Monday, November 17, 2008

ദേശിയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാറും ചില പാരതന്ത്രൃ ചിന്തകളും

ദേശിയ സ്വതന്ത്ര സോഫ്ട് വെയര്‍ കൊച്ചിയില‍ നവംമ്പര്‍ പതിനഞ്ച പതിനാറ് തീയതികളിലായി കുസാറ്റില്‍ നടക്കുകയുണ്ടായി. നാടൊട്ടുക്കുമുളള സ്വാതന്ത്രൃ സ്നേഹികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. സമാധാനപ്രേമിയും ഇതില്‍ ചില സെഷനുകളില്‍ പങ്കെടുത്തു. ഓര്‍മ്മയില്‍ വന്ന ചില സംഭവങ്ങള്‍ ഇവിടെ പറയുവാന്‍ ആഗ്രഹിക്കുകയാണ്.

ഒന്ന്. സെമിനാറുമായി ബന്ധപ്പെട്ട നടന്ന പ്രദര്‍ശനം. തീയതി പതിനാറ് സമയം പതിനൊന്ന് മണി.

ഉച്ചത്തിലുള്ള ശബ്ദകോലാഹലം കേട്ടാണ് സമാധാന പ്രേമി അങ്ങോട്ടേക്ക് ചെന്നത്.രണ്ട് വിഭാഗം ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമാണ്. കാര്യം ഇതാണ്. പ്രദര്‍ശനശാലയുടെ മുഖപ്പില്‍ തന്നെ നോവലിന്റെ ഓപ്പണ്‍ സൂസെയുടെ പരസ്യമാണ് വച്ചിരിക്കുന്നത്. സ്വതന്ത്രസോഫ്ട വെയര്‍ പ്രേമികള്‍ക്ക് ഇതെങ്ങിനെ സഹിക്കും. അവര് പ്രതികരിച്ചു. ശക്തമായ ഭാഷയില്‍ തന്നെ. രണ്ടു കാര്യങ്ങളാണ് ഇവിടെ നോക്കേണ്ടത്. ഒന്ന്,സ്വതന്തസോഫ്ട് വെയര്‍ പ്രദര്‍ശനശാലയില്‍ എങ്ങിനെ എന്റര്‍പ്രൈസ് എഡിഷന്‍ സോഫ്ട വെയറിന്റെ പരസ്യം വന്നു. രണ്ട്, സ്വതന്ത്ര സോഫ്ട് വെയര്‍ പ്രേമികള്‍ എന്തിനാണ് ഇത്ര തീവ്രവാദികള്‍ ആകുന്നത് ? ഇവര്‍ക്ക് ഒരു ധാരണയുണ്ട് സ്വതന്ത്ര സോഫ്ട് വെയര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടക്കുന്നത് ഇവരുടെ തലയിലൂടെയാണ് എന്ന്. ഇവരില്ലാതെ ഒന്നും നടക്കില്ലത്രെ. കുഞ്ഞുങ്ങളെ ,നിങ്ങള്‍ ഇത്തരം ഉല്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്‍പെ ഇത് പരിചയപ്പെട്ട ധാരാളം ആളുകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ ഉപയോഗിച്ചോളു....പക്ഷെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തണ്ട. മറ്റൊരു ചോദ്യം സംഘാടകരോടാണ്, ടോക്-എച്ച് എന്ന വിദ്യാഭ്യാസ സ്ഥാപനം അവിടെ ഒരു പരിപാടി നടത്തുന്നുണ്ടായിരുന്നു മുഴുവനും മൈക്രോസോഫ്ട് അധിഷ്ഠിത ഉല്പന്നങ്ങള്‍
ഉപയോഗിച്ചുള്ള ഒരു പ്രസന്റേഷന്‍ . ശരിയാണോ എന്നുള്ള ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളു.

ഈ കഴിഞ്ഞുപോയ സംഭവം ശാസ്ത്ര ലോകത്തിന്‍ എന്ത് സംഭാവന നല്കി എന്നുള്ള ഒരു സംശയം സമാധാന പ്രേമിക്കുണ്ടായി. ചില സെഷനുകള്‍ കണ്ടാല്‍ എന്തിനുവേണ്ടി സംഘടിപ്പിച്ചു എന്നു പോലും ഓര്‍ത്തുപോകും. ഉദാഹരണത്തിനു ദര്‍ശന സംഘടിപ്പിച്ച സോഷ്യല്‍ നെറ്റവര്‍ക്കീംഗ് എന്ന സെഷന്‍ , പറയാന്‍ എന്താണോ ഉദ്ദേശിച്ചത് അതിലേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഓപ്പണ്‍ ഫോറത്തില്‍
നിര്‍ഭാഗ്യവശാല്‍ കാമ്പുള്ള ഒരു ചോദ്യം പോലും ഉയര്‍ന്നുവന്നില്ല. പലരും തങ്ങളുടെ വിദ്യാഭ്യാസയോഗ്യതകളും,സ്ഥാനമാനങ്ങളും പരിചയപ്പെടുത്താനാണ് വേദി ഉപയോഗിച്ചത്. പ്രശസ്തരുടെ സെഷനുകളില്‍ ആളുണ്ടായിരുന്നു. തര്‍ക്കമില്ല. അതെവിടെയും അങ്ങിനെ തന്നെ. ഈ സെമിനാര്‍ നമുക്കുവേണ്ടി ബാക്കി വെച്ചത് എന്താണ്.

ചോദ്യങ്ങള്‍ ബാക്കിയാകുന്നു.

പിന്‍കുറിപ്പ്.
ഉദ്ഘാടന സമ്മേളനത്തില്‍ സാംസ്ക്കാരിക മന്ത്രി എന്‍സൈക്ലോപീഡീയയുടെ മുഴുവന്‍ ശേഖരവും വിക്കിപീഡിയക്കു കൈമാറും
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി സ്വതന്തസോഫ്ട് വെയര്‍ വികസന കേന്ദ്രം സ്ഥാപിക്കും.

5 comments:

fanny magnet said...

swthanthra software sindabad

A Cunning Linguist said...

ഇത് സംബന്ധിച്ചൊരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്. അവിടെ വന്ന് പങ്കെടുക്കുമല്ലോ?

Vivara Vicharam said...

സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസിലായില്ലേ ?

ലളിതം.

സ്വന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടവരേയും ഉപയോഗിക്കുന്നവരേയും പഠിക്കേണ്ടവരേയും പഠിപ്പിക്കാന്‍ കഴിയുന്നവരേയും ഒരേ വേദിയില്‍ കൊണ്ടുവരിക. അത് വളരെയേറെ വിജയിച്ചു.

പക്ഷെ, പഠിപ്പിക്കേണ്ടവര്‍ അത് ചെയ്യാതെ പഠിക്കാന്‍ വന്നവരെ വിരട്ടിയോടിച്ചു, തങ്ങളുടെ കൂടേ ഇനിയാരേയും ചേര്‍ക്കില്ലെന്ന സന്ദേശം നല്‍കുകയാണുണ്ടായത്. കുറെക്കാലം മുമ്പ് വിപ്ളവത്തിന്റെ ഇടിമുഴക്കം കേട്ട് ഞെട്ടിത്തെറിച്ച് നാട്ടുകാരുടെ തല കൊയ്ത ഭീകരവാദക്കാരുടെ പിന്മുറക്കാരാണോ സ്വാതന്ത്ര്യത്തേക്കുറിച്ചും ജനാധിപത്യ പ്രതിഷേധത്തെക്കുറിച്ചും പ്രസംഗിക്കുന്നത്.

നോവലിനെ സ്പോണ്‍സറാക്കിയതിന്റെ പേരിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നത്. FSF സ്പോണ്‍സര്‍മാരുടെ ലിസ്റ്റിനേക്കാള്‍ ഭേദമെന്നാണ് കൊച്ചി സമ്മേളനത്തിന്റെ സ്പോണ്‍സര്‍മാരെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. http://www.fsf.org/donate/patron കാണുക. കോര്‍പ്പറേറ്റ് കുത്തകകളുടെ ഹൂ ഇസ് ഹൂ പോലെയാണത്.
എന്തായാലും എനിക്ക് നോവലിനോട് പ്രത്യേക പ്രേമമൊന്നുമില്ല. സ്വാതന്ത്ര്യ പ്രേമികളുടെ പ്രകടനം ജനാധിപത്യപരവും സമാധാനപൂര്‍വവുമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്ന് ആഗ്രഹിച്ചുപോയെന്ന് മാത്രം.

പക്ഷെ, അവര്‍ക്ക് പിന്തുണയുമായി ചെന്ന വന്‍തോക്കുകളുടെ പേരു വിവരം കണ്ടപ്പോള്‍ കാര്യം മനസിലായി. കൊച്ചി സമ്മേളനത്തെ എതിര്‍ത്ത് കഴിഞ്ഞ രണ്ട് മാസമായി നെറ്റില്‍ നിറഞ്ഞ് നിന്നവരാണ് പ്രകടനക്കാരും സഹായികളും.ലക്ഷ്യം മനസിലാക്കാന്‍ ഇനിയാരും വിഷമിക്കേണ്ടതില്ല.

സമാധാനം said...

ഞാന്‍ സുഹൃത്തിന്,
അയ്യോ ചര്‍ച്ചകള്‍ക്കൊന്നും ഞാനില്ലേ. അത്തരം വിവരം ഒന്നും എനിക്കില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി നടന്നു കൊണ്ടിരിക്കുന്ന വാക്ചാതുരി കണ്ടപ്പോള്‍ എഴുതിപോയതാണ്. പിന്നെ തിരുവനന്തപുരത്തു നടക്കുന്ന സ്വാതന്ത്ര്യ സമ്മേളനത്തില്‍ നോവല്‍ ഉണ്ടല്ലോ ? നിങ്ങള്‍ക്കാകാം മറ്റാര്‍ക്കും പാടില്ല എന്നാണോ. എന്തിനാണ് സുഹൃത്തേ ഈ വടം വലി.എന്തിനാണ് ഇതിനെ രാഷ്ട്രീയ വല്കരിക്കുന്നത് ? ആ സമയം കൊണ്ട് പത്ത് കംപ്യൂട്ടറില്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പഠിപ്പിക്കു. വാക് സാമര്‍ത്ഥ്യം മാത്രം പോരാ. എത്രയോ വിദ്യാലയങ്ങളില്‍ ലിനകസ് സപ്പോര്‍ട്ട് കിട്ടാതിരിക്കുന്നു. അതൊന്നും നിങ്ങളുടെ വിഷയങ്ങളല്ല പകരം ആവശ്യമില്ലാത്ത കാര്യങ്ങളത്രെ പറഞ്ഞുനടക്കുന്നത്. അതെങ്ങനെ അവിടെയൊന്നും പബ്ലിസിറ്റി ഇല്ലല്ലോ അല്ലെ ?

A Cunning Linguist said...

:)