Thursday, December 4, 2008

പ്രഥമാനുരാഗം (അങ്ങിനെ വിളിക്കാമെങ്കില്‍)

മുഗ്ദ്ധ സൌന്ദര്യമെ മൂടുപടം നീക്കി ,മെല്ലെ നിന്റെ മുത്തം കവരുമ്പോള്‍
ചെമ്പരത്തിപുവെന്തെ ലജ്ജാവിവശയായ് .
ഈ ചെമ്പനീര്‍ പൂവാകെ വാറ്റി,അത്തറായ് നിന്‍ മുന്നില്‍ കാത്തുവയ്ക്കാം.
നിന്‍ മിഴികോണിലെ പ്രണയവും കാത്ത്
നിന്റെ കിളിവാതില്‍ തുറക്കുന്നതും നോക്കി, താഴെ വിളക്കുകാലിന്‍ ചുവട്ടില്‍
മഴയായ മഴയത്രയും ഞാന്‍ നനഞ്ഞു.
ഈ രാവിന്‍ അവസാനയാമത്തിലും, പ്രിയെ
ഞാന്‍ പ്രണയാര്‍ദ്രനാവുന്നു.
നാളത്തെ ഉഷസ്സ് ഉണരുന്നത് നിനക്കുള്ള എന്റെ പ്രണയ
പാരിതോഷികവുമായിട്ടായിരിക്കും,
അതിലെന്റെ ഹൃദയമുണ്ട്,ആത്മാവുമുണ്ട്, കൂടെ നിന്റെ നിസ്സംഗതയുടെ
കുറെ നൊമ്പരപാടുകളും, തീരെ ഉണങ്ങാത്ത മുറിവുകള്‍
ഈ മഴത്തുള്ളികള്‍ക്കായി ഒരു നിമിഷം നീ കാതോര്‍ക്കു...
അതില്‍ എന്റെ സ്നേഹസംഗീതമുണ്ട്,
ഷഹനാസിന്റെ പൂന്തോപ്പിലെ ചെറുകാറ്റ് നിന്റെ പൂഞ്ചേലതുമ്പില്‍
മുത്തമിടാന്‍ മത്സരിക്കുമല്ലോ...
നീ മറക്കരുത് എന്റെയീ ഗാനവും,എന്റെ സ്നേഹവും
കുറെ വിരഹവേദനകളും

5 comments:

Rejeesh Sanathanan said...

പാരിതോഷികം അങ്ങെത്തട്ടെ....ബക്കി അവള്‍ തീരുമാനിച്ചോളും...:)

Anonymous said...

വിരഹത്തിന്റെ കര്മേഖ തണലില് മുക്താനുരാഗ്തിന് ലോല ഭവാന്ങളോട് കൂടിയ സുന്ദര സൃഷ്ടി .....

വികടശിരോമണി said...

ഈ പ്രഥമാനുരാഗമെന്നു വെച്ചാ‍ൽ പാലടപ്രഥമനോടുള്ള അനുരാഗമോ പരിപ്പുപ്രഥമനോടുള്ള അനുരാഗമോ?:)
നന്നായിരിക്കുന്നു,ആശംസകൾ.

Jayasree Lakshmy Kumar said...

അനുരാഗലോലഗാത്രാ...നന്നായിരിക്കുന്നു

സമാധാനം said...

നന്ദി,എന്റെ സുഹൃത്തുക്കളെ ....