കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം.
ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന് വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും ഈഴവപ്രസ്ഥാനവും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്മ്യൂണിസം വിത്ത് പാകിയത്.
ബംഗാളിലേക്ക് എത്തിനോക്കിയാല്‍ രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ ശാന്തിനികേതനവും,കവിതകളും,ചിന്തകളും ഇഷ്ടപ്പെട്ട
ഒരു സമൂഹമാണ് കമ്മ്യൂണിസത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത്

9 comments:
"അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം ."
ഈ ‘മത’ത്തിന്റെ ആശയം ഇപ്പോഴും ഇതൊക്കെ തന്നെയാണോ..:)
മതത്തിന്റെ നിര്‍വചനം ഇതല്ലെ ? ഇതല്ലെങ്കില്‍ മറ്റെന്താണ് ?
ചി്ല ഭയപ്പടുത്തലുകള്, തുടക്കത്തില്‍ അതു പ്രകൃതി ശക്തികളോടായിരുന്നു. പിന്നീട് അതു ഭാവമോറ്റത്തോടെ വൈവിദ്ധ്യങ്ങളോടെ.... അറിവില്ലായ്മ പോലും ഭയം ജനിപ്പിക്കുന്നു. ഇതിന്റെയൊക്കെ അരുപറ്റി, ഉപയോഗപ്പെടുത്തിയാണ് മതം വളര്‍ന്നത്.
അതു മാത്രമല്ല ചില വാഗ്ദാനങ്ങളും അതു തരുന്നു. ഒരു പക്ഷെ സാമുഹികമായ കെട്ടുറുപ്പിന് അത് ഉപയോഗപ്പെട്ടേക്കാം. തെറ്റു ചെയ്യുന്നവനുള്ള മരണാനന്തര ശിക്ഷ, അല്ലെങ്കില്‍ കര്‍മ്മഫല സിദ്ധാന്തം, നല്ലതു ചെയ്യുന്നവന് കിട്ടുന്ന സ്വര്‍ഗ്ഗപ്രാപ്തി അങ്ങിനെയങ്ങിനെ.
ഇങ്ങിനെ ഭയം, വാഗ്ദാനം എന്നീ രണ്ടു ഘടകങ്ങളിലൂടെയാണ് മതത്തിന്റെ അടിസ്ഥാനം കിടക്കുന്നത്. അതെ ഇന്നലെ വരെ കമ്മ്യൂണിസം ചില നല്ല വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.. കമ്മ്യൂണിസ്റ്റുകള്‍ ചില ഭയപ്പെടുത്തലുകളും. എന്നാല്‍ ഇന്നും ഗതമാറിയ വാഗ്ദാനങ്ങളും ഭയപ്പെടുത്തലുകളും പാര്‍ട്ടി സമൂഹത്തില്‍ നടപ്പിലാക്കുന്നു.
ശ്രദ്ധിച്ചുനോക്കൂ, പാര്‍ട്ടി അടിമ.യായാല്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍, സൗകര്യങ്ങള്‍.
അല്ലാത്തവനെ, കുതറുന്നവനെ എന്തെല്ലാം രീതിയില്‍ അവര്‍ ഉപദ്രവിക്കുന്നു.
കുടൂതല്‍ പറയണമെന്നുണ്ട്. പിന്നീടാവാം.
കാഴ്ചക്കാരന് പറഞ്ഞത് തികച്ചും ശരി. പണ്ടത്തെപോലെ മതങ്ങള്‍ ചെയ്തിരുന്നത് ഇപ്പോഴത്തെ മതമായ കമ്മ്യൂണിസ്റ്റുകളും ചെയ്യുന്നു. പല തരം വാഗ്ദാനങ്ങള്‍ , പ്രലോഭനങ്ങള്‍.
ചെഗുവേര, മാര്‍ക്സ്, ലെനിന് മുതലായവര്‍ ദൈവങ്ങളും. കണ്ടിട്ടില്ലെ റോഡരികിലുള്ള ഇവരുടെ ദേവാലയങ്ങളില്‍ ആരാധനയും പുഷ്പഹാര സമര്‍പ്പണവും മറ്റും.
കമ്മ്യൂണിസവും ഒരു മതം തന്നെയാണ്. കൃത്യമായ ചിന്ഹങ്ങളും, ആരാധനാക്രമങ്ങളുമുള്ളത്. സഭ വിശുദ്ധരേയും മറ്റും ആരാധിക്കുന്നപോലെ കമ്മ്യൂണിസ്റ്റ് സഭക്കാരും ചെയ്യുന്നു. സഭയൊടുള്ള കൃത്യമായ എതിര്‍പ്പില്‍ നിന്ന് തന്നെയാവണം കമ്മ്യൂണിസവും ഉദയം കൊണ്ടത്. ഡാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡ് വായിച്ചപ്പോള്‍ മുതലെനിക്കും തോന്നിയ സംശയമാണിത്. അതില്‍ പറയുന്നു, പഞ്ചാഗ്രി (നക്ഷത്രം)ഒരു അക്രൈസ്തവ മത ചിന്ഹമാണെന്ന്.മാത്രമല്ല ഇത് ദേവീ ചിന്ഹമാണെന്നും. അപ്പോള്‍ അരിവാള്‍ ചുറ്റികക്കൊപ്പം”നക്ഷത്രം“ വന്നത് ബോധപൂര്വ്വമായിക്കൂടെ? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് സഭയെ എതിര്ക്കാനായിത്തന്നെയാവില്ലേ? ഡാവിഞ്ചി, ന്യൂട്ടന്, വിക്റ്റര്‍ യൂഗോ തുടങ്ങിയവര്‍ സിയോനിയയിലെ പ്രയറി എന്ന അക്രൈസ്തവ സംഘടനയുടെ (മതത്തിന്റെ) ലീഡര്മാരായിരുന്നൂ എന്നും പറയുന്നു!. ആ സ്വാധീനം മാര്‍ക്സില്‍ ഉണ്ടായിക്കൂടെന്നുണ്ടോ? ഇടത് എന്നാല്‍ ദേവീ പൂജയുമായി ബന്ധപ്പെട്ടത്, അക്രൈസ്തവം എന്നോക്കെയാണത്രേ. അതുകൊണ്ട് തന്നെയാവില്ലേ കമ്മ്യൂണിസ്റ്റുകള്‍ ഇടത് പക്ഷം എന്ന ലേബല്‍ എടുത്തത്?
ആധികാരികമായി പറയാനൊന്നും അറിവില്ല. ഡാവിഞ്ചി കോഡ് വായിച്ചപ്പോള്‍ മുതല്‍ ആലോചിക്കുന്നതാണ്. പ്രത്യേകിച്ചും നക്ഷത്രം എന്തിനെ സൂചിപ്പിക്കുന്നു എന്ന അതിലെ വിവരണം വായിച്ചപ്പോള്‍.
കൂടൂതല്‍ ചിന്തിക്കുന്നവരുടേയും, ആധികാരികമായി അറിയുന്നവരുടേയും കമന്റുകള്‍ക്കായി കാക്കുന്നു.
മാര്‍ക്സ് പറഞ്ഞത് “മതപരമായ സന്താപമെന്നത് ഒരേ സമയം യഥാര്‍ത്ഥ സന്താപത്തിന്റെ ബഹിര്‍സ്ഫുരണവും, യഥാര്‍ത്ഥ സന്താപത്തിനെതിരായ പ്രതിഷേധവും കൂടിയാണു.മതം മര്‍ദ്ദിത ജീവിയുടെ നിശ്വാസമാണു;ഹ്രുദയശൂന്യമായ ലോകത്തിന്റെ ഹ്രുദയമാണു; അതുപോലെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണു. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.“
എന്നാല്‍ സഖാക്കള്‍ പറയുന്നതിത്രമാത്രം‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു”
Marx said “Religious distress is at the same time the expression of real distress and the protest against real distress. Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of a spiritless situation. It is the opium of the people.“
ഗൂഗിളിനോട് കടപ്പാട്..
ചെയര്മാന് മാവോയെക്കാല് മാര്‍ക്സില്‍ പ്രവര്‍ത്തിച്ചത് ഒരു പക്ഷെ ബുദ്ധനും ക്രിസ്തുവുമായിരിക്കാം !!!
ശ്രദ്ധിച്ചുനോക്കൂ, പാര്‍ട്ടി അടിമ.യായാല്‍ എന്തെല്ലാം വാഗ്ദാനങ്ങള്‍, സൗകര്യങ്ങള്‍.
അല്ലാത്തവനെ, കുതറുന്നവനെ എന്തെല്ലാം രീതിയില്‍ അവര്‍ ഉപദ്രവിക്കുന്നു.
aaa pranjathu kaaryam :)
Post a Comment