു പറഞ്ഞാല്‍ അതൊരു ദുസ്വപ്നം തന്നെയായിരുന്നു. ബസുകള്‍ കുറവാണു , ഉള്ളത് തന്നെ സമയത്ത് ഓടില്ല. ഇതിനെതിരെ . . എസ്.എഫ് ഒരു സമര പരിപാടിയുമായി മുന്നിട്ടിറങ്ങി. ഈ സംഘടനക്കു കോളേജില്‍ വല്ല്യ സ്വാധീനം ഒന്നും ഇല്ല , എന്നാലും പേരിനൊരു പാര്‍ട്ടി ഉണ്ട് എന്നു മാത്രം. സമരം ഒരു വല്ല്യ സംഭവം അകെണമെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതു ആളെങ്കിലും വേണം . അവസാനം ഒരു പ്രതിക്രിയ വാതം എന്നാ നിലക്ക് കോളേജിലെ ഒരു തല്ലിക്കൂട്ട്‌ സംഘടന അയ എം.സി.എസ്. എ യുടെ പിന്തുണ സ്വീകരിക്കാം എന്നു വെച്ചു . സമരം വിജയിക്കുകയാണെങ്കില്‍ ഇവരെ പിന്നീട് തല്ലിപരയാം എന്നും അതെല്ല തോല്‍കുകയാണെങ്കില്‍ കുറ്റം ഇവരുടെ തലയില്‍ ചാരം എന്നും, ഉന്നത തല യോഗം തീരുമാനിച്ചു. പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാര് വന്നതിന്റെ പിറ്റേ ആഴ്ച സമരം പ്രഖ്യാപിച്ചു. സമരത്തിന്‌ ശേഷം ജാഥ ആയി മൂതകുന്നതെക്ക് പോകണം. അവിടെ വെച്ചു ദേശിയ പത പതിനേഴു പിക്കറ്റ് ചെയ്യണം. ഇതാണ് പരിപാടി. കോളേജില്‍ നിന്ന് ജാഥ പുറപ്പെട്ടു , ഏതാണ്ട് നൂറോളം പേരുണ്ട്. മൂത്തകുന്നം ജങ്ഷനില്‍ എത്തിയപ്പോള്‍ ആണ് പണി പാളിയ കാര്യം അറിയുന്നത്. ദേശിയ പത തടയും എന്നായതുകൊണ്ട്, ഏതാണ്ട് നൂറോളം പോലീസുകാര്‍ അവിടെയുണ്ട് , തോക്കും ലാത്തിയും ഒക്കെയായി. ഇത് കണ്ടതോടെ ജാഥയുടെ വിസ്തീര്‍ണം കുറയാന്‍ തുടങ്ങി. കവലയില്‍ എത്തിയതും ഞാന്‍ പുറകിലേക്ക് നോക്കുമ്പോള്‍ എല്ലാം കൂടെ ഏതാണ്ട് പതിനെട്ടു പേരുണ്ട്. ഒരാള്‍ക്ക് അഞ്ചു പോലീസുകാരും സ്ഥലത്തുണ്ട്. കവല നിറഞ്ഞു പുതിയതും പഴയതും അയ കുട്ടികളും അകെ ഒരു പൊടി പൂരം. എന്നാല്‍ പിന്നെ പൂരത്തിന്റെ കൂടെ അമിട്ടും എന്നായിക്കോട്ടേ എന്നു വിചാരിച്ചു , ഞങ്ങളുടെ നേതാവ് സുരേഷ് പ്രഖ്യാപിച്ചു " നമ്മള്‍ പാലം ആണ് പിക്കറ്റ് ചെയ്യാന്‍ പോകുന്നത് , മൂത്തകുന്നം അമ്പലകുളത്തിനു അരികെയുള്ള , ഇപ്പഴും എ റോഡില്‍ കുപ്പികഴുത്തായ അതെ പാലം. ഞങ്ങള്‍ എല്ലാവരും ഏതാണ്ട് പന്ത്രണ്ടു പേര്‍ പാലത്തിന്റെ നടുക്ക് ഇരുപ്പുറപ്പിച്ചു. പിക്കറ്റിംഗ് ഉദ്ഘാടിച്ചു. തൊട്ടുപുറകെ പോലീസ് ഞങ്ങളെ കയ്യോടെ തൂകി കൊണ്ട് പോയി ആ ഭീകരമായ നീല വണ്ടിയില്‍ ഇരുത്തി. ആ സമയത്തെല്ലാം എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു. ദൈവമേ എന്നെ അറിയാവുന്ന ആരും ഈ പരിസരതുണ്ടാവരുതേ.
പിറ്റേ ആഴ്ച അത്ഭുതം എന്നു പറയട്ടെ , പുതിയ ഒരു ബസ്‌ വൈപിന്‍ - മാല്യങ്കര റൂട്ടില്‍ ഓടി തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കോളെജിലൂടെ നടന്നു പോകുമ്പോള്‍ , എതിരെ നടന്നു വന്ന രണ്ടു തരുണീ മണികള്‍ എന്നെ നോക്കിയാ ശേഷം തമ്മില്‍ പറയുന്നത് ഞാന്‍ കേട്ട്.
"എടീ ചേട്ടനും ഉണ്ടായിരുന്നെടി അന്ന് പോലീസുകാര്‍ അറെസ്റ്റ്‌ ചെയ്യുമ്പോള്‍ .... "
ഞാന്‍ തീരെ ശ്രദ്ധിക്കാത്ത മട്ടില്‍ നടന്നു പോയി. നമ്മള്‍ ഈ പോലിസൊക്കെ എത്ര കണ്ടതാ എന്നാ മട്ടില്‍ ....

ആദ്യാനുരാഗം

തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ദീപാരാധന നടയിലാണോ ,
അതോ, മഹാരാജാസ് കോളേജിന്റെ നീണ്ട ഇടനാഴിയിലാണോ ,
ആല്ലെങ്കില്‍ ....
ഏകാന്തമായിരിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പെയ്ത നനുത്ത മഴയില്‍ കുളിച്ചാണോ ?
എനിക്കോര്‍മയില്ല ,
ഒരു പക്ഷെ , ഇവിടെയല്ലാം വെച്ച് ആ കരിമഷിയിട്ട , നീല സാഗരം ഓളം വെട്ടിയിരുന്ന കണ്ണുകള്‍
എന്നെ പിന്‍ തുടര്‍നിരുന്നു.....
ആ കണ്ണുകളിലെ പ്രണയം , എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ ?
ഇല്ലെങ്കില്‍ , എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ തന്നെ
ഒഴിവാക്കിയതോണോ .....
അറിയില്ല.
അറിയാതെയാണെങ്കിലും , എന്നില്‍ ഒരു പ്രണയത്തിന്റെ പനിനീര്‍ പുഷ്പം ,
ഇതള്‍ കൊഴിചിട്ടത് എന്റെ പ്രിയ രാധയായിരുന്നു......
ഒരു വസന്തത്തിന്റെ അവസാനം , എന്നോട് യാത്ര പറയുമ്പോള്‍ , എന്റെ ഉള്ളില്‍
അവള്‍ തന്ന പൂവില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.....
എന്റെ ഇഷ്ടം അവളോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല, അത് കൊണ്ട് , അവളുടെ ഭാവിക്കായി , എന്റെ കണ്ണുകള്‍ നനയാതെ ആശംസ നേരാന്‍ എനിക്ക് കഴിഞ്ഞു...... എന്റെ ഹൃദയം നുറുങ്ങിയെങ്കില്‍ പോലും.
പിരിയാന്‍ നേരം , അവളുടെ ആ കണ്ണുകള്‍ എന്നോട് പറഞ്ഞുവോ ?
എന്റെ സ്നേഹം നീ മനസിലാക്കിയിരുന്നുവോ , എപ്പോഴെങ്കിലും ?
നിശബ്ദമായി എന്റെ മനസ്സ് നിന്നോട് പറഞ്ഞു.....
മനസിലാക്കിയെന്നല്ല പൊന്നെ..... നീ ഞാനായിരുന്നു......
എനിക്ക് നീ എല്ലാമായിരുന്നു..... പക്ഷെ ഈ വൈകിയ വേളയില്‍....
ആശംസകള്‍ സഖി......

കാട്ടാളന്മാര്‍


ഇരുപത്തിരണ്ടാം തീയതിയിലെ മനോരമയില്‍ പ്രസിദ്ധീകരിച്ച ചിത്രം ആണ് ഇത്രയും എഴുതാന്‍ സഹായിച്ചത്. അസുഖമായി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോ റിക്ഷയുടെ കാറ്റു അഴിച്ചുകളയുകയാണ് ഒരു കാട്ടാളന്‍. നോക്കൂ ആ കുഞ്ഞിന്റെ മുഖത്തെ കരച്ചില്‍, അവളുടെ അമ്മമ്മയുടെ മുഖത്തെ രോഷം പൂണ്ട സങ്കടം. ഈ സമര വേളയിലും അവരെ സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യതമുള്ള ഓടോഡ്രൈവരെയും കാണാം ചിത്രത്തില്‍ . എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ എ കണ്ണില്‍ ചോരയില്ലാത്തവന്‍ ടയറിന്റെ കാറ്റു കുതികളയുകയാണ്. അവനും ഉണ്ടാവും ഈ പ്രായത്തിലുള്ള ഒരു കുട്ടി. ഇത്തരം ആളുകളെ നശിപ്പിക്കാനായി ഒരു അവതാരം ഈ ഭൂമിയില്‍ വരുന്നത് എന്നാണാവോ ? . ഈ ചിത്രം ഒരു തെളിവായ സ്ഥിതിക്ക്‌ ഈ ക്രൂരനെ ശിക്ഷിക്കെണ്ടാതാണ്. മനുഷ്യ ജീവന്റെ വില അറിയാത്തവനെ നിന്നോട് ഒന്ന് മാത്രം

അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍തിക്കു.

Sunday, December 20, 2009

ഒരു മലയാളി കൂട്ടായ്മ

കഴിഞ്ഞ തണുപ്പ് കാലത്ത്, ഫാമിലി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുകയാണ് എന്റെ രണ്ടു മലയാളി സുഹൃത്തുക്കള്‍. സ്ഥലം സൗദി അറേബ്യയിലെ റിയാദ്. വരുമാനത്തിന് ഒക്കുന്ന ഒരു ഫ്ലാറ്റ് കിട്ടാനില്ല. അങ്ങനെയിരിക്കെ ഇവര്‍ ഒരു മലയാളിയെ കണ്ടു മുട്ടുന്നു. ഇദ്ദേഹം ആണെങ്കിലോ ഇത്തരം വീടുകള്‍ ആവശ്യക്കാര്ക് ശരിയാക്കി കൊടുക്കുന്ന ആളും.
തേടിയ വള്ളി കളില്‍ ചുറ്റി എന്നു സന്തോഷിച്ചു ഈ പാവങ്ങള്‍ . കുറെ കണ്ടു ഒന്നും ഇഷ്ടപെട്ടില്ല , അവസാനം ഈ ഇടനിലക്കാരന്‍ പറഞ്ഞു " സാരമില്ല വേറെയും എന്റെ കയ്യിലുണ്ട്. നമുക്ക് നാളെ പോകാം . തല്‍കാലം എന്റെ വീട്ടില്‍ ഒന്ന് കയറിയിട്ട് പോകാം ഇവിടെ അടുത്താണ്. " അനിലും , ബാബുവും സുഹൃത്തുക്കളെ അങ്ങനെ വിളിക്കാം , കേട്ടപാതി ക്ഷണം സ്വീകരിച്ചു , അയാളുടെ വീട്ടില്‍ പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അയാളുടെ സ്നേഹപൂര്‍ണമായ ഓഫര്‍ " നല്ല വാറ്റിയ സാധനം ഇരിപ്പുണ്ട് എടുക്കട്ടെ ?" ഇവരാകട്ടെ സ്ഥിരം കഴിക്കുന്ന ആളുകളല്ല മാത്രവുമല്ല വാറ്റിയ സാധനം ഇതുവരെ കഴിച്ചിട്ടുമില്ല. മാത്രമല്ല സൗദി ഒരു മദ്യ വിരുദ്ധ രാജ്യം കൂടി ആണ്. എന്നാലും അയാളെ വിഷമിപ്പിക്കന്ദ എന്നു കരുതി കഴിക്കാം എന്നു സമ്മതിച്ചു. അനിലിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍ " ഒരു ഗ്ലാസ്‌ നിറച്ചേ കഴിച്ചുള്ളൂ .... ഒരു തീയുണ്ട വിഴുങ്ങിയ പോലെ ആയിരുന്നു. " മദിര സേവക്കു ശേഷം ഇയാള്‍ പറഞ്ഞു താഴെ അടുക്കളയില്‍ മട്ടന്‍ കറി തയ്യാറാകുന്നുണ്ട് , നോക്കിയിട്ട് വരട്ടെ. എന്നാല്‍ ഞാനും കൂടെ വരം എന്നു പറഞ്ഞു ബാബുവും കൂടെ ഇറങ്ങി. ഒരു ചെറിയ തലകറക്കം തോന്നിയതിനാല്‍ അനില്‍ അവിടെ തന്നെ യുള്ള കിടക്കയില്‍ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു അനില്‍ താഴെ ഒരു ഒച്ചപാട് കേട്ട് നോക്കുമ്പോള്‍ ബാബുവും മൂനക്കാരനും തമ്മില്‍ തര്‍ക്കം, അനില്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് " കഴിച്ച സാധനത്തിനു അയാള്‍ നൂറു റിയാല്‍ (അന്നത്തെ കണക്കനുസരിച്ച് ഏതാണ്ട് ആയിരത്തി മുന്നൂര് രൂപാ) "ആവശ്യപെടുന്നു. ബാബു ആകട്ടെ കൊടുക്കുന്നുമില്ല. ഇത് കയ്യങ്കളിയിലേക്ക് എത്തിച്ചേരും എന്നറിഞ്ഞ , അനില്‍ അവസാനം ഈ പറഞ്ഞ പൈസ കൊടുത്തു തടിയൂരുകയായിരുന്നു.
തല്ലു വല്ലതും കിട്ടിയോ എന്ന ചോദ്യത്തിന് ഇവര്‍ രണ്ടുപേരും പുഞ്ചിരിയോടെ "ഇല്ല " എന്നാണ് മറുപടി പറയാറുള്ളത് "
തീരെ വിശ്വാസ യോഗ്യമല്ലെങ്കിലും , അവരെ വിഷമിപ്പികേണ്ട എന്നു കറുത്ത് ഞങ്ങള്‍ പിന്നെ അത് ചോദിക്കാറില്ല.....

Tuesday, December 15, 2009

ഇത് താനെടാ പോലീസ് (തമിഴ്) .

രണ്ടായിരത്തി ആറില്‍ മൂത്ത മകന്റെ തല മുണ്ഡനം ചെയ്യാനായി പഴനിയിലേക്ക് പോകുന്നു. ഞാനൊഴിച്ചുള്ള എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു. വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്നും രാത്രി പുറപെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോകാനാണ് ഞാന്‍ തീരുമാനിച്ചത്. ആഴ്ച അവസാനം ആയതിനാലും ദൂരെ ട്രിപ്പ്‌ ആയതിനാലും നല്ല പോലെ കഷ്ടപ്പെട്ടതിനു ശേഷം ആണ് സീറ്റ്‌ കിട്ടിയത്. വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പഴനി സ്റ്റാന്‍ഡില്‍ വണ്ടി എത്തി. വെളുപ്പിന് ആ നേരമായതിനാല്‍ സ്ഥലത്തൊക്കെ ആളുകള്‍ കുറവ്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ വരുന്നത്. എനിക്ക് പോകേണ്ട ലോഡ്ജിന്റെ പേരുമാത്രമേ എനിക്കറിയാം. ഞാന്‍ അങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നില്‍കുന്ന കണ്ടപ്പോള്‍ കുതിരവണ്ടിക്കാരും ഓട്ടോ റിക്ഷക്കാരും അടുത്ത് വരന്‍ തുടങ്ങി, എങ്കെ പോണം സര്‍ എന്നെല്ലാം ചോദിച്ചു. എനിക്കാനെങ്ങില്‍ ഇവരുടെ കൂടെ പോകാനും മടി. അടുത്ത് നില്‍കുന്ന രണ്ടു പോലീസുകാരുടെ സഹായം തേടാം എന്നു വിചാരിച്ചു. ഞാന്‍ അവരുടെ അടുത്ത് പോയി ചോദിച്ചു "സര്‍ ശുഭം ലോഡ്ജെ എങ്കെ ?" അവര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങും മുന്‍പേ രണ്ടു പോലീസുകാര്‍ ബൈക്കില്‍ ആയി അവിടെ വന്നെത്തി. അവരില്‍ ബൈക്ക് ഓടിക്കുന്ന ആള്‍ എന്നോട് ചോദിച്ചു . "എങ്ങോട്ട് പോണം ?" ഞാന്‍ പറഞ്ഞു "ശുഭം ലോഡ്ജ്" അയാള്‍ പുറകിലിരിക്കുന്ന ആളോട് എന്തോ പറഞ്ഞു . അതിനു ശേഷം എന്നോട്. "കയറു ഞാന്‍ അവിടെ എത്തിച്ചുതരാം". ഞാന്‍ അയാളുടെ പുറകില്‍ കയറി,ആ പോലീസുകാരന്‍ എന്നെ ലോഡ്ജിന്റെ മുന്നിളിരക്കി എന്നിട്ട് പറഞ്ഞു " സമയത്ത് നിങ്ങളെ ആരെങ്കിലും ട്രപില്‍ പെടുത്താന്‍ സാധ്യത ഉണ്ട് , അതാണ് ഞാന്‍ കൂടെ വന്നത്."
ഞാന്‍ നന്ദി പറഞ്ഞു കൊണ്ട് ലോഡ്ജിലേക്ക് തിരിയാന്‍ ഭാവിച്ചതും , അയാള്‍ വീണ്ടും
ഗുഡ് നൈറ്റ്‌ സര്‍ .

ഇതല്ലേ മാതൃക പോലീസ് ??

Sunday, December 13, 2009

സുനിത കൃഷ്ണന്റെ ചോദ്യങ്ങള്‍

ഇവിടെ കാണാവുന്ന വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞുങ്ങള്‍ ഒരു വീട്ടില്‍ ദൈവത്തിനു പകരം വരുന്നവരാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ കമന്ധരായ ആളുകള്‍ ദൈവ സൃഷ്ടികളെ ക്രൂരമായ പീടനതിനു വിധേയമാക്കുന്നു. സുനിത ഇവിടെ പറഞ്ഞ സംഭവങ്ങളില്‍ മൂനിലെയും ഇരകള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ്. ഞാനും ലോകതിലനല്ലോ ജീവിക്കുന്നത് എന്നോര്‍ത്ത് നമ്മളോരോരുത്തരും തല താഴ്ത്തണം. സുനിത പറയുമ്പോലെ ശീതികരിച്ച മുറികലിരുന്നു എല്ലാവര്‍ക്കും ശിശുവിന്റെ നേരെയുള്ള ആക്രമണത്തിന് എതിരെ അക്രോശിക്കം,ചാനലുകളില്‍ അഭിമുഖം നടത്തം. പക്ഷെ എത്ര പേരുണ്ട് അവര്‍ക്ക് ഒരു അത്താണി ആയിതീരുന്നത് ? ലോകോത്തരമായി ഒരു മുന്നേറ്റം അല്ല വേണ്ടത്. പകരം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നുള്ള ഒരു കൈ സഹായം.

സുനിതക്ക് ആശംസകള്‍ .

Saturday, December 12, 2009

വഴിയോരകാഴ്ചകള്‍

തണുപ്പിലേക്ക് കൂപ്പുകുത്തുന്ന കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ്‌ ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത്. ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍. ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു. മുഷിഞ്ഞ വേഷം, പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ജോലിയിലും മുഖത്തും ഉണ്ട്. ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ്‌ ചേട്ടാ, ആളാകെ അമ്പരന്നു എന്നെ നോക്കി, മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല. എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ്‌ ചേട്ടനെ പരിചയപ്പെടുന്നത്,പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന്.
ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം, കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം" അങ്ങിനെയാണ് ഞാന്‍ എ വീട്ടില്‍ (കൊട്ടാരം എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) കയറുന്നത്. ജോസഫ്‌ ചേട്ടനെ പരിച്ചയപെടുന്നതിനു മുന്‍പ് അവന്‍ എനിക്ക് പുള്ളിയെ കുറിച്ചുള്ള ഒരു വിവരണം എനിക്ക് തന്നു. ജോസഫ്‌ ചേട്ടന്‍ ഗള്‍ഫ്‌ നാട്ടില്‍ കാശു വരുകയാണ്,ഏതാണ്ട് ഒരു ലക്ഷം രൂപയാണ് പുള്ളിയുടെ സാലറി. ഞാന്‍ വീട് നോക്കി കൊള്ളാം, മനോഹരമായ വീട്. മാസം ഒരു ലക്ഷം രൂപ എങ്കിലും ഇല്ലാത്ത ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഒന്നു പണിയാന്‍ പറ്റില്ല. ശരിക്ക് പറഞ്ഞാല്‍ മനസ്സില്‍ ഒരു വീട് എന്ന്‍ മോഹവുമായി നടക്കുകയായിരുന്നു ഞാന്‍ അപ്പോള്‍ . ഞാന്‍ ചിന്തിച്ചു പുറത്തൊക്കെ ഒരു പണി കിട്ടിയാല്‍ കാര്യമായ കട ബാധ്യത ഇല്ലാതെ ഒരു വീടൊപ്പിക്കാം. ശരിക്ക് പറഞ്ഞാല്‍ പുള്ളി അറിയാതെ എന്റെ മരുഭൂമി മോഹങ്ങള്‍ക്ക് വഴിമരുന്നിട്ടത് ജോസഫ്‌ ചേട്ടന് എന്ന് പറയാം. ജോസഫ്‌ ചേട്ടന്റെ ഭാഗ്യതെയും പറ്റി പറഞ്ഞു കൊണ്ടു ഞങ്ങള്‍ അവിടെ നിന്നു പോന്നു.
പിന്നീട് ചേട്ടനെ കാണുന്നത് എപ്പോള്‍ എവിടെ വെച്ചാണ്‌. എന്നെ മനസിലായില്ല , പക്ഷെ പരിച്ചയപെടുതിയപ്പോള്‍ ചേട്ടന് മനസിലായി. മാസം ലക്ഷം രൂപ സാലറി വാങ്ങുന്ന ആളെ ഞാന്‍ നോക്കി കാണുകയായിരുന്നു. ക്ഷീണിച്ചു, കണ്ണുകളില്‍ ഉറക്കഷീനം,തളര്‍ച്ച...... എന്റെ അമ്പരപ്പ് മനസിലാക്കിയെന്ന പോലെ ചേട്ടന്‍ പറഞ്ഞു. "നിനക്കു എന്താണ് ഒരു പകപ്പ് ? നീ അന്ന് കണ്ട വീട് എന്റെ ഒരു സ്വപ്നം ആയിരുന്നു,ഇരുപതു കൊല്ലാതെ എന്റെ മുഴുവന്‍ സമ്പാദ്യം. ഇപ്പോഴുള്ള ഈ പങ്കപ്പാട് ഇനി ജീവിക്കാനുള്ളതാണ്. നമ്മള്‍ എവിടെ കഷ്ടപെടുകയാണ് എന്ന് വീട്ടുകാരും , ബന്ധുക്കളും അറിയരുതല്ലോ"

വീണ്ടും കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ എന്റെ കൂട്ടുകാരന്റെ ശബ്ദം ആയിരുന്നു മനസില്‍, " ജോസഫ്‌ ചേട്ടന് ഒരു ലക്ഷം രൂപയാണ് ശമ്പളം.

പ്രവാസിയെ കാണുമ്പോള്‍ ഇനിയെങ്കിലും ഓര്‍ക്കുക...
അവന്റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ച കുറെ ദുഖങ്ങളുണ്ട് ....
നഷ്ടപ്പെട്ടു പോയ കുറെ വികാരങ്ങളുണ്ട്....
ത്യാഗത്തിന്റെ കഥയുണ്ട്.....
അലയടിക്കുന്ന താരാട്ടു പാട്ടുണ്ട്.....
എങ്കിലും,
അവനെ സ്നേഹിക്കുന്നവര്‍ കരയാതിരിക്കുവനായി....
അവന്‍ മാത്രം കണ്ണീരോഴുക്കുന്നു.....




Wednesday, December 9, 2009

വായു ഭാരതം അഥവാ എയര്‍ ഇന്ത്യ

ഡിസംബര്‍ മാസം രണ്ടാം തീയതി എയര്‍ ഇന്ത്യ ഓഫീസ് രവിപുരം. ഞാന്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാനുള്ള എന്റെ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാനായി അവിടെ ചെന്നിരിക്കുകയാണ്. അവിടിരിക്കുന്ന മാന്യദേഹം എന്റെ ടിക്കറ്റ്‌ മുംബൈ വഴി ഉറപ്പാക്കി തന്നു. അതനുസരിച്ച് മൂനാം തീയതി ഞാന്‍ കെട്ടും കിടക്കയും ആയി വിമാനത്താവളത്തില്‍ എത്തി. എന്റെ സുഹൃത്ത് കൂടി വരേണ്ടതിനാല്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയാണ് , ആ സമയം വെറുതെ എയര്‍ ഇന്ത്യ കൌണ്ടര്‍ പോയി ടിക്കറ്റ്‌ ഒന്നും കൂടി ചെക്ക് ചെയ്തു. അപ്പോഴാണ് രസകരമായ എ വിവരം അറിയുന്നത് " എനിക്ക് പോകേണ്ട വിമാനം റദ്ദാക്കി " കൂടുതല്‍ വിവരങ്ങള്‍ക്കായി ഡ്യൂട്ടി ഉദ്യോഗസ്ഥനെ കാണുക എന്ന നിര്‍ദേശവും കിട്ടി. ഒരു സ്ത്രീ ആണ് തല്‍ സ്ഥാനത്ത് ഇരിക്കുന്നത്. ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ കുതിരമുഖതു നിന്നുള്ള മറുപടി " ആ വിമാനം റദ്ദാക്കി വേണമെങ്കില്‍ ശനി ആഴ്ച പോകുന്ന ഒരു വിമാനത്തില്‍ കയറ്റി വിടാം" കൂടെയുള്ള രണ്ടു പേരുടെ വിസ പിറ്റേ ദിവസം തീരുകയാണ് അവരുടെ മുഖത്ത് സങ്കട കടല്‍ . ദകിനിയുടെ മുഖതോ പരിഹാസം,പുച്ഛം....... അവസാനം ഒച്ചവെച്ചും തല്ലുപിടിച്ചും,കാലുപിടിച്ചും വളരെ അത്യാവശ്യം ഉള്ളവരെ കുറച്ചു സമയത്തിന് ശേഷം പുറപെടുന്ന സൗദി എയര്‍ വിമാനത്തില്‍ കയറ്റിവിട്ടു. ഞങ്ങള്‍ പ്രത്യകിച്ച് തിരക്കൊന്നും ഇല്ലാത്ത നാലുപേര്‍ ബാകിയായി. ഈ സമയത്തു ഡ്യൂട്ടി ഓഫീസര്‍ മാറി പുതിയ ഒരു അമ്മായി വന്നു. ഞങ്ങള്‍ അവരോട് ചോദിച്ചു എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ? മറുപടി " ഇതൊരു തലവേദന ആയല്ലോ,എനികു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല നിങ്ങള്‍ മുന്‍പ് ഇരുന്ന ഓഫീസര്‍ ആയി ഒരു തീരുമാനത്തില്‍ എതെണ്ടാതയിരുന്നു" കുറെ ഏറെ പറഞ്ഞതിനെ ശേഷം പിറ്റേ ദിവസം വെളുപ്പിന് പുറപെടുന്ന ഒരു വിമാനം കൊഴികോട് മസ്കാറ്റ് വഴി ദാമ്മമിലേക്ക് നാലു ടിക്കറ്റ്‌ അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന ഒരു ഓഫീസര്‍ ശരിയാക്കി തന്നു. അഷ്‌റഫ്‌ എന്നാണ് അദ്ദേഹത്തിന്റെ പേരു. പിറ്റേ ദിവസം വെളുപ്പിന് ചെക്ക് ഇന്‍ ആയി നില്‍കുമ്പോള്‍ മുംബൈയില്‍ നിന്നൊരു ഫോണ്‍ കാള്‍ , എയര്‍ ഇന്ത്യയില്‍ നിന്നാണ് വിളിക്കുന്നത്. (സമയം അഞ്ചു മുപ്പതു,തീയതി നാലു ) "നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുന്നു " ചുരുക്കി പറഞ്ഞാല്‍ മൂനാം തീയതി പുറപ്പെടേണ്ട വിമാനം റദ്ദാക്കി എന്ന വിവരം ഒരു യാത്രക്കാരനോട് പറയുന്നതു നാലാം തീയതി കാലത്ത് ഏകദേശം പത്തു മണിക്കൂറുകള്‍ക്കു ശേഷം.

ശുഭയാത്ര............

Tuesday, December 8, 2009

അമ്മതൊട്ടില്‍

ഏതാണ്ട് അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണിത്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ വ്യാജം ആണ്. പക്ഷെ കഥ സത്യം ആണ്. വ്യവസായ സഹകരണ സംഘം പുറത്തിറക്കിയ വിദ്യാലയങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ അന്നത്തെ പ്രതിപക്ഷ നേതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്നേഹിയുമായ ശ്രീ അച്യുതാനന്ദന്റെ മുന്നില്‍ അവതരിപ്പിക്കുവനായി ഞാന്‍ ഉള്‍പെടുന്ന ഒരു നാലംഘാ സംഘം അനന്തപുരിയിലെത്തി.
ഞാന്‍ സബീഷ് ഇന്ദുലേഖ ദിവ്യ ഇതാണ് അംഗങ്ങള്‍. തീവണ്ടിയില്‍ വെച്ചു പരിചയപെട്ട ഒരു സഖാവിന്റെ സഹായത്താല്‍ വി എസിനെ കാണാനായി ഒരു മണിക്ക് അനുവാദവും കിട്ടി. ഞാനും ഇന്ദുലേഖയും കൂടി വി എസിനെ കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞു ഒരു ചെറിയ ഡോകുമെന്ടഷനും നല്കി. എല്ലാംകൂടെ കുറച്ചു സമയമേ എടുത്തുള്ളൂ. അതിനുശേഷം അധ്യാപക സംഘടന ഭാരവാഹികളുടെ അപ്പീസിനെ ലക്ഷ്യമാക്കി മണ്ടിതുടങ്ങി. ഈ പോകുന്ന വഴിയിലാണ് ആയിടെ പ്രശസ്തമായ അമ്മതൊട്ടില്‍. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കിതോന്നു കണ്ടാലോ ? ഞാനും ഇതു കേട്ടതല്ലാതെ കണ്ടിട്ടില്ല. സംഭവം ഒന്നു ചുറ്റി നടന്നു കണ്ടു, അതോടൊപ്പം അവിടെ എത്തിച്ചേരുന്ന കുട്ടികളെ കുറിച്ചു ചില സഹതാപ വര്‍ത്തമാനങ്ങള്‍ എല്ലാം ചൊരിഞ്ഞു. തിരികെ പടികള്‍ ഇറങ്ങി ഞങ്ങള്‍ പോകുമ്പോള്‍ പുറകില്‍ നിന്നൊരു കമന്റ്‌
"രണ്ടിനും വെല്ല്യ പ്രായം ഒന്നും ഇല്ലാല്ലോട,ഇതിനെടക്കു തന്നെ പണി പറ്റിച്ചോ "
ഞാന്‍ പതിയെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി , പാവം അസ്തമയ സൂര്യനെക്കാള്‍ ചുവപ്പുണ്ടായിരുന്നു അവളുടെ മുഖത്ത്.