കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ഒരു സ്വതന്ത്ര സോഫ്ട് വെയര്‍ ശില്‍പശാലയില്‍ ആരെങ്കിലും ഇവിടെ നിന്നു പങ്കെടുക്കണം എന്ന ആവശ്യവുമായാണ് അങ്കമാലിയില്‍ നിന്നും ഒരു അഭ്യുദയകാംക്ഷി വിളിക്കുന്നത്. ബാക്കിയുള്ള എല്ലാവരും തിരക്കിലായതിനാലും , എനിക്കും ഏബിളിനും പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതിനാലും ഈ ദൌത്യത്തിനു ഞങ്ങള്‍ നിയോഗിക്കപ്പെട്ടു. ഞങ്ങള്‍ നെടുമ്പാശ്ശേരി വഴി നേരെ കാലടിയിലെത്തി. ശില്‍പശാലക്കുള്ള സദസ്സു കണ്ടപ്പോള്‍ അദ്ഭുതമായി അധ്യാപകരും, ഗവേഷണ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ ഒരു നിര. ക്ലാസ്സ് നയിക്കുന്നത് സ്വതന്ത്രസോഫ്ട് വെയര്‍ ഉപദേശ രംഗത്ത് പ്രശസ്തനായ രാജു സാര്‍ (ഇദ്ദേഹം അപ്പോള്‍ കിലയില്‍ പ്രവര്‍ത്തിക്കുന്നു , ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായി ജോലി നോക്കുന്നു). അദ്ദേഹത്തിന്റെ സെഷനു ശേഷം , സംശയനിവാരണ സമയം . ഇതിനിടെ സംഘാടകരിലൊരാള്‍ ഞങ്ങളോട് ചോദിക്കാതെ ഒരു പ്രഖ്യാപനം. സ്വതന്ത്രസോഫ്ട് വെയര്‍ രംഗത്ത് കേരളത്തിലെ ഏക വ്യവസായ സഹകരണ സംഘമായ .....ല്‍ നിന്നും രണ്ട് വിദഗ്ദര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയക്കും. എന്റെ ഉള്ളൊന്നു കാളി , ഞാന്‍ പതുക്കെ ഏബിളിന്റെ മുഖത്തുനോക്കി, തുള്ളി ചോരയില്ല. ഞാനാണെങ്കിലോ ഈ സാധനം വിക്കാനായി നടക്കും എന്നല്ലാതെ ഒരു അനുഭവം പറയാനായൊന്നും ആയിട്ടില്ല. ഈ സമയത്ത് ദുഷ്ടന്‍ ഏബിളാണെങ്കിലോ പതുക്കെ പ്രശ്ന സീനില്‍ നിന്നും ജഗതിയൊക്കെ രക്ഷപ്പെടുന്ന പോലെ ഒരു മുങ്ങല്‍. ഞാന്‍ വേദിയിലേക്ക് കയറാനായി നിര്‍ബന്ധിക്കപ്പെട്ടു. അന്നത്തെ ഞങ്ങളുടെ സെമിനാറുകളുടെ ആശാന്‍ ശ്രീ കൃഷ്ണദാസാണ്. ഇദ്ദേഹത്തെ മനസ്സില്‍ വിചാരിച്ച് , സ്വതന്ത്ര രാഗത്തില്‍ ഒരു കാച്ചങ്ങുകാച്ചി. ഏതാണ്ട് മുപ്പതുമിനിറ്റ് . സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹിക, സാങ്കേതിക , സാമ്പത്തിക മികവാണ് പറഞ്ഞത്. ഒരു നീണ്ട കൈയ്യടിയോടെ സെഷന്‍ അവസാനിച്ചു. രാജു സാര്‍ ഇതിനുശേഷം എന്നോട് പറഞ്ഞു. ഇതു കൊള്ളാം ഞാനിതുവരെ ഈ സാമ്പത്തിക വശം പറഞ്ഞിരുന്നില്ല. ഇനിമുതല്‍ ഞാനിതുകൂടി ചേര്‍ക്കാം. പൊടുന്നനെ ഏബിള്‍ പ്രത്യക്ഷപ്പെട്ടു. നിന്നെ ഒന്നു സ്റ്റാറാക്കാന്‍ നോക്കിയതല്ലെ... പിറ്റേന്ന് ഓഫീസിലെ ദേശാഭിമാനി പത്രം കണ്ടപ്പോഴാണ് ഈ വിവരം എല്ലാവരും അറിയുന്നത് , വാര്‍ത്താചുരുക്കം ഇതാണ്.
കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ചു നടന്ന സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ , ...ല്‍ നിന്നുള്ള വിദഗ്ദരും ക്ലാസെടുത്തു. ഇത് വളരെ പ്രയോജനപ്രദായിരുന്നെന്നും സര്‍വകലാശാല ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഓഫീസിലെ യഥാര്‍ത്ഥ വിദഗ്ദര്‍ ഇതുകണ്ട് , എന്നെ നോക്കിയിട്ട്
"സോഫ്ട് വെയര്‍ വിദഗ്ദനോ അര് നീയോ ....."
കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ചു നടന്ന സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ , ...ല്‍ നിന്നുള്ള വിദഗ്ദരും ക്ലാസെടുത്തു. ഇത് വളരെ പ്രയോജനപ്രദായിരുന്നെന്നും സര്‍വകലാശാല ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഓഫീസിലെ യഥാര്‍ത്ഥ വിദഗ്ദര്‍ ഇതുകണ്ട് , എന്നെ നോക്കിയിട്ട്
"സോഫ്ട് വെയര്‍ വിദഗ്ദനോ അര് നീയോ ....."
No comments:
Post a Comment