വാര്‍ത്ത : എഫ്.എസ്.എഫ് നായകന്‍ അരുണ്‍ ആപ്പിള്‍ ലാപടോപ് ഉപയോഗിച്ചു
ഉറവിടം : ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ദിനപത്രം
തീയതി : ഡിസംബര്‍ ഇരുപത്തിരണ്ട്,രണ്ടായിരത്തി എട്ട്.
സോഫ്ട് വെയര്‍ സ്വാതന്ത്ര്യത്തിനായി അരുണും പടയാളികളും നടത്തിയ സമരം നേരിട്ടു കണ്ടു ബോധ്യം വന്ന ഒരാളാണ് സമാധാനപ്രേമി. അതില്‍ അത്യധികം പുളകം കൊണ്ടിട്ടുണ്ട് താനും. സമാധാനപ്രേമിയെ പോലുള്ളവര്‍ സ്വതന്ത്ര സോഫ്ട് വെയറിനെ സ്നേഹിച്ചുതുടങ്ങിയത് ഇത്തരം ചില പ്രവര്‍ത്തകരെ മനസ്സിലാരാധിച്ചുകൊണ്ടാണ്. രണ്ടായിരത്തി രണ്ടില്‍ തിരുവനന്തപുരത്തു നടന്ന കേരള സോഷ്യല്‍ ഫോറത്തില്‍ നടന്ന ഒരു സെഷനില്‍ അരുണുമായി പങ്കെടുക്കാന്‍ സമാധാനപ്രേമിക്കു സാധിക്കുകയും ചെയ്തു. അതൊരു അവിസ്മരണീയമായ സംഭവമായി സമാധാനപ്രേമി ഇന്നും കാണുന്നു. എറണാകുളത്തെ ഓപ്പണ്‍ സോഫ്ട് വെയര്‍ സൊലൂഷ്യന്‍സ് വ്യവസായ സഹകരണസംഘം പുറത്തിറക്കിയ സംഘമിത്ര എന്ന ബാങ്കിംഗ് സോഫ്ട് വെയര്‍ (ഓപ്പണ്‍ സോഴ്സിലുള്ളത് ) അതിന്റെ സോഴ്സ് കോഡ് പുറത്തുകൊടുക്കുന്നില്ല എന്നു പറഞ്ഞു അരുണ്‍ നടത്തിയ ഘോര ഘോര പ്രസംഗം കേട്ടിരുന്ന ശിശുവായ സമാധാനപ്രേമി അദ്ദേഹത്തെ ആരാധിച്ചുപോയി. മാത്രമല്ല അദ്ദേഹം സോഫ്ടവെയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സമരങ്ങളെ ഒട്ടു വിലകുറച്ചു കാണുന്നില്ല.
പക്ഷെ മുകളില്‍ പറഞ്ഞ തീയതില്‍ വന്ന വാര്‍ത്ത മനസ്സില്‍ സൂക്ഷിച്ച ആ വിഗ്രഹത്തെ പാടെ തകര്‍ത്തു കളഞ്ഞു. അരുണ്‍ എന്തിനാണ് ആപ്പിള്‍ പോലുള്ള കംപ്യൂട്ടര്‍ ഉപോയഗിക്കുന്നത് ? മാക് എന്ന ഉത്പന്നം എങ്ങിനെയാണ് സ്വതന്ത്ര സോഫ്ട് വെയറിന്റെ പരിധിയില്‍ വരുന്നത് ? അരുണിന്റെ നിലപാടുകളെ ഒരു മാര്‍ഗ്ഗരേഖയായി കാണുന്ന ചിലര്‍ക്കെങ്കിലും ഇത് തീര്‍ച്ചയായും വേദന തോന്നിച്ചിരിക്കും. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു തന്നെയോ ? ആണെങ്കില്‍ അരുണ്‍ തീര്‍ച്ചയായും മറുപടി പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് ഒരു പക്ഷെ ഇപ്പോഴുള്ള ഒരു പുതിയ തരം ശത്രുക്കളായ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പരിപാടിയാണോ ? ഒരു തരം ഹിഡണ്‍ അജണ്‍ഡ ? അങ്ങനെയെങ്കില്‍ അത് എതിര്‍ത്തു തോല്പിക്കേണ്ടതല്ലെ ?

No comments:
Post a Comment