മേജര്‍ സന്ദീപിന്റെ വീരമൃത്യുവും,മൂഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചില വിവാദങ്ങളും എന്തായാലും ഭാരതത്തില്‍ സംഭവിച്ചുകൂടാത്തതാണ്.
രണ്ടുമൂന്ന് കാര്യങ്ങള്‍ ഇവിടെ പരിശോധിച്ചു നോക്കേണ്ടതാണ്. ഒന്ന്,മുഖ്യമന്ത്രി പ്രയോഗിച്ച പദങ്ങള്‍ സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ അവിടെ ഒരു പട്ടി പോലും പോകില്ലായിരുന്നു. ഒഴിവാക്കേണ്ടതു തന്നെ. പക്ഷെ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് സന്ദീപിന്റെ അച്ചന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നടത്തിയ പരാമര്‍ശം ഒരു പട്ടി പോലും എന്റെ വീട്ടില്‍ പ്രവേശിക്കേണ്ട. കര്‍ണ്ണാടക മുഖ്യമന്ത്രിയും മറ്റു അവിടെ ചെന്നപ്പോള്‍ അദ്ദേഹം എന്തെങ്കിലുംപറഞ്ഞതായി ഒരു മാധ്യമത്തിലും കണ്ടില്ല. ഉണ്ണികൃഷ്ണന്‍ പറയുന്നത്. സന്ദീപിന്റ സംസ്കാരചടങ്ങില്‍ കേരളത്തില്‍ നിന്നും ആരും തന്നെ വന്നില്ല. ഇത് ശരിയല്ല,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സന്ദീപിന്റെ മരണം വീരമൃത്യു തന്നെ ,നമ്മളെല്ലാവരും അഭിമാനിക്കുന്നു. പക്ഷെ ഒരു ധീരജവാന്റെ അച്ചന്‍ അതില്‍ അഭിമാനിക്കുന്നതിനു പകരം ആ സംസ്ക്കാരചടങ്ങില്‍ പങ്കെടുക്കാത്ത മന്ത്രിമാരെ ചൊല്ലി ദേഷ്യപ്പെടുകയാണോ വേണ്ടത് ?. ആ സമയത്ത് മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ ദില്ലിയിലായിരുന്നു. അദ്ദേഹം വന്ന ഉടന്‍ തന്നെ ബംഗ്ളുരില്‍ സന്ദീപിന്റെ വീട്ടില്‍ ചെന്നു. വി.എസ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കൂടാതെ പ്രായമുള്ള മനുഷ്യുനും. അദ്ദേഹത്തിന്റെ സ്ഥാനത്തെയും,പ്രായത്തെയും ഉണ്ണികൃഷ്ണന്‍ ബഹുമാനിക്കേണ്ടതായിരുന്നു. വി.എസിനെ ഇവിടെ പൂര്‍ണ്ണമായും ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നില്ല,പക്ഷെ അദ്ദേഹത്തെ പൂര്‍ണ്ണമായും തള്ളിപ്പറയേണ്ടതില്ല.
ഇതിലെല്ലാം ഗുരുതരമായ പ്രശ്നം ഇതൊന്നുമല്ല. മാധ്യമങ്ങള്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി തന്നെ തെറ്റായിപോയി. ഒരു ദേശിയ ദിനപത്രം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഇങ്ങനെയാണ് വളച്ചൊടിച്ചത്. Even a Dog wont visit sandeeps house: Kerala CM. ഈ ഒരൊറ്റ കാര്യത്തില്‍ നിന്നും നമുക്കു മനസ്സിലാക്കാം പ്രശ്നം ഇത്ര വഷളായതിന്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നിസ്സാരമല്ല.
നമുക്ക് സമാധാനമായി ഉറങ്ങുവാന്‍ ഉറക്കവും ഭക്ഷണവും വെടിഞ്ഞ് കാവല്‍ നില്‍ക്കുന്നവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ക്രിക്കറ്റ കോമാളിത്തരം കണ്ട് കൈയ്യടിക്കുന്നതിനേക്കാള്‍ ഈ ധീരദേശാഭിമാനികളെക്കുറിച്ചോര്‍ത്ത് പുളകം കൊള്ളാം. ഒന്നോര്‍ക്കണം, മാധ്യമങ്ങള്‍ക്ക് അവരുടെ സര്‍ക്കുലേഷന്‍ മൂവ് ആണ് പ്രധാനം. മറ്റൊന്നുമല്ല. അതിനുവേണ്ടി അവര്‍ കാണാത്തത് കണ്ടെന്നെഴുതും,പറയാത്തത് പറഞ്ഞെന്ന് പറയും. സൂക്ഷിക്കുക ഇവരെ.
നമുക്കു വേണ്ടി ജീവന്‍ വെടിഞ്ഞ ആ യോദ്ധാക്കളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ അശ്രപുഷ്പങ്ങള്‍ അര്‍പ്പിച്ച് നമുക്ക് കഴിഞ്ഞതെല്ലാം മറക്കാം.
Wednesday, December 3, 2008
Subscribe to:
Post Comments (Atom)
3 comments:
ഇതുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട അനവധി പോസ്റ്റുകളില്‍ ഏറ്റവും പ്രസക്തമായതും അര്‍തഥവത്തായതുമായി ഇതിനെ കണക്കാക്കാമെന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍
നന്ദി കുഞ്ഞിക്ക.
എല്ലാ കളിയും കളിച്ചിട്ട് മാധ്യമങ്ങള്‍ മാന്യന്മാരായി മാറി നിന്നു...
മുട്ടനാടുകളുടെ തമ്മിലടിയില്‍ നിന്ന് മുതലെടുക്കാന്‍ തുനിഞ്ഞ ചെന്നായ അവരുടെ തലകള്‍ക്കിടയില്‍ പെട്ട് തട്ടിപ്പോയെന്നാ നമ്മളൊക്കെ പഠിച്ചത്... പക്ഷേ അഭിനവ ചെന്നായ്ക്കള്‍ സസുഖം ചോര കുടിച്ച് വാഴുന്നു.
Post a Comment