Sunday, April 5, 2009

വിഷുപുലരി

വീണ്ടും ഒരു മേടപുലരി വന്നെത്തി. ഞാനില്ലാത്ത നാട്ടിലെ ആദ്യത്തെ വിഷുക്കാലം. നാട്ടിലെ വിഷുക്കാലം എന്നും സന്തോഷം തരുന്ന ഒന്നാണ്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം വിഷുക്കാലത്തിന്റെ പ്രത്യേകതയാണല്ലോ ? ആദ്യമായാണ് ഒരു വിഷുക്കാലത്തില്‍ നാട്ടില്‍ നിന്നും അകലെയായിപോകുന്നത്. ഈ വിഷുവിനും എല്ലാം അതുപോലെ തന്നെയുണ്ടാകും. ഞാന്‍ മാത്രം ആ ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ ദൂരെ...ദൂരെ ഒരു മണലാരണ്യത്തിനു നടുവില്‍ നാട്ടിലെ ഓര്‍മ്മകളുമായി എന്റെ ഗ്രാമത്തിലെ വിഷു ആഘോഷങ്ങളുടെ സ്മരണകളുമായി അടുത്ത അവധിയും എണ്ണി കാത്തിരിക്കുന്നു.

വീട്ടിലേക്കല്ലോ വിളിക്കുന്നു കാട്ടുകിളിയും തുമ്പിയും കടത്തുവള്ളങ്ങളും
വീട്ടില്‍നിന്നല്ലോ ഇറങ്ങി നടക്കുന്നു ചിങ്ങനിലാവും കരച്ചിലും
(വീട്ടിലേക്കുള്ള വഴി - വിനയചന്ദ്രന്‍)


ഏതു ധൂസര സന്ദര്‍ഭത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........
ഇത്തിരി കൊന്നപ്പൂവും

(വൈലോപ്പിള്ളി)

2 comments:

പാവപ്പെട്ടവൻ said...

കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം
മനോഹരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

ramanika said...

ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........
ഇത്തിരി കൊന്നപ്പൂവും
കഴിഞ്ഞ വര്‍ഷങ്ങള്ളില്‍ ഒരുമിച്ചു അടിച്ചുപൊളിച്ച കൂട്ടുക്കാര്‍ക്കും മനസ്സില്‍ വിഷമമുണ്ടാകും
അതുപോലെ വീട്ടുക്കാര്‍ക്കും
നല്ലൊരു പോസ്റ്റ്
ഹാപ്പി വിഷു വിത്ത് ഒത്തിരി കൊന്നപ്പൂ