Thursday, August 21, 2008

ഒരമ്മയുടെ കണ്ണുനീരും, ആഗോളവത്കരണവും

ആഗോളവത്കരണത്തിനും,വിലക്കയറ്റത്തിനും എതിരേ ഇടതുപക്ഷ കുക്ഷികള്‍ നടത്തിയ പൊതു പണിമുടക്ക് നാം കണ്ടു. നമ്മള്‍ ഒരു ഒഴിവുദിനം ആസ്വദിച്ചു. എന്നാല്‍ ജീവിതത്തില്‍ ഒഴിവുദിനങ്ങള്‍ ഒരിക്കലും ആഘോഷിക്കുവാന്‍ കഴിയാത്ത ഒരമ്മയെയും ഈ ഹര്‍ത്താല്‍ നമുക്കു സമ്മാനിച്ചു. ഈ സമര തെമ്മാടികള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആ അമ്മയുടെ മനസ്സില്‍ ഈ കഴിഞ്ഞ ഹര്‍ത്താല്‍ സൃഷ്ടിച്ച ഒടുങ്ങാത്ത നൊമ്പരങ്ങള്‍. സങ്കടത്താല്‍ ചുട്ടുനീറുന്ന ആ അമ്മയുടെ വേദനയില്‍ പങ്കുചേരാതെ നമ്മുടെ തൊഴിലാളി യൂണിയന്‍ ഭാരവാഹി പറഞ്ഞതു കൂടെ നമ്മള്‍ ആ കണ്ണീരിന്റെ കൂടെ കൂട്ടിചേര്‍ത്ത് വായിക്കണം. ഞങ്ങള്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ടല്ല അവരുടെ മകന്‍ മരിച്ചത് എന്ന്. അയാള്‍ക്കുമുണ്ടാവില്ലേ കാക്കയും പരുന്തും കൊണ്ടുപോകാതെ വളര്‍ത്തിയ മക്കള്‍. നമുക്കു പറ്റുമ്പോള്‍ മാത്രമേ നാം പഠിക്കു...

4 comments:

മൂര്‍ത്തി said...

മരിച്ച കുട്ടിക്ക് രണ്ടരവയസ്സില്‍ തുടങ്ങിയ കാന്‍സര്‍ ആയിരുന്നു. പണിമുടക്ക് കാരണം തീവണ്ടി വൈകി എന്നത് മാത്രം. മനോരമകളുടെ “മനുഷ്യസ്നേഹം“ അതിനെ വാര്‍ത്തയാക്കി കൊട്ടിഘോഷിക്കുന്നു എന്നു മാത്രം. ലക്ഷക്കണക്കിനു കര്‍ഷകര്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത നാടാണിത്. അവരുടെ ആവശ്യങ്ങളും സമരത്തില്‍ ഉണ്ട്. കര്‍ഷകരെ ആത്മഹത്യ ചെയ്യിച്ച നയങ്ങളോടില്ലാത്ത എതിര്‍പ്പ് തീവണ്ടി വൈകിച്ച പണിമുടക്കിനോട് കാട്ടുന്നതില്‍ കാപട്യമുണ്ട്.

ആ അമ്മയുടെ ദുഃഖം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്..

sajan jcb said...

മൂര്‍ത്തി,
പണിമുടക്കു കാരണം എങ്ങിനെയാണ് തീവണ്ടി വൈകുന്നതു്? തീവണ്ടി ഓടിക്കാന്‍ അളുണ്ടായിരുന്നില്ലേ?

പിന്നെ കര്‍ഷകര്‍...!!! കാര്‍ഷിക വിളകള്‍ വെട്ടിനിരത്തിയ നാടുക്കൂടിയാണിത്. സ്വന്തം കൃഷിടത്തില്‍ ട്രാക്ടര്‍ ഓടിക്കണമെങ്കില്‍ യൂണിയന്‍ ഓഫീസില്‍ അപേക്ഷ കൊടുക്കേണ്ട ഏക നാടും ഇതു തന്നെയാവും. അപ്പോള്‍ ഏതാണ് കാപട്യം?

പിന്നെ മനുഷ്യസ്നേഹം... ഈ വാര്‍ത്ത ക്യാമറയുടെ കണ്ണില്‍ പെട്ടു എന്നു മാത്രം. അതില്‍ പെടാത്ത എത്ര സംഭവങ്ങള്‍!!!

പറ്റുമെങ്കില്‍ പണിമുടക്ക് എങ്ങിനെ ബന്ദായി എന്നു പറഞ്ഞു തന്നാല്‍ കൊള്ളാം... പണിമുടക്കെന്നാല്‍ പ്രതിഷേധമുള്ളവര്‍ക്ക് പണിചെയ്യാതെ പ്രതിഷേധിക്കാം എന്നു തന്നെയല്ലേ അര്‍ത്ഥം ? അതിനു ട്രയിന്‍ എന്തിനു തടഞ്ഞു എന്നു മാത്രം അറിഞ്ഞാല്‍ മതി.

തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ അവകാശമുള്ളതു പോലെ തന്നെ മറ്റുള്ളവര്‍ക്കു സഞ്ചരിക്കാനുള്ള അവകാശം ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലേ? അതെന്തിനു തടഞ്ഞു?

പിന്നെ സമരം ചെയ്ത കൂട്ടത്തില്‍ ഇലക്ട്രിസിറ്റി/ബസ്സ് അധിക ചാര്‍ജ്ജ് പിന്‍വലിക്കാന്‍ എന്തേ കൂട്ടി ചേര്‍ത്തില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫീസ് ഇരട്ടിയാക്കിയതു സാധാരണക്കാരനെ സഹായിക്കാനായിരിക്കും

ഓ ഇതൊന്നും ജനങ്ങളെ ബാധിക്കുമെന്നു മനസ്സിലായി കാണില്ല. ഏതാണ് കാപട്യം ?!

ജിവി/JiVi said...

ആ അമ്മയുടെ ദുഖം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു.

പക്ഷെ, എന്താണ് സംഭവിച്ചത്? മകന്‍ മരിച്ചു കിടക്കുന്നിടത്ത് ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ ആ അമ്മക്ക് കഴിഞ്ഞില്ല.

പല നിര്‍ണ്ണായക ഘട്ടങ്ങളിലും എത്തേണ്ടിടത്ത് ക്രുത്യസമയത്ത് എത്താന്‍ പറ്റാത്ത അനുഭവം നമ്മള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിട്ടില്ലേ? ബന്ദും ഹര്‍ത്താലും ഒന്നും ഇല്ലാത്ത ദിവസങ്ങളിലും. മറ്റ് പല കാരണങ്ങള്‍ കോണ്ട്.

ഇവിടെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ആയിപ്പോയി ഈ ദുരനുഭവത്തിനു കാരണം.

എന്തായാലും മാധ്യമങ്ങള്ക്ക് അതു റിപ്പോര്ട്ട് ചെയ്യാന് കഴിഞ്ഞിട്ടുണ്ട്. സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടയുടന് വേണ്ട നടപടികള് ഊണ്ടായിട്ടുണ്ട്.

നിങ്ങള് വലതന്മാരുടെ ഒരു സ്ഥിരം വാചകം കടമെടുത്തോട്ടെ,

രാഷ്ട്രീയ മൈലേജിനായി ഒരമ്മയുടെ ദുഖത്തെ തെരുവില് വലിച്ചിഴക്കല്ലേ....

പണിമുടക്കുകളെ മൊത്തത്തില്‍ എതിര്‍ക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാം.

ഏതെങ്കിലും ഒരു പ്രത്യേക പണിമുടക്കുന്നതിനെ എതിര്‍ക്കണമെങ്കില്‍ അതുമാവാം.

അത് ആ രീതിയില്‍ ആശയപരമായി വേണം.

അല്ലാതെ, നാലാംകിട സിനിമകളിലേതുപോലെ കുറെ ശുദ്ധമനസ്സുകളില്‍ സെന്റിമെന്റ്സ് വര്‍കൌട്ട് നടത്തിയിട്ടല്ല.

സമാധാനം said...

ജിവിക്കും മൂര്‍ത്തിക്കും,
ഞാന്‍ ഇത് രാഷ്ട്രീയവല്കരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഇവിടെ മനോരമയെ ന്യായീകരിക്കുവാന്‍ നോക്കിയിട്ടില്ല,മാത്രമല്ല ഒരു വലതനുമല്ല.
പക്ഷെ എനിക്ക് ഒരു മോനുണ്ട്,ഒരമ്മയുടെയും,അച്ചന്റെയും വേദന എനിക്കു മനസ്സിലാകും. അത് രാഷുട്രീയത്തിന്റെയോ,മതത്തിന്റെയോ പേരിലല്ല തികച്ചും രക്തബന്ധം മാത്രം. അതുകൊണ്ട് മാത്രമാണ് ഇത് ഇവിടെ കുറിച്ചുപോയത്.