Tuesday, December 23, 2008

വിവര സാങ്കേതിക വിദ്യാ മേഖലയും, തൊഴിലാളി യൂണിയനുകളും

ഏകദേശം ഒന്നര കൊല്ലം മുമ്പ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി,വിഷയം I.T.മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യമാണോ അല്ലയോ. കേരളത്തില്‍ അറിയപ്പെടുന്ന മൂന്നു പേരാണ് സെഷന്‍ ചെയര്‍ ചെയ്തത് ഒന്നാമന്‍ മുഖ്യമന്ത്രിയുടെ I.T. ഉപദേഷ്ടാവ് ബാബു ജോസഫ്,രണ്ടാമത്തെയാള്‍,അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍.എം.പിയേഴ്സന്‍, അടുത്തത് പ്രമുഖ I.T.കമ്പനിയായ I.B.Sന്റെ സ്ഥാപകന്‍ മാത്യൂസ്. പ്രേക്ഷകരായി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പക്ഷെ സിംഹഭാഗവും I.T. കമ്പനികളില്‍ വര്‍ക്ക് ചെയ്യുന്ന നവവൃദധര്‍ ചര്‍ച്ച ചൂടുപിടിച്ചു നടക്കുന്നു. I.T. മേഖലയില്‍ ചൂഷണം നടക്കുന്നുണ്ട് എന്ന അഭിപ്രായം തുടക്കത്തിലേ വച്ച് പുലര്‍ത്തുന്നുണ്ടായിരുന്നു പിയേഴ്സനും,ബാബുവും. എന്നാല്‍ ഇതിനു നേരേ എതിരഭിപ്രായമായിരുന്നു മാത്യൂസിനും I.T.വിദദ്ധര്‍ ചമഞ്ഞിരുന്ന പുതു തലമുറയിലെ അടിമകള്‍ക്കും. സമാധാനപ്രേമി തുടക്കം മുതല്‍ പിയേഴ്സന്റെ ആശയങ്ങളോട് കൂറുപുലര്‍ത്തിയിരുന്നു. ഈ തൊഴിലാളികള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇവിടെ ഒരു യൂണിയനും വേണ്ട , ഒരു സഹായവും വേണ്ട ഞങ്ങള്‍ ഞങ്ങളുടെ പാട് നോക്കിക്കോളാം. മാത്രമല്ലകേരളത്തില്‍ വ്യവസായം വരാത്തതിനു മുഖ്യ കാരണം ഈ തൊഴിലാളി യൂണിയനുകളാണത്രെ. കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും യാത്ര തുടങ്ങി ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്ന ഒരു വിദേശി നാടു നീളെ കൊടി തോരണങ്ങളും സമരങ്ങളും കണ്ട് മനസ്സു മടുക്കുമത്രെ. അപ്പോള്‍ I.T.കമ്പനികളില്‍ കൂടി ഈ രോഗം പടര്‍ന്ന് പിടിച്ചാലോ ? പറയാനും വേണ്ട്,അവര്‍ അവരുടെ പാട് നോക്കി പോകും ഞങ്ങള്‍ വഴിയാധാരമാകും,കേരളത്തിന്റെ വ്യവസായ വളര്‍ച്ച പരുങ്ങലിലാകും. അവരുടെ ഒരു പ്രധാനപ്പെട്ട വാദം മറ്റൊന്നായിരുന്നു. I.T. കമ്പനികളില്‍ ചൂഷണം നടക്കുന്നില്ല,ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്. പിന്നെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി എന്തിനാണ് ഒരു ട്രേഡ് യൂണിയന്‍ ? ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കമ്പനി മുതലാളിയുടെ മുഖം കോടി ഡോളറിന്റെ ഓര്‍ഡര്‍ കിട്ടിയ പോലെ വിരിഞ്ഞുനിന്നിരുന്നു. ട്രേഡ് യൂണിയന്‍ വേണം എന്ന ആവശ്യത്തില്‍ ആകെ ഉറച്ചു നിന്നിരുന്നത് പിയേഴ്സന്‍ മാത്രമായിരുന്നു. I.T.ഉപദേഷ്ടാവുപോലും ഒരു ശക്തമായ അഭിപ്രായം പറയാതെ ഒരു ന്യൂട്രല്‍ കളിക്കുകയായിരുന്നു. ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞു.

ഇനി അതേ ചാനലില്‍ ഏതാണ്ട് ഒന്നരമാസം മുമ്പ് വന്ന വാര്‍ത്ത പ്രമുഖ I.T.കമ്പനിയായ കുറെ ജീവനക്കാരെ പിരിച്ചുവിട്ടു. ചാനലുകാര്‍ കമ്പനി മേലധികാരികളും പിരിച്ചു വിടപ്പെട്ട തൊഴിലാളികളും മറ്റുമായി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ടായിരുന്നു. കമ്പനി മേധാവികള്‍ക്ക് വ്യക്തമായ കാരണം
കാണിക്കാനുണ്ടായിരുന്നു. അവര്‍ മികച്ച പെര്‍ഫോമന്‍സ് നടത്താത്തവരായിരുന്നു. സമാധാനപ്രേമിയുടെ ഒരു സുഹൃത്ത് ഇതേ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് പിരിച്ചു വിടപ്പെട്ടവരില്‍ ഏറെ കാലമായി അവിടെ വര്‍ക്ക് ചെയ്യുന്നവരുണ്ടായിരുന്നു,ആറോ ഏഴോ കൊല്ലമായി. മാത്രമല്ല പിരച്ചുവിടപ്പെട്ട ഒന്നു രണ്ടുപേര്‍ക്ക് മികച്ച പ്രകടനത്തിനുള്ള പുരസ്ക്കാരവും കിട്ടിയിട്ടുണ്ടത്രെ. ദൈവമേ പിള്ളേരെല്ലാം പേടിച്ചു പോയി. കുറെ ദിവസം കുട്ടികള്‍ ആകെ വിവശരായാണ് കമ്പനികളില്‍ വന്നു കൊണ്ടിരുന്നത്. എപ്പോഴാണ്‍ പിങ്കി സ്ലിപ്പ് കിട്ടുന്നത് എന്നു പറയാന്‍ പറ്റില്ലല്ലോ. ആദ്യം പ്രസ്താവിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത വിരുതന്‍മാര്‍ പറഞ്ഞത് ഞങ്ങള്‍ ഈ മേഖലയെ പ്രതിനിധീകരിക്കുന്നു എന്നാണ്.

അതേ ആളുകള്‍ തന്നെ സര്‍ക്കാരിന്റെ കയ്യില്‍ പരാതികൊടുക്കുന്നു. തങ്ങളെ പിരിച്ചു വിട്ടത് അന്യായമാണ് എന്നും അതിനെതിരെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട്. ഈ പരാതി സ്വീകരിച്ച് സര്‍ക്കാര്‍ സംവിധാനം ഒരന്വേഷണം നടത്തി. ലേബര്‍ ഓഫീസര്‍ ആ കമ്പനിയില്‍ ചെന്ന് ഒരന്വേഷണം നടത്തി എന്നൊക്കെ പത്രങ്ങളില്‍ കണ്ടു. എന്തായാലും I.T. സിംഗങ്ങള്‍ക്ക് മനസ്സിലായിക്കാണും ട്രേഡ് യൂണിയന്റെ ഒരു ആവശ്യകത. കാരണം അടി കിട്ടുമ്പോഴാണല്ലോ വേദന ഉണ്ടാകുന്നതും,പിന്നീട് അടി വരാതിരിക്കാനുള്ള മാര്‍ഗ്ഗം ആലോചിക്കുന്നതും.

Monday, December 22, 2008

അരുണും ആപ്പിളും

വാര്‍ത്ത : എഫ്.എസ്.എഫ് നായകന്‍ അരുണ്‍ ആപ്പിള്‍ ലാപടോപ് ഉപയോഗിച്ചു
ഉറവിടം : ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ദിനപത്രം
തീയതി : ഡിസംബര്‍ ഇരുപത്തിരണ്ട്,രണ്ടായിരത്തി എട്ട്.

സോഫ്ട് വെയര്‍ സ്വാതന്ത്ര്യത്തിനായി അരുണും പടയാളികളും നടത്തിയ സമരം നേരിട്ടു കണ്ടു ബോധ്യം വന്ന ഒരാളാണ് സമാധാനപ്രേമി. അതില്‍ അത്യധികം പുളകം കൊണ്ടിട്ടുണ്ട് താനും. സമാധാനപ്രേമിയെ പോലുള്ളവര്‍ സ്വതന്ത്ര സോഫ്ട് വെയറിനെ സ്നേഹിച്ചുതുടങ്ങിയത് ഇത്തരം ചില പ്രവര്‍ത്തകരെ മനസ്സിലാരാധിച്ചുകൊണ്ടാണ്. രണ്ടായിരത്തി രണ്ടില്‍ തിരുവനന്തപുരത്തു നടന്ന കേരള സോഷ്യല്‍ ഫോറത്തില്‍ നടന്ന ഒരു സെഷനില്‍ അരുണുമായി പങ്കെടുക്കാന്‍ സമാധാനപ്രേമിക്കു സാധിക്കുകയും ചെയ്തു. അതൊരു അവിസ്മരണീയമായ സംഭവമായി സമാധാനപ്രേമി ഇന്നും കാണുന്നു. എറണാകുളത്തെ ഓപ്പണ്‍ സോഫ്ട് വെയര്‍ സൊലൂഷ്യന്‍സ് വ്യവസായ സഹകരണസംഘം പുറത്തിറക്കിയ സംഘമിത്ര എന്ന ബാങ്കിംഗ് സോഫ്ട് വെയര്‍ (ഓപ്പണ്‍ സോഴ്സിലുള്ളത് ) അതിന്റെ സോഴ്സ് കോഡ് പുറത്തുകൊടുക്കുന്നില്ല എന്നു പറഞ്ഞു അരുണ്‍ നടത്തിയ ഘോര ഘോര പ്രസംഗം കേട്ടിരുന്ന ശിശുവായ സമാധാനപ്രേമി അദ്ദേഹത്തെ ആരാധിച്ചുപോയി. മാത്രമല്ല അദ്ദേഹം സോഫ്ടവെയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സമരങ്ങളെ ഒട്ടു വിലകുറച്ചു കാണുന്നില്ല.
പക്ഷെ മുകളില്‍ പറഞ്ഞ തീയതില്‍ വന്ന വാര്‍ത്ത മനസ്സില്‍ സൂക്ഷിച്ച ആ വിഗ്രഹത്തെ പാടെ തകര്‍ത്തു കളഞ്ഞു. അരുണ്‍ എന്തിനാണ് ആപ്പിള്‍ പോലുള്ള കംപ്യൂട്ടര്‍ ഉപോയഗിക്കുന്നത് ? മാക് എന്ന ഉത്പന്നം എങ്ങിനെയാണ് സ്വതന്ത്ര സോഫ്ട് വെയറിന്റെ പരിധിയില്‍ വരുന്നത് ? അരുണിന്റെ നിലപാടുകളെ ഒരു മാര്‍ഗ്ഗരേഖയായി കാണുന്ന ചിലര്‍ക്കെങ്കിലും ഇത് തീര്‍ച്ചയായും വേദന തോന്നിച്ചിരിക്കും. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു തന്നെയോ ? ആണെങ്കില്‍ അരുണ്‍ തീര്‍ച്ചയായും മറുപടി പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് ഒരു പക്ഷെ ഇപ്പോഴുള്ള ഒരു പുതിയ തരം ശത്രുക്കളായ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പരിപാടിയാണോ ? ഒരു തരം ഹിഡണ്‍ അജണ്‍ഡ ? അങ്ങനെയെങ്കില്‍ അത് എതിര്‍ത്തു തോല്പിക്കേണ്ടതല്ലെ ?

കൊളോണിയല്‍ ഹാങ്ങോവറും. ക്യാപിറ്റലിസ്റ്റ് ടേക്കോവറും.

കോളനികളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പോയിട്ട് കാലങ്ങളായെങ്കിലും അവര്‍ വെച്ചിട്ടു പോയ രീതികളും മറ്റും പിന്തുടര്‍ന്നു പോകാനാണ് ഭാരതീയര്‍ ശ്രമിക്കുന്നത്. ഇതില്‍ ഒന്നാമത് വരുന്നതാണ് വിദ്യാഭ്യാസം. ഒരേ പ്രായത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്ന രണ്ടേ രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ, മറ്റേത് ബ്രിട്ടനും. ഭാരതത്തില്‍ ഇത് സംഭവിക്കാനുള്ള കാരണം. ബ്രിട്ടനെ അഗാധമായി അനുകരിക്കുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. ഇത് വഴിവെക്കുന്നതോ , ഒരു തരം വിദ്യാഭ്യാസ അരാജകത്വത്തിലും. ഉന്നതമായ വിദ്യാഭ്യാസം കിട്ടിയ ഒരു കുട്ടിയും, സാധാരണ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്നും ഇറങ്ങുന്ന ഒരു കുട്ടിയും ഇന്നത്തെ കിട മത്സരത്തില്‍ ഒരേ പോലെ മിടുക്കു കാണിക്കുവാന്‍ ആവശ്യപ്പെടുകയാണ്. വിജയത്തിനായി അവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിജയം സാധ്യമായില്ല എന്നും വരാം. ഇത് മാറേണ്ട കാലം കഴിഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം കിട്ടണം. എല്ലാ സ്ക്കൂളുകളും ഒരേ സിലബസ് പിന്തുടരേണം. ഇന്നത്തെ കാലത്ത് ഇത് എങ്ങനെ നടപ്പാക്കും എന്നത് ഒരു വിഷയം തന്നെയാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ഒരു ഗവര്‍ണ്‍മെന്റിന് ഇത് നടപ്പാക്കാവുന്നതേയുള്ളു എന്നാണ് സമാധാനപ്രേമി വിചാരിക്കുന്നത്. അമേരിക്ക തുടങ്ങിവെച്ചതാണ് ഒരു മസില്‍ നായക സംസ്ക്കാരം. അവരുടെ വിജയങ്ങളെല്ലാം തന്നെ .മസില്‍ കൊണ്ടാണ് ബുദ്ധി കൊണ്ടല്ല. മാത്രമല്ല അമേരിക്ക തോല്‍ക്കുന്ന എല്ലാ യുദ്ധങ്ങളിലും അവര്‍ മാനക്കേടു മറക്കാനായി ഒരു വീര നായകനെ അവതരിപ്പിച്ച് സിനിമകള്‍ കൊണ്ടുവരും. വിയറ്റനാമില്‍ നിന്നേറ്റ തോല്‍വി അവര്‍ മറന്നുകളഞ്ഞത് റാംബോ എന്ന എക്കാലത്തെയും ഹിറ്റ് സിനിമ അവതരിപ്പിച്ച് കൊണ്ടായിരുന്നു. വിയറ്റനാമില്‍ കുടുങ്ങിപ്പോയ പട്ടാളക്കാരെ രക്ഷിക്കാന്‍ പോകുന്ന അതിമാനുഷനായ നായകന്‍ റാംബോ (സില്‍വസ്റ്റര്‍ സ്റ്റാലിന്‍ ) യും അദ്ദേഹം നടത്തുന്ന വീരസാഹസികപ്രവര്‍ത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം. ആ ഹിറ്റ് സിനിമകൊണ്ട് അമേരിക്ക തങ്ങള്‍ക്ക് നേരിട്ട പരാജയഭാരം കഴുകികളഞ്ഞു എന്നു പറയാം.
ഈ ഒരു രീതി ഭാരതത്തിലേക്കും പടര്‍ന്നുപിടിക്കുകയാണോ എന്നു സമാധാനപ്രേമി ആശങ്കപ്പെടുകയാണ്. കാരണം നമ്മുടെ നായകന്‍മാര്‍ നടിച്ചിരുന്നത് ഒരു സാധാരണക്കാരന്‍മാരായിട്ടായിരുന്നു. പക്ഷെ ഒരു മസില്‍ സംസ്ക്കാരം ഭാരത വെള്ളിത്തിരയിലേക്കും കുടിയേറിക്കൊണ്ടിരിക്കുകയാണ്. ഖാന്‍ (പേരിനു പിന്നില്‍ ഖാന്‍ ചേര്‍ക്കുന്നവര്‍) പേരുകാരെല്ലാം ആറുപൊതി മസിലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത് ശരിക്കും ഒരു ക്യാപിറ്റലിസ്റ്റ് ടേക്കോവര്‍ ആണ് എന്നതില്‍ സംശയമില്ല. എല്ലാം ശക്തികൊണ്ട് ജയിക്കാം എന്നതും,സ്ത്രീ പ്രേക്ഷകര്‍ക്ക് ഇത്തരും ഒരു പുരുഷത്വത്തെയാണ് ഇഷ്ടം എന്നുള്ള തെറ്റിദ്ധാരണയും ഇതിനു പിന്നിലുണ്ടത്രെ. ഉത്തരേന്‍ഡയില്‍നിന്നും. ഈ ഒരു സംസ്ക്കാരം കേരളത്തിലേക്കും പടര്‍ന്നുപിടിക്കുകയാണ്. എന്തിനാണ് അനുകരണം ? നമുക്ക് നമ്മുടേതായ ഒരു ശൈലിയുണ്ടായിരുന്നല്ലോ ? എന്തിനാണ് പാശ്ചാത്യരുടെ പുറകെ പോകുന്നത് ?

Tuesday, December 16, 2008

കുട്ടി വിപ്ലവം - സോഫ്ട് വെയര്‍ മേഖലയില്‍

കഴിഞ്ഞ കുറെ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സ്വതന്ത്രസോഫ്ട് വെയര്‍ ഉപയോക്താക്കള്‍ തമ്മിലുള്ള വാക്പയറ്റ്. ഇതില്‍ അവസാനത്തേതാണ് കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്ട്ട് വെയര്‍ സെമിനാറിനോടനുബന്ധിച്ച് നടന്ന വിവാദം. നോവല്‍ ആ സെമിനാറില്‍ സ്പോണ്‍സര്‍ ആയി വന്നതാണ് ചില സ്വാതന്ത്ര്യപ്രേമികള്‍ക്ക് സഹിക്കാഞ്ഞത്. എങ്ങനെ സഹിക്കും കാരണം അവരല്ലെ സ്വതന്ത്രസോഫ്ടവെയര്‍ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തി വലുതാക്കി കൊണ്ടുവന്നത്. അപ്പോള്‍ ആ മരത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്നത് എങ്ങിനെ സഹിക്കും. അപ്പോള്‍ അവര്‍ പ്രതികരിച്ചു വളരെ ശക്തിയായി തന്നെ. നോവലിന്റെ പവലിയനില്‍ ബലാല്‍ക്കാരമായി പോസ്റ്റര്‍ പതിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ അതി ഭീകരമായി സംഘാടകരെ കടന്നാക്രമിച്ചു. നോവല്‍ എന്ന സോഫ്ട് വെയര്‍ ഭീമനെ നശിപ്പിച്ചു കളയും എന്നു വരെ പ്രഖ്യാപിച്ചു. എഫ.എസ്.എഫ് പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ നയപരിപാടി ആയിരുന്നു ആ സെമിനാര്‍ എന്നു വരെ പറഞ്ഞു പരത്തി. പത്രക്കാരെ കൊണ്ടുപോലും എഴുതിപ്പിച്ചു. കൊച്ചിയില്‍ നടന്ന സെമിനാറില്‍ പുറം വാതിലിലൂടെയാണ് നോവല്‍ പ്രായോജകസ്ഥാനത്ത് വന്നത് എന്ന് സ്ഥാപിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അന്ന് ശരിക്കും തീവ്രവാദികളെ പോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത്. കമ്മ്യൂണിറ്റി ഏറെക്കുറെ അവരുടെ കൂടെ നിന്നു എന്നും പറയാം.
ഇനി ഇത്തരം കുട്ടി സ്വാതന്ത്ര്യ പടയാളികള്‍ നടത്തിയ സോഫ്ട് വെയര്‍ മീറ്റില്‍ നടന്ന പരിപാടികള്‍ എന്തായിരുന്നു ? സണ്‍ മൈക്രോസിസ്റ്റംസ് അവതരിപ്പിച്ച ഒരു സെഷനില്‍ മൈക്രോസോഫ്ട എക്സ്.പി. ആണത്രെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉപയോഗിച്ചിരുന്നത് . വാര്‍ത്ത വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക. സ്വാതന്ത്ര്യ പടയാളികള്‍ക്ക് എന്തു മറുപടി പറയാനുണ്ട് ? മാത്രമല്ല ആ പരിപാടിയില്‍ ഒന്നില്‍ കൂടുതല്‍ സ്റ്റാളുകളില്‍ പേറ്റന്റ് സോഫ്ട് വെയര്‍ ഉപയോഗിച്ചതായി മറ്റു കമ്മ്യൂണിറ്റികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്തു പറ്റി കുഞ്ഞുങ്ങളെ ? സമാധാന പ്രേമിക്കറിയാം നിങ്ങള്‍ ഒരു പക്ഷെ ഈ അപകടം മുന്‍കൂട്ടി കണ്ടുകാണും, തടയാനും ശ്രമിച്ചുകാണും. പക്ഷെ വരാനുള്ളത് വന്നല്ലെ പറ്റു. ഒരു ഗ്രൂപ്പില്‍ പറഞ്ഞപോലെ തികച്ചും പ്രയോജനരഹിതമായിപ്പോയി ഈ പറഞ്ഞുനടന്ന മഹാസംഭവം. മറ്റു ചിലര്‍ സൂചിപ്പിച്ചപോലെ
പണം നിഷ്പ്രഭമായിപ്പോയി എന്നൊന്നും സമാധാനപ്രേമിക്ക് അഭിപ്രായമില്ല. കാരണം പണത്തിന്‍ അതിന്റേതായ മൂല്ല്യമുണ്ടല്ലോ ? മറ്റൊന്നുകൂടി, ഈ പരിപാടിയുടെ പ്രായോജകലിസ്റ്റില്‍ എച്ച്.പി.യുടെ പേര് കണ്ടതായി ഓര്‍ക്കുന്നു. എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ മൈക്രോസോഫ്ട് ഉത്പന്നങ്ങളെ എറ്റവും കൂടുതല്‍ ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നത് അവരാണ്. അവരുടെ ഏതാണ്ടെല്ലാ ലാപടോപിലും , അവര്‍ ഉപദേശിക്കുന്നത് വിസ്തയോ എക്സ്.പി യോ ഉപയോഗിക്കുവാനാണ്.
സമാധാനപ്രേമി ഒരു ഇടുങ്ങിയി ചിന്താഗതിക്കാരനല്ലേയല്ല. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ആളും അല്ല. പറയാന്‍ തോന്നിയത് പറഞ്ഞു എന്നേ ഉള്ളു.

Monday, December 15, 2008

ശ്രീനാരായണ ചിന്തകളും- പിന്‍തുടര്‍ച്ചക്കാരും.

2000-ആണ്ടില്‍ മനോരമ പത്രം ഒരു പ്രത്യേക സപ്ലിമെന്റുമായാണ് പുറത്തിറങ്ങിയത്. കേരളം കണ്ട കഴിഞ്ഞ ആണ്ടിലെ മനുഷ്യന്‍ - ശ്രീനാരായണഗുരു. കേരളത്തിലെ, ഒരു പക്ഷെ ഭാരതത്തിന്റെ തന്നെ ചരിത്രത്തിലെ നവോത്ഥാന നായകന്‍ ആയി ചരിത്രകാരന്‍മാര്‍ വാഴ്ത്തുന്ന ഒരു മഹാനാണ്,ഗുരുദേവന്‍. ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇതാണ് ഒരു കാലഘട്ടം പിന്തുടര്‍ന്നുപോരുന്ന കീഴ്വഴക്കങ്ങളെ അടിമുടി മാറ്റിമറിച്ചത്. അവഗണിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തിനുവേണ്ടി അരുവിപ്പുറത്ത് 1888 മാര്‍ച്ച് മാസത്തില്‍അദ്ദേഹം നടത്തിയ പ്രതിഷ്ഠ വളരെ പ്രശസ്തമാണ്. തടയാന്‍ വന്ന ബ്രാമണപേക്കോലങ്ങളെ നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ് അദ്ദേഹം ധീരമായി നേരിട്ടു. അവഗണനയും,അടിച്ചമര്‍ത്തലും കൊണ്ട് അടങ്ങികിടന്നിരുന്ന ഒരു സമൂഹത്തിന്റെ സമരപ്രഖ്യാപനമായിരുന്നു അത്. ശ്രീനാരായണ ഗുരു നിറുത്തിയടത്തുനിന്നാണ് അദ്ദേഹം തുടങ്ങിവച്ച ഒരു മഹാപ്രസ്ഥാനത്തിന്‍ തുടങ്ങേണ്ടിയിരുന്നത്. എസ്.എന്‍.ഡി.പി എന്ന ആ പ്രസ്ഥാനം തുടക്കത്തില്‍ നയിച്ചിരുന്നത് കുമാരനാശാനെപ്പോലുള്ള പ്രമുഖരായിരു്ന്നു. അപ്പോഴെല്ലാം എന്തായിരുന്നോ യോഗത്തിന്റെ ലക്ഷ്യം അതിലേക്കുള്ള ദൂരം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ ഇപ്പോഴോ പ്രസ്ഥാനം എങ്ങോട്ടാണോ പോകേണ്ടത്,അതിനു നേരേ വിപരീതദിശയിലേക്കാണ് പോയ്ക്കോണ്ടിരിക്കുന്നത്. കുമാരനാശാനെപോലുള്ളവര്‍ നയിച്ച ആ പ്രസഥാനം ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം തെറ്റായി സഞ്ചരിച്ചു കഴിഞ്ഞു.
മാറുന്ന കാലാവസ്ഥയില്‍ ഏതൊരു പ്രസ്ഥാനവും കുറെ മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടിവരും,പക്ഷെ അതെല്ലാം പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായിരിക്കണം.
ഒരിക്കലും വ്യക്തികള്‍ക്കായിരിക്കരുത് പ്രാധാന്യം,പ്രസ്ഥാനത്തിനായിരിക്കണം. യോഗം രാഷ്ട്രീയപാത സ്വീകരിക്കേണ്ടതുണ്ടോ എന്നുള്ളത് വളരെയധികം ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണ്. കാരണം യോഗത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒന്നില്‍പോലും രാഷ്ട്രീയം കടന്നുവന്നിട്ടില്ല. യോഗത്തിന്റെ മറ്റൊരു തീരുമാനം സമാനചിന്താഗതിക്കാരുമായി ഒത്തുപോകുക എന്നതാണ്. തീരുമാനം വളരെ ശരി തന്നെയായിരുന്നു. പക്ഷെ എന്റെ ലക്ഷ്യവും എന്റെ അയല്‍ക്കാരന്റെ സ്വപ്നവും ഒത്തുചേരുന്ന നാള്‍ വന്നിട്ടില്ല എന്ന കാര്യം യോഗം നേതാക്കള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും കാലം വൈകിയിരുന്നു. യോഗത്തിന്റെ സധീരമായ തീരുമാനം എന്നു വിശേഷിപ്പിക്കേണ്ടുന്ന ഒന്നാണ് മൈക്രോഫിനാന്‍സ് പദ്ധതി. ഇതിന്റെ ജയാപജയങ്ങള്‍ കണക്കെടുക്കേണ്ട
സമയമായില്ലെങ്കിലും ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് എന്താണോ ഈ പദ്ധതി ഉദ്ദേശിക്കുന്നത്,അതിന്റെ അടുത്തെങ്കിലും യോഗ തീരുമാനം എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.

Tuesday, December 9, 2008

കമ്മ്യൂണിസം - ഒരു മതം

കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം.
ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന്‍ വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും ഈഴവപ്രസ്ഥാനവും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്മ്യൂണിസം വിത്ത് പാകിയത്.
ബംഗാളിലേക്ക് എത്തിനോക്കിയാല്‍ രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ ശാന്തിനികേതനവും,കവിതകളും,ചിന്തകളും ഇഷ്ടപ്പെട്ട
ഒരു സമൂഹമാണ് കമ്മ്യൂണിസത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചത്

Monday, December 8, 2008

മാധ്യമതീവ്രവാദം

ഭാരതം കഴിഞ്ഞകുറെ ആഴ്ചകളായി നേരിട്ടികൊണ്ടിരിക്കുന്ന ഒരു പുതിയ തരം ദുരന്തമാണ് , മാധ്യമതീവ്രവാദം. തീവ്രവാദം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല സംഭവിക്കുന്നത് പേപ്പറുകളിലൂടെയും നടത്താം. അതുപോലെ തീവ്രവാദികള്‍ രാജ്യത്തിനു പുറത്തുമാത്രമല്ല പത്രങ്ങള്‍ എന്നു വിളിക്കുന്ന പുതിയ തരം പടുമുളകള്‍ കൂടിയുണ്ട്. ഒരു രാജ്യത്തെ പുറം രാജ്യങ്ങളുടെ മുന്നില്‍ എങ്ങിനെ അപമാനിക്കാം എന്നതിനുള്ള ചില വ്യക്തമായ ഉദാഹരണങ്ങളാണ് മുംബൈ സംഭവത്തിനുശേഷം
നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ കാലഘട്ടങ്ങളില്‍ ഒരു വാര്‍ത്ത പുറം നാടുകളില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടോ,മൂന്നോ ദിവസങ്ങള്‍ തന്നെ എടുത്തിരിക്കാം. എന്നാല്‍ ഇപ്പോഴോ ഡിജിറ്റല്‍ മീഡിയയുടെ വരവോടെ പത്രങ്ങള്‍ വാര്‍ത്തകള്‍ അത് സംഭവിക്കുമ്പോള്‍ (സംഭവിപ്പിക്കുമ്പോള്‍ ) തന്നെ ആളുകളുടെ സ്വീകരണമുറിയിലോ, മടിത്തട്ടിലോ തന്നെ എത്തിക്കുന്നു.
സന്ദീപ് ഉണ്ണികൃഷ്ണന്‍, വി.എസ് വിവാദം കെട്ടിച്ചമച്ചതാണ് എന്ന് അല്ലെങ്കില്‍ വളച്ചൊടിച്ചതാണ് എന്ന വ്യക്തമായപ്പോള്‍ തന്നെ ചുടുചോര പ്രതീക്ഷിച്ച ചെന്നായ്ക്കള്‍ ആ രംഗം വിട്ട് പുതിയ കുഞ്ഞാടുകളെ പ്രലോഭിപ്പിക്കുവാന്‍ പൊയ്ക്കഴിഞ്ഞു. ഒരു സംഭവം ഉണ്ടാക്കി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച്, അവരുടെ ശ്രദ്ധ തങ്ങളുടെ ചാനലുകളുടെ മുന്നിലേക്ക് വരുത്തി പരസ്യങ്ങള്‍ കാണിച്ച്, വരുമാനം വര്‍ദ്ധിപ്പിക്കാനും തദ്വാരാ ചാനലുകളടെ റേറ്റിംഗ് ഉയര്‍ത്തുവാനുംമാണ് ഇവര്‍ ശ്രമിക്കുന്നത്. പപ്പരാസികള്‍ ഒരു സമയത്ത് യൂറോപ്പിലും മറ്റും കണ്ടുവന്നിരുന്ന അതേ മാര്‍ക്കറ്റിംഗ് തന്ത്രം. ഒരു രാജകുമാരിയുടെ മരണത്തിനു വരെ ഇടയാക്കിയിട്ടുണ്ട് ഇത്തരം പാപ്പരാസികള്‍. അവിടെ കിടപ്പറരഹസ്യം ആണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ഇവിടെയോ അരമനരഹസ്യവും. എക്സോ വൈ യോ ആയാലും നൊട്ടേഷനേ മാറുന്നുള്ളു,മൂല്ല്യങ്ങള്‍ മാറുന്നില്ല. പത്രധര്‍മ്മം ബലികൊടുത്തു കഴിഞ്ഞു,കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി പപ്പരാസികള്‍ വാഴും കാലമാണിത്. നമ്മള്‍ സൂക്ഷിക്കുക , ആര്‍ക്കു പുറകെയും ഒരു ക്യാമറാകണ്ണ് പിന്തുടരുന്നുണ്ടാകാം. നിങ്ങളടെ കണ്ണീരാണ് അവരുടെ വില്പനചരക്ക്. അവര്‍ അത് വിറ്റ് കാശാക്കും. നിങ്ങളുടെ വികാരങ്ങളും,വിചാരങ്ങളും അവിടെ പരിഗണിക്കപ്പെടുന്നില്ല.
മറ്റൊന്നാണ് SMS പ്രലോഭനം. ചെറിയ ചെറിയ സമ്മാനങ്ങള്‍ ചൂണ്ടലലിട്ട് ആളുകളെ പ്രലോഭിപ്പിച്ച് SMS അയപ്പിച്ച് പണം കരസ്ഥമാക്കുന്ന പുതിയ തന്ത്രം. ഒരാള്‍ അയക്കുന്ന SMS ന്‍ എതാണ്ട് അഞ്ച് രൂപ ആറ് രൂപ ചിലവ് വരും.അതില്‍ ഒരു രൂപ സര്‍വീസ് പ്രൊവൈഡര്‍ക്കും ബാക്കി തുക പത്ര മുതലാളിക്കും. ഏതാണ്ട് രണ്ട് പത്രം വാങ്ങുന്ന തുക. പത്രധര്‍മ്മം തന്നെ. കോടികളാണ് വരവ് കോടികള്‍. പത്രങ്ങള്‍ക്ക് ചെയ്യുവാന്‍ എന്തെല്ലാം ഉണ്ട്. പക്ഷെ അവയ്ക്കൊന്നും ന്യൂസ് വാല്യൂ ഇല്ലത്രെ. കഴിവുള്ള പത്രക്കാര്‍ ഉണ്ട് ഇല്ലെന്നല്ല. പക്ഷെ മുതലാളിത്തത്തിന്റെ കുത്തൊഴുക്കില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല,സമ്മതിക്കില്ല. ഒന്നോ രണ്ടോ പത്രങ്ങള്‍ മാറി ചിന്തിക്കുന്നുണ്ട് ശരി തന്നെ,പക്ഷെ വേണ്ടത്ര ജനപ്രിയമല്ല. ജനപ്രിയ പത്രങ്ങള്‍ വില്‍ക്കന്നത് ശരിയായ വാര്‍ത്തകളല്ലത്രെ.അവ കെട്ടച്ചമച്ച,ചായം പൂശിയ,പൂര്‍ണ്ണമായും സൃഷ്ടിക്കപ്പെട്ട വാര്‍ത്താശകലങ്ങളാണ്. ഓരോ റിപ്പോര്‍ട്ടേഴ്സും അവരുടെ ഭാവനയ്ക്കനുസരിച്ച് ചായക്കൂട്ടുകള്‍ ചേര്‍ക്കന്നു

Thursday, December 4, 2008

പ്രഥമാനുരാഗം (അങ്ങിനെ വിളിക്കാമെങ്കില്‍)

മുഗ്ദ്ധ സൌന്ദര്യമെ മൂടുപടം നീക്കി ,മെല്ലെ നിന്റെ മുത്തം കവരുമ്പോള്‍
ചെമ്പരത്തിപുവെന്തെ ലജ്ജാവിവശയായ് .
ഈ ചെമ്പനീര്‍ പൂവാകെ വാറ്റി,അത്തറായ് നിന്‍ മുന്നില്‍ കാത്തുവയ്ക്കാം.
നിന്‍ മിഴികോണിലെ പ്രണയവും കാത്ത്
നിന്റെ കിളിവാതില്‍ തുറക്കുന്നതും നോക്കി, താഴെ വിളക്കുകാലിന്‍ ചുവട്ടില്‍
മഴയായ മഴയത്രയും ഞാന്‍ നനഞ്ഞു.
ഈ രാവിന്‍ അവസാനയാമത്തിലും, പ്രിയെ
ഞാന്‍ പ്രണയാര്‍ദ്രനാവുന്നു.
നാളത്തെ ഉഷസ്സ് ഉണരുന്നത് നിനക്കുള്ള എന്റെ പ്രണയ
പാരിതോഷികവുമായിട്ടായിരിക്കും,
അതിലെന്റെ ഹൃദയമുണ്ട്,ആത്മാവുമുണ്ട്, കൂടെ നിന്റെ നിസ്സംഗതയുടെ
കുറെ നൊമ്പരപാടുകളും, തീരെ ഉണങ്ങാത്ത മുറിവുകള്‍
ഈ മഴത്തുള്ളികള്‍ക്കായി ഒരു നിമിഷം നീ കാതോര്‍ക്കു...
അതില്‍ എന്റെ സ്നേഹസംഗീതമുണ്ട്,
ഷഹനാസിന്റെ പൂന്തോപ്പിലെ ചെറുകാറ്റ് നിന്റെ പൂഞ്ചേലതുമ്പില്‍
മുത്തമിടാന്‍ മത്സരിക്കുമല്ലോ...
നീ മറക്കരുത് എന്റെയീ ഗാനവും,എന്റെ സ്നേഹവും
കുറെ വിരഹവേദനകളും

Less words ... More Actions

The latest wave of attacks in Mumbai by the Pak based LeT have created a wave of nationalism in the minds of us Indians. Never has there been such a national uproar against the Political clowns of our country. What these clowns and the LeT morons fail to undermine was that although we are a nation of Millions of passionate cries, we are a great nation, a nation which has given leaders like Subash Chandra Bose, Lokmanya Tilak, Chandra Shekar Azad, Bhaghat Singh…….

As the whole of India mourns the death of our people, the rest of the world is playing mind games. These people are hell bend on destroying our country.

We were ambushed and slaughtered again! There is legitimacy for what we do at this juncture. Forget peace for now. We have to show them that we are strong.

We have laws of a civilized nation and we cannot afford to be uncivilized, but I say we should resist such laws for now. You tell me what law protects terrorists?? It is time that we heard with new ears. Every civilization finds it necessary to negotiate compromises with its own values. It is time for our armed forces to conduct deep penetration strikes in the heart of Pakistan and POK to destroy the Terrorists training camps. As the saying goes ‘Its Now or Never’.

Are our political clowns hearing!!!!!!!!!

Wednesday, December 3, 2008

ഭാരതത്തില്‍ സംഭവിച്ചുകൂടാത്തത്

മേജര്‍ സന്ദീപിന്റെ വീരമൃത്യുവും,മൂഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചില വിവാദങ്ങളും എന്തായാലും ഭാരതത്തില്‍ സംഭവിച്ചുകൂടാത്തതാണ്.
രണ്ടുമൂന്ന് കാര്യങ്ങള്‍ ഇവിടെ പരിശോധിച്ചു നോക്കേണ്ടതാണ്. ഒന്ന്,മുഖ്യമന്ത്രി പ്രയോഗിച്ച പദങ്ങള്‍ സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ അവിടെ ഒരു പട്ടി പോലും പോകില്ലായിരുന്നു. ഒഴിവാക്കേണ്ടതു തന്നെ. പക്ഷെ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് സന്ദീപിന്റെ അച്ചന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നടത്തിയ പരാമര്‍ശം ഒരു പട്ടി പോലും എന്റെ വീട്ടില്‍ പ്രവേശിക്കേണ്ട. കര്‍ണ്ണാടക മുഖ്യമന്ത്രിയും മറ്റു അവിടെ ചെന്നപ്പോള്‍ അദ്ദേഹം എന്തെങ്കിലുംപറഞ്ഞതായി ഒരു മാധ്യമത്തിലും കണ്ടില്ല. ഉണ്ണികൃഷ്ണന്‍ പറയുന്നത്. സന്ദീപിന്റ സംസ്കാരചടങ്ങില്‍ കേരളത്തില്‍ നിന്നും ആരും തന്നെ വന്നില്ല. ഇത് ശരിയല്ല,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സന്ദീപിന്റെ മരണം വീരമൃത്യു തന്നെ ,നമ്മളെല്ലാവരും അഭിമാനിക്കുന്നു. പക്ഷെ ഒരു ധീരജവാന്റെ അച്ചന്‍ അതില്‍ അഭിമാനിക്കുന്നതിനു പകരം ആ സംസ്ക്കാരചടങ്ങില്‍ പങ്കെടുക്കാത്ത മന്ത്രിമാരെ ചൊല്ലി ദേഷ്യപ്പെടുകയാണോ വേണ്ടത് ?. ആ സമയത്ത് മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ ദില്ലിയിലായിരുന്നു. അദ്ദേഹം വന്ന ഉടന്‍ തന്നെ ബംഗ്ളുരില്‍ സന്ദീപിന്റെ വീട്ടില്‍ ചെന്നു. വി.എസ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കൂടാതെ പ്രായമുള്ള മനുഷ്യുനും. അദ്ദേഹത്തിന്റെ സ്ഥാനത്തെയും,പ്രായത്തെയും ഉണ്ണികൃഷ്ണന്‍ ബഹുമാനിക്കേണ്ടതായിരുന്നു. വി.എസിനെ ഇവിടെ പൂര്‍ണ്ണമായും ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നില്ല,പക്ഷെ അദ്ദേഹത്തെ പൂര്‍ണ്ണമായും തള്ളിപ്പറയേണ്ടതില്ല.
ഇതിലെല്ലാം ഗുരുതരമായ പ്രശ്നം ഇതൊന്നുമല്ല. മാധ്യമങ്ങള്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി തന്നെ തെറ്റായിപോയി. ഒരു ദേശിയ ദിനപത്രം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഇങ്ങനെയാണ് വളച്ചൊടിച്ചത്. Even a Dog wont visit sandeeps house: Kerala CM. ഈ ഒരൊറ്റ കാര്യത്തില്‍ നിന്നും നമുക്കു മനസ്സിലാക്കാം പ്രശ്നം ഇത്ര വഷളായതിന്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നിസ്സാരമല്ല.
നമുക്ക് സമാധാനമായി ഉറങ്ങുവാന്‍ ഉറക്കവും ഭക്ഷണവും വെടിഞ്ഞ് കാവല്‍ നില്‍ക്കുന്നവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ക്രിക്കറ്റ കോമാളിത്തരം കണ്ട് കൈയ്യടിക്കുന്നതിനേക്കാള്‍ ഈ ധീരദേശാഭിമാനികളെക്കുറിച്ചോര്‍ത്ത് പുളകം കൊള്ളാം. ഒന്നോര്‍ക്കണം, മാധ്യമങ്ങള്‍ക്ക് അവരുടെ സര്‍ക്കുലേഷന്‍ മൂവ് ആണ് പ്രധാനം. മറ്റൊന്നുമല്ല. അതിനുവേണ്ടി അവര്‍ കാണാത്തത് കണ്ടെന്നെഴുതും,പറയാത്തത് പറഞ്ഞെന്ന് പറയും. സൂക്ഷിക്കുക ഇവരെ.
നമുക്കു വേണ്ടി ജീവന്‍ വെടിഞ്ഞ ആ യോദ്ധാക്കളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ അശ്രപുഷ്പങ്ങള്‍ അര്‍പ്പിച്ച് നമുക്ക് കഴിഞ്ഞതെല്ലാം മറക്കാം.

Monday, December 1, 2008

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനു പ്രണാമം

കണ്ണേ മടങ്ങുക,ഭ്രാന്തമാം കാട്ടാളത്തത്തില്‍ നിന്നും,
കാത്തിരുന്നതല്ലേ നിന്നെ,ഇന്നു വരുമെന്നു പറഞ്ഞതല്ലെ ...
നിനക്കായ് കാത്തു വച്ചതല്ലെ ഞാന്‍ എന്‍ നെഞ്ചിലെ സ്നേഹപ്രവാഹം.
എവിടേക്കായി നീ പോയി,എന്നോടൊന്നും പറയാതെ ഒരു
വിടചോദിക്കലിനു പോലും നില്‍ക്കാതെ ....
രാജ്യം പുകള്‍കൊള്ളുന്നു നിന്‍ പോരാട്ട വീര്യത്തില്‍
എന്‍ കരള്‍ തേങ്ങുന്നു നിന്റെ വിരഹത്താല്‍
നീ ജീവിക്കും ഈ ജനതയുടെ നില്കാപ്രവാഹത്തിലും,
നഷ്ടപ്പെട്ടത് എനിക്കല്ലോ...എനിക്കുമാത്രം.
രാഷ്ട്രം ഉറങ്ങാന്‍ നീ കാവലിരുന്നു,രാവിന്റെ.
എന്റെ കണ്ണിലുണ്ണീ ഉറങ്ങുക, ആല്ലലില്ലാതെ മയങ്ങുക.

Monday, November 17, 2008

ദേശിയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാറും ചില പാരതന്ത്രൃ ചിന്തകളും

ദേശിയ സ്വതന്ത്ര സോഫ്ട് വെയര്‍ കൊച്ചിയില‍ നവംമ്പര്‍ പതിനഞ്ച പതിനാറ് തീയതികളിലായി കുസാറ്റില്‍ നടക്കുകയുണ്ടായി. നാടൊട്ടുക്കുമുളള സ്വാതന്ത്രൃ സ്നേഹികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. സമാധാനപ്രേമിയും ഇതില്‍ ചില സെഷനുകളില്‍ പങ്കെടുത്തു. ഓര്‍മ്മയില്‍ വന്ന ചില സംഭവങ്ങള്‍ ഇവിടെ പറയുവാന്‍ ആഗ്രഹിക്കുകയാണ്.

ഒന്ന്. സെമിനാറുമായി ബന്ധപ്പെട്ട നടന്ന പ്രദര്‍ശനം. തീയതി പതിനാറ് സമയം പതിനൊന്ന് മണി.

ഉച്ചത്തിലുള്ള ശബ്ദകോലാഹലം കേട്ടാണ് സമാധാന പ്രേമി അങ്ങോട്ടേക്ക് ചെന്നത്.രണ്ട് വിഭാഗം ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമാണ്. കാര്യം ഇതാണ്. പ്രദര്‍ശനശാലയുടെ മുഖപ്പില്‍ തന്നെ നോവലിന്റെ ഓപ്പണ്‍ സൂസെയുടെ പരസ്യമാണ് വച്ചിരിക്കുന്നത്. സ്വതന്ത്രസോഫ്ട വെയര്‍ പ്രേമികള്‍ക്ക് ഇതെങ്ങിനെ സഹിക്കും. അവര് പ്രതികരിച്ചു. ശക്തമായ ഭാഷയില്‍ തന്നെ. രണ്ടു കാര്യങ്ങളാണ് ഇവിടെ നോക്കേണ്ടത്. ഒന്ന്,സ്വതന്തസോഫ്ട് വെയര്‍ പ്രദര്‍ശനശാലയില്‍ എങ്ങിനെ എന്റര്‍പ്രൈസ് എഡിഷന്‍ സോഫ്ട വെയറിന്റെ പരസ്യം വന്നു. രണ്ട്, സ്വതന്ത്ര സോഫ്ട് വെയര്‍ പ്രേമികള്‍ എന്തിനാണ് ഇത്ര തീവ്രവാദികള്‍ ആകുന്നത് ? ഇവര്‍ക്ക് ഒരു ധാരണയുണ്ട് സ്വതന്ത്ര സോഫ്ട് വെയര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടക്കുന്നത് ഇവരുടെ തലയിലൂടെയാണ് എന്ന്. ഇവരില്ലാതെ ഒന്നും നടക്കില്ലത്രെ. കുഞ്ഞുങ്ങളെ ,നിങ്ങള്‍ ഇത്തരം ഉല്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്‍പെ ഇത് പരിചയപ്പെട്ട ധാരാളം ആളുകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ ഉപയോഗിച്ചോളു....പക്ഷെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തണ്ട. മറ്റൊരു ചോദ്യം സംഘാടകരോടാണ്, ടോക്-എച്ച് എന്ന വിദ്യാഭ്യാസ സ്ഥാപനം അവിടെ ഒരു പരിപാടി നടത്തുന്നുണ്ടായിരുന്നു മുഴുവനും മൈക്രോസോഫ്ട് അധിഷ്ഠിത ഉല്പന്നങ്ങള്‍
ഉപയോഗിച്ചുള്ള ഒരു പ്രസന്റേഷന്‍ . ശരിയാണോ എന്നുള്ള ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളു.

ഈ കഴിഞ്ഞുപോയ സംഭവം ശാസ്ത്ര ലോകത്തിന്‍ എന്ത് സംഭാവന നല്കി എന്നുള്ള ഒരു സംശയം സമാധാന പ്രേമിക്കുണ്ടായി. ചില സെഷനുകള്‍ കണ്ടാല്‍ എന്തിനുവേണ്ടി സംഘടിപ്പിച്ചു എന്നു പോലും ഓര്‍ത്തുപോകും. ഉദാഹരണത്തിനു ദര്‍ശന സംഘടിപ്പിച്ച സോഷ്യല്‍ നെറ്റവര്‍ക്കീംഗ് എന്ന സെഷന്‍ , പറയാന്‍ എന്താണോ ഉദ്ദേശിച്ചത് അതിലേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഓപ്പണ്‍ ഫോറത്തില്‍
നിര്‍ഭാഗ്യവശാല്‍ കാമ്പുള്ള ഒരു ചോദ്യം പോലും ഉയര്‍ന്നുവന്നില്ല. പലരും തങ്ങളുടെ വിദ്യാഭ്യാസയോഗ്യതകളും,സ്ഥാനമാനങ്ങളും പരിചയപ്പെടുത്താനാണ് വേദി ഉപയോഗിച്ചത്. പ്രശസ്തരുടെ സെഷനുകളില്‍ ആളുണ്ടായിരുന്നു. തര്‍ക്കമില്ല. അതെവിടെയും അങ്ങിനെ തന്നെ. ഈ സെമിനാര്‍ നമുക്കുവേണ്ടി ബാക്കി വെച്ചത് എന്താണ്.

ചോദ്യങ്ങള്‍ ബാക്കിയാകുന്നു.

പിന്‍കുറിപ്പ്.
ഉദ്ഘാടന സമ്മേളനത്തില്‍ സാംസ്ക്കാരിക മന്ത്രി എന്‍സൈക്ലോപീഡീയയുടെ മുഴുവന്‍ ശേഖരവും വിക്കിപീഡിയക്കു കൈമാറും
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി സ്വതന്തസോഫ്ട് വെയര്‍ വികസന കേന്ദ്രം സ്ഥാപിക്കും.

Wednesday, September 24, 2008

ദേശീയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാര്‍ 2008

ദേശീയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാര്‍ കൊച്ചിയില്‍ വെച്ച് നടക്കുന്നു. നവംമ്പര്‍ പതിനഞ്ച്,പതിനാറ് തീയതികളിലായിട്ടാണ് നടത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒരു വെബ് പേജും തുടങ്ങിയിട്ടുണ്ട്. ഈ രണ്ടാം സംരംഭം ഇവിടെ വച്ച് നടത്തപ്പെടുന്നു എന്നത് മറ്റൊരു ലോകത്തിനായി കാത്തിരിക്കുന്ന നമുക്കോരോര്‍ക്കും ആശക്കു വക നല്കന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വിലാസങ്ങളില്‍ നിന്നും നിങ്ങള്‍ക്കു ലഭിക്കും.

http://nfm2008.atps.in/

Thursday, August 21, 2008

ഒരമ്മയുടെ കണ്ണുനീരും, ആഗോളവത്കരണവും

ആഗോളവത്കരണത്തിനും,വിലക്കയറ്റത്തിനും എതിരേ ഇടതുപക്ഷ കുക്ഷികള്‍ നടത്തിയ പൊതു പണിമുടക്ക് നാം കണ്ടു. നമ്മള്‍ ഒരു ഒഴിവുദിനം ആസ്വദിച്ചു. എന്നാല്‍ ജീവിതത്തില്‍ ഒഴിവുദിനങ്ങള്‍ ഒരിക്കലും ആഘോഷിക്കുവാന്‍ കഴിയാത്ത ഒരമ്മയെയും ഈ ഹര്‍ത്താല്‍ നമുക്കു സമ്മാനിച്ചു. ഈ സമര തെമ്മാടികള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആ അമ്മയുടെ മനസ്സില്‍ ഈ കഴിഞ്ഞ ഹര്‍ത്താല്‍ സൃഷ്ടിച്ച ഒടുങ്ങാത്ത നൊമ്പരങ്ങള്‍. സങ്കടത്താല്‍ ചുട്ടുനീറുന്ന ആ അമ്മയുടെ വേദനയില്‍ പങ്കുചേരാതെ നമ്മുടെ തൊഴിലാളി യൂണിയന്‍ ഭാരവാഹി പറഞ്ഞതു കൂടെ നമ്മള്‍ ആ കണ്ണീരിന്റെ കൂടെ കൂട്ടിചേര്‍ത്ത് വായിക്കണം. ഞങ്ങള്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ടല്ല അവരുടെ മകന്‍ മരിച്ചത് എന്ന്. അയാള്‍ക്കുമുണ്ടാവില്ലേ കാക്കയും പരുന്തും കൊണ്ടുപോകാതെ വളര്‍ത്തിയ മക്കള്‍. നമുക്കു പറ്റുമ്പോള്‍ മാത്രമേ നാം പഠിക്കു...

Tuesday, July 29, 2008

രാഷ്ട്രീയവും എന്ന പൊറാട്ടു നാടകം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഭാരതത്തിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചില നിമിഷങ്ങളായിരുന്നു പാര്‍ലിമെന്റുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.യു.പി.എ. സര്‍‍ക്കാര്‍ വിശ്വാസപ്രമേയത്തെ അതിജീവിക്കുമോ ഇല്ലയോ ? ചാനലുകളിലും പത്രമാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ചകള്‍,കോളങ്ങള്‍ എന്നിവ...പക്ഷെ സമാധാനപ്രേമിക്കറിയാം ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന്. ഇത് മനസ്സിലാക്കാന്‍ അത്ര വലിയ പത്രപവര്‍ത്തകബുദ്ധിയൊന്നും വേണ്ട,
മൂന്നുനേരവും ചോറുതിന്നുന്ന സാധാരണ ബുദ്ധി മതി. രാഷ്ട്രീയം ഒരു വാണിജ്യം ആണ്. അവിടെ ലാഭം ആണ് മുഖ്യം. മുതല്‍മുടക്കിയവര്‍ക്ക് ലാഭം തിരികെ കിട്ടണം. നേതാക്കള്‍ വിദൂരനിയന്ത്രണസംവിധാനത്തിലൂടെ നയിക്കപ്പെടുന്ന കളിപ്പാവകളാണ്. മാധ്യമങ്ങള്‍ ഇവരാണ് പ്രധാനം എന്ന നിലയിലുള്ള പ്രചാരണവും നടത്തിവരുന്നു.മാധ്യമങ്ങള്‍ക്ക് ഈ നാടകത്തിലുള്ള ഭാഗം അവര്‍ വളരെ നന്നായി അഭിനയിച്ചു തീര്‍ക്കുന്നു. കാണികള‍് അഥവാ നമ്മള്‍ ഈ ആകാംക്ഷഭരിതമായ രംഗങ്ങള്‍ കണ്ട് കോരിത്തരിക്കുന്നു. സ്പീക്കറുടെ ധൈര്യം കലര്‍ന്ന നടപടിയെ അഭിനന്ദിച്ചുകൊണ്ട് ആശംസകള്‍ അറിയിക്കുന്നു. സുഹൃത്തുക്കളെ ഇവരെല്ലാം ഈ നാടകകോപ്രാട്ടിയിലെ കഥാപാത്രങ്ങള്‍ മാത്രം. ഇത് തിരിച്ചറിയു....

Tuesday, July 1, 2008

കേരള വിദ്യാഭ്യാസവും ചില സാമൂഹ്യപാഠ ചിന്തകളും

കേരളം ഇന്ന് കത്തിയെരിയുന്ന സാമൂഹ്യപ്രശ്നമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപ്രശ്നം. ലോകത്തില്‍ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ തന്നെ ഉണ്ടായാല്‍പോലും ഇളകാത്ത കെ.എസ്.യു കുട്ടികള്‍ പോലും,അവരുടെ എതിരാളികളെ പോലും നാണിപ്പിക്കുന്ന വിധം തെരുവിലിറങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ശരിയായ പ്രശ്നം. ഇത് പരിശോധിക്കുമ്പോഴാണ് കേരളം ഉറ്റുനോക്കുന്നത് ഒരു അനാവശ്യ വിഷയമാണ് എന്ന് മനസ്സിലാവുന്നത്. സഖാവ് എം..ബേബി,ഒരു വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ‍ ഭാഗമായാണ്,ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില‍ ചില മതപരചിന്തകള്‍ കടത്തിവിട്ടത്.

Thursday, June 19, 2008

കൈരളി ചാനലും ചില സംശയങ്ങളും.

കേരളത്തിലെ കുത്തക ചാനലുകളുടെ കൂട്ട ആക്രമണത്തില്‍ നിന്നു പാര്‍ട്ടിയെ രക്ഷിക്കുവാനാണ് ഒരു ജനതയുടെ ആവിഷ്കാരമായി കൈരളി ചാനല്‍ ജനിച്ചത്‌. കേരളത്തിലും പുറത്തും ഉള്ള തൊഴിലാളി വര്‍ഗങ്ങളുടെയും കുത്തകകളുടെയും സഹായത്തോടെ കൈരളി ചാനല്‍ പിറവിയെടുത്തു. സമാധാന പ്രേമിയും അതിന്റെ ഏതാനും ചില ഓഹാരിയെടുത്തിരുന്നു. കയ്യില്‍ ധാരാളം കാശുണ്ടായിട്ടല്ല പിന്നെയോ ചില ആദര്‍ശങ്ങളുടെ പേരില്‍ മാത്രം,ചില ലക്ഷ്യങ്ങളുടെ പേരില്‍.
ഇപ്പോള്‍ ഈ ചാനലിന്റെ പോക്ക് കണ്ടിട്ട് എന്നെപോലുള്ള സാധാരണക്കാര്‍ക്ക് കരച്ചില്‍ ആണ് വരുന്നതു. ചില സഹിക്കാന്‍ വയ്യാത്ത ഉദാഹരണങള്‍ .
മാജിക് ഓവന്‍
ലക്ഷ്മി ചേച്ചി അവതരിപ്പിക്കുന്ന ഈ പരിപാടി ധാരാളം വീട്ടമ്മമാരെയും മറ്റും ആകര്‍ഷിക്കുന്നു. ഇതില്‍ ചേച്ചി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും തികച്ചും ബൂര്‍ഷ രീതിയില്‍ ഉള്ളതാണ്. എല്ലാം തന്നെ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുനത്. പരിപാടിയുടെ പ്രായോജകര്‍ തന്നെ ഒരു ബഹുരാഷ്ട്ര കുത്തകയായ മാഗി ആണ്. ഇനി പരിപാടിയില്‍ ഇടയ്ക്ക് ക്യാമറ പാന്‍ ചെയ്യുമ്പോള്‍ കാണുന്നതോ എല്ലാം തന്നെ വന്‍കിട പണക്കാരുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന വളരെ വിലപിടിച്ച പത്രങ്ങളും മറ്റു വസ്തുക്കളും. എനിക്കറിയില്ല ഈ പരിപാടിയില്‍ എപ്പോഴെങ്കിലും ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഒരു ഭക്ഷണം ഉണ്ടാക്കികാനിച്ചിട്ടുണ്ടോ എന്ന്.
ക്ലോസ്ഡ് 2 ഹാര്‍ട്ട്‌
പാലക്കാടുകാരന്‍ സന്തോഷ് ചേട്ടന്‍ അവതരിപ്പിക്കുന്ന അടുത്ത പരിപാടിയാണിത്. ഓരോ മിനുട്ടിലും പെണ്‍കുട്ടികളെ വിളിച്ചു കൊഞ്ചുന്ന ഒരു തട്ടുപൊളിപ്പന്‍ ബൂര്‍ഷ പരിപാടി. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ ധാരാളം ചാനലുകളും മറ്റും ഉള്ളപ്പോള്‍ എന്തിനാണ് കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നത് ?

Tuesday, June 17, 2008

സിനിമയും മാധ്യമങ്ങളും

കഴിഞ്ഞ കുറെ ആഴ്ച്ചകളായി കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു ക്ഷീണിച്ച ഒരു വിഷയം ആയിരുന്നു കേരളത്തിലെ സിനിമ പ്രതിസന്ധി. എന്ത് പ്രതിസന്ധി,കേരളത്തിലെ സിനിമ സംസ്കാര നായകര്‍ പരസ്പരം പോരടിച്ചു കൊണ്ടിരുന്നത് കേരളത്തിലെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നവും ആയിരുന്നില്ല പകരം ഒരു സമ്പന്ന വര്‍ഗ്ഗത്തിന്റെ തമ്മില്‍ തല്ല് മാത്രം. നല്ല മലയാളത്തില്‍ പറഞാല്‍ തിന്നിട്ടു എല്ലിന്റെ ഇടയില്‍ കുത്തിയ അസുഖം.
ഈ ഒരു നിസ്സാര കാര്യത്തിനായി ഇലക്ട്രോണിക് മാധ്യമങ്ങള്‍ കളഞ്ഞ സമയം എത്രയയിരുന്നു. അതും പ്രൈം ടൈം. വേറെ എത്രയോ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അതിനൊന്നും പോകാതെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യത്തിന് വേണ്ടി ചര്‍ച്ചകളും അഭിമുഖങ്ങളും.
സാധാരണക്കാരനായ പ്രേക്ഷകന്‍ പണം മുടക്കിയാണ് കേബിള്‍ സര്‍വീസ്‌ എടുത്തിരിക്കുനത് ഇത്തരം പോരട്ട് നാടകങ്ങള്‍ കാണാനല്ല.
കൈരളി പോലെയുള്ള ബുദ്ധിജീവി മാധ്യമങ്ങള്‍ പോലും കൂടുതല്‍ സമയവും ചിലവഴിച്ചത് വിനയന്‍ എന്ത് പറഞ്ഞു,മമ്മൂട്ടി എങ്ങിനെ നോക്കി,മോഹന്‍ലാല്‍ എവിടെ ഇരുന്നു എന്നു പറയാനായിരുന്നു. ഇവര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ അതോ വേറെ വാര്‍ത്ത പ്രാധാന്യം ഉള്ള മറ്റു വാര്‍ത്തകളൊന്നും കിട്ടിയില്ലേ ?

സോഷ്യല്‍ ഫോറവും കേരളവും

കേരളത്തിന്റെ ബുദ്ധിജീവി തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു സോഷ്യല്‍ ഫോറംസ്. വളരെ കൊട്ടിഘോഷിച്ച് രണ്ടു കൊല്ലം അത് നടത്തി. മറ്റൊരു ലോകം സാധ്യമാണ്‌ എന്നതായിരുന്നു മുദ്രാവാക്യം. ആഗോളതലത്തിലും ഇതു ഒരു ചെറിയ പിടിച്ചുകുലുക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലക്കാലമായി ആരും തന്നെ ഇതിനെക്കുറിച്ച് പറഞ്ഞു കേള്‍കുന്നില്ല. നാലാം ലോക വാദവും മറ്റും ഉയര്‍നുവന്നത് ഈ ഫോറം വഴി ആയിരുന്നു.
എന്തുപറ്റി നമ്മുടെ ക്ഷോഭിക്കുന്ന സമൂഹത്തിനു ?.
അതോ മറ്റൊരു ലോകം സാധ്യമയോ ?

ഫ്രീ എന്നാല്‍ സ്വാതന്ത്ര്യം

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാല്‍ പൊതുവെ ഉള്ള ഒരു കാഴ്ചപ്പാട്‌ ആണ് ഇതു എന്തോ ഒരു സൌജന്യമായി നല്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് എന്ന്. ഫ്രീ എന്നാല്‍ സൌജന്യം മാത്രമല്ല സ്വാതന്ത്ര്യം എന്ന് കൂടി അര്‍ത്ഥമുണ്ട്. ഒരു സോഫ്ത്വറിനു വേണ്ടുന്ന സ്വാതന്ത്ര്യം എന്തോക്കെയാണോ അതെല്ലാം തന്നെ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്വെയറുകള്‍ നല്‍കുന്നുണ്ട്.
ഇതോടൊപ്പം തന്നെ ഇതു തികച്ചും സൌജന്യവും കൂടി ആണ്. നിങ്ങള്‍ക്‌ സൌജന്യമായി ഇതു ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്ലോഡ് ചെയ്യാം. പഠിക്കാം,ഉപയോഗിക്കാം,ഗവേഷണം നടത്തം,പകര്‍ത്താം. ശരിക്കും ഇതല്ലേ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ?

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം.
പാരതന്ത്ര്യം മാനികള്‍ക്ക് മ്രിതിയേക്കള്‍ ഭയാനകം.

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം

ഒരു സോഫ്റ്റ്‌വെയര്‍ നമുക്കു എന്തൊക്കെ സ്വാതന്ത്ര്യം നല്‍കണം ?
പഠിക്കുവാനുള്ള സ്വാതന്ത്ര്യം : നാം ഏത് സോഫ്റ്റ്‌വെയര്‍ ആണോ ഉപയോഗിക്കുന്നത് ആ സോഫ്റ്റ്‌വെയര്‍ നമുക്കു വേണ്ട രീതിയില്‍ പഠിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
പകര്‍ത്തുവാനുള്ള സ്വാതന്ത്ര്യം : സോഫ്റ്റ്വെയറുകള്‍ സുഹൃതുകള്‍ക്കോ ആവശ്യമായി വന്നാല്‍ പകര്‍ത്തി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം.
ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം : നമുക്കാവശ്യമുള്ള രീതിയില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം : പുതിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
പുനര്‍ വിതരണംതിനുള്ള സ്വാതന്ത്ര്യം : നമ്മുടെ സംഭാവനകള്‍ ഉള്‍പെടുതിയുള്ള പുതിയ വെര്‍ഷന്‍ പുനര്‍ വിതരനതിനുള്ള സ്വാതന്ത്ര്യം.

വിദ്യ - അഭ്യാസം

കേരളത്തില്‍ നടക്കുന്നത് വിദ്യാഭ്യാസമോ
അതോ വിദ്യ - അഭ്യാസമോ.
ഒരേ പ്രായത്തിലുള്ള രണ്ടു കുട്ടികള്‍ക്ക് രണ്ടു തരത്തിലുള്ള വിദ്യാഭ്യാസം നല്കുന്ന രണ്ടേ രണ്ടു രാജ്യങ്ങളെ ഉള്ളു. ഒന്നു ഇന്ത്യ ആണ് രണ്ടാമത്തേത് ബ്രിട്ടനും. ഇന്ത്യയില്‍ ഇതു സംഭവിക്കുനത് ഒരുതരം കൊളോനിയാല്‍ ഹാങ്ങ്‌ ഓവര്‍ ആണ്. കേരളത്തില്‍ ആണ് ഇതു ഏറ്റവും കൂടുതല്‍ അറിയാന്‍ കഴിയുന്നത്. കാരണം കേരളത്തെ പോലെ വിദ്യാഭ്യാസത്തിനു ഇത്ര പ്രാധാന്യം കൊടുക്കുന്ന മറ്റൊരു സംസ്ഥാനം ഇല്ല തന്നെ. പറയുന്നതു കമ്മ്യൂണിസവും പഠിക്കുന്നത് കുത്തക രാജ്യങ്ങിലും. ഭരിക്കുനത് ആര് തന്നെ അയാളും ഇവിടെ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നുണ്ട്‌ .
സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു വരുന്ന സാധാരണകാരന്റെ മക്കളും മികച്ച വിദ്യാഭ്യാസം നേടിവരുന്ന കാശുകാരന്റെ മക്കളും ചെന്നുപെടുന്നത് ഒരേ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പിലാണ്. ആര് ജയിക്കും ? ആര് തോല്കും ?

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

നാം സാധാരണയായി പറഞ്ഞുകെള്‍കാറുള്ള ഒരു പദമാണിത്. എന്താണ് ഈ സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍മാര്‍ ഇവിടെ ചെയ്യുന്നത് ? അവര്‍ മൈക്രോസോഫ്റ്റ്, തുടങ്ങിയ ചില സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ അടിമപണി ആണ് ചെയ്യുനതു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ സോഫ്റ്റ്‌വെയര്‍ പുലികള്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്‌ സിയാറ്റില്‍ എന്ന ഒരു ചെറിയ നഗരത്തിലെ രണ്ടോ മുന്നോ കെട്ടിടങ്ങള്‍ ആണ്. നിര്‍ഭാഗ്യവശാല്‍ ഐ ടി കാലഘട്ടത്തില്‍ ഇതൊന്നും പറഞ്ഞാല്‍ ഈ കുട്ടികള്‍ക്ക് മനസ്സിലാവില്ലല്ലോ . കാരണം വിവാഹ മാര്‍ക്കറ്റില്‍ ഒരു ഐ ടി വിദഗ്ദന്റെ വില എന്താണ് എന്ന് അറിയാമല്ലോ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മാന്യമായി വേഷം ധരിച്ച അടിമ (Glorified Slave).
സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാത്ത ആരും സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍മാര്‍ അല്ല. കാരണം പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ ഒന്നും തന്നെ എന്ജിനീരിംഗ് സമ്മതിക്കില്ല. പിന്നെങ്ങിനെ ഇവര്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ ആകും ? ഇവര്‍ ഡാറ്റ എന്‍ട്രി വിദഗ്ദര്‍ ആണ്.

സോഫ്റ്റ്‌വെയര്‍ ഒരു സാമ്പത്തികവശം

ഒരു ഐ.ടി പ്രൊജക്റ്റ് സാമ്പത്തികമായി ഇങ്ങിനെ വിഭജിക്കാം.
ഹാര്‍ഡ്‌വെയര്‍ - 60 %
സോഫ്റ്റ്‌വെയര്‍ - 30 %
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് -9 %
നെറ്റ് വര്‍ക്കിംഗ്‌ - 1 %

ഇതില്‍ ഹാര്‍ഡ്‌വെയര്‍ ശതമാനം നമുക്കു ഒന്നും തന്നെ ചെയ്യാനില്ല,കാരണം ഈ മേഖല ഇന്റല്‍ മുതലായ ഹാര്‍ഡ്‌വെയര്‍ ഭീമന്മാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇനി വരുന്നതു സോഫ്റ്റ്‌വെയര്‍ ആണ്. ഇതില്‍ ഓപറേറ്റിങ്ങ് സിസ്റ്റം ,ഡാറ്റാബേസ് സെര്‍വര്‍ ,ഓഫീസ് സോഫ്റ്റ്‌വെയര്‍ എന്നിവ പെടുന്നു. നമ്മള്‍ പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ മാറ്റി പകരം സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാനെങ്ങില്‍ ഫലത്തില്‍ നമുക്കു മുപ്പതു ശതമാനത്തിലധികം ലാഭിക്കുവാന്‍ പറ്റും. ഇന്ത്യ പോലൊരു വികസന രാജ്യത്തിന് ഇതു എത്രത്തോളം സഹായിക്കുവാന്‍ കഴിയും എന്ന് ചിന്തിച്ചാല്‍ മതിയാകും.

ഒരു യഥാര്‍ത്ഥ ഉദാഹരണം
കേരളത്തിലെ ഒരു ജില്ല ആയ എറണാകുളം ജില്ലയുടെ കാര്യം എടുത്താല്‍, ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ റൂട്ട് ലെവല്‍ എന്ന് പറയുന്നതു വില്ലേജ് ഓഫീസുകള്‍ ആണ്. ഇതിന്റെ ഏകദേശ എണ്ണം ആയിരം വരും. ഒരു ഓഫീസില്‍ അഞ്ചു കമ്പ്യൂട്ടര്‍ എന്ന് കണക്കാക്കിയാല്‍ തന്നെ അവിടെ വേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ കോസ്റ്റ് താഴെ പറയുന്ന പോലെ ആയിരിക്കും

മൈക്രോസോഫ്റ്റ് എക്സ് പി (അഞ്ച് എണ്ണം ) = 35000
ഓഫീസ് (അഞ്ച് എണ്ണം) = 70000
ഏകദേശ സോഫ്റ്റ്‌വെയര്‍ നിക്ഷേപം = 105000

ഇതു ഒരു ഏകദേശ കണക്കു മാത്രമാണ് . മൈക്രോസോഫ്റ്റിന്റെ മറ്റു ചിലവുകള്‍ ഇതില്‍ പറഞ്ഞിട്ടില്ല. ഇതിനെ ആയിരം കൊണ്ടു ഗുണിച്ചാല്‍ നമുക്കു എറണാകുളം ജില്ലയിലെ കമ്പ്യൂട്ടര്‍ വല്കരണത്തിന്റെ ചിലവ് പരിഗണിക്കാന്‍ പറ്റും. ആലോചിക്കുക ഇതു വില്ലേജ് ഓഫീസുകളുടെ കണക്കു മാത്രമാണ്. ജില്ലയില്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ കണക്കുകള്‍ നിങ്ങള്‍ കണക്കുകൂട്ടുക. കേരളത്തിന്റെ ആകെ തുക കിട്ടുവാന്‍ ,നിങ്ങള്‍ക്ക് ആലോചിച്ചാല്‍ മതി. എത്ര ഭീകരമാനത്. ഇന്ത്യയുടെ മൊത്തം ചിത്രം ആലോചിച്ചു നോക്കു. എത്രമാത്രം പണം ആണ് ഈ പ്രൊജക്റ്റ് ഇലുടെ ഫോറിന്‍ മണി ആയി പോകുന്നത് ?

സംസാരിക്കു‌

സംസാരിക്കു‌
ഇപ്പോള്‍ നിങ്ങളുടെ നാവുകള്‍ സ്വതന്ത്രങ്ങളാണ്.
ഇതു നാളെ അരിഞ്ഞുവീഴ്തപെടും,
അതിനുമുന്‍പ്‌ സംസാരിക്കു.
പറയുവാനുള്ളത്‌ തുറന്നു പറയു.
ഇപ്പോള്‍ ഇല്ലെങ്കില്‍,പിന്നെ ഇല്ല.

മൈക്രോസോഫ്റ്റ് വിരോധി

സുഹൃത്തെ
ഞാന്‍ ഒരു മൈക്രോസോഫ്റ്റ് വിരോധി ആണ് എന്ന് പറയുന്നതില്‍
ഞാന്‍ അഭിമാനം കൊള്ളുന്നു. വിജ്ഞാനം പൂഴ്ത്തിവെക്കുവാന്‍ ഇവന് ആരാണ് അനുവാദം കൊടുത്തത്. വിജ്ഞാനം ആരുടെയും പൊതു മുതല്‍ അല്ല. വിജ്ഞാനം തലമുറകളായി കൈമാറി വന്നതാണ്‌. ഇതു മൈക്രോസോഫ്റ്റ് കണ്ടുപിടിച്ചതല്ല. നീ പണം കൊടുത്ത് വാങ്ങിയ ഒരു ഉത്പന്നം എങ്ങിനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുനത് നീ ആണ് . ഞാന്‍ പണം കൊടുത്തു വാങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നം പകര്‍ത്താന്‍ പാടില്ല,പഠിക്കാന്‍ പാടില്ല , എന്ന് പറയാന്‍ മൈക്രോസോഫ്റ്റ് ആരാണ്.
അതുകൊണ്ട് ദയവായി നിങ്ങള്‍ സ്വതന്ത്ര ഉത്പന്നങ്ങള്‍ ഉപയോഗിക്കു. കുത്തകകളെ നാട്ടില്‍ നിന്നും തുരത്തു. എന്തിനാണ് ഗേട്ടുകളും വിന്‍ഡോസും ? നമ്മുടെ വാതിലുകള്‍ മലര്‍കെ തുറന്നിട്ടിരികുകയല്ലേ.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വൈരുധ്യം
മൈക്രോസോഫ്റ്റ് വിസ്ത ഒരു സെക്യൂരിറ്റി ഓപറേറ്റിങ്ങ് സിസ്റ്റം ആണ് എന്ന് പറയപ്പെടുന്നു. പറയു,ഇതു എത്രത്തോളം ശരിയാണ് ? നിങ്ങള്‍ ഒരു മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ധാരാളം വൈറസുകള്‍ ലഭിക്കുന്നു .