മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരുപോലെ പാര്‍ട്ടിക്കേറ്റ കനത്തപരാജയവും. പക്ഷെ ഇത് കോണ്‍ഗ്രസ്സിന്റെ നേട്ടമായി കണക്കാക്കാനാകില്ല. കേരളം സ്വീകരിച്ചുപോരുന്ന ഒരു രീതി മാത്രം ആണ് ഇതെന്നു
മാത്രം. ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ജനങ്ങള്‍ നൊട്ടേഷനുകള്‍ മാറുന്നു....എക്സ് അല്ലെങ്കില്‍ വൈ. അവര്‍ക്ക് വേറൊരു ഓപ്ഷന്‍ ഇല്ല. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള , അല്ലെങ്കില്‍ അവരുടെ ആശയങ്ങളോടോ മറ്റെന്തെങ്കിലിനുമോടോ ഉള്ള താല്‍പര്യത്തിന്റെ പുറത്തോ അല്ല. അവര്‍ക്കറിയാം മൂല്ല്യങ്ങള്‍ മാറുന്നില്ല എന്ന് മറിച്ച് നൊട്ടേഷനുകള്‍ മാത്രമാണ് മാറുന്നത്. അതവിടെ നില്‍ക്കട്ടെ..... പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണോ എന്നുള്ള ഭയപ്പാടിന്റെ അടുത്താണ് നാം നില്‍ക്കുന്നത്. കേരളത്തിലും ബംഗാളിലും മാത്രം വേരുകളുള്ള ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നു. അപ്പോഴും മന്ത്രിപുംഗവന്‍മാര്‍ പറയുന്നത് ഇത് ഭരണത്തോടുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അല്ല എന്നാണ്. പിന്നെ എന്താണ് ഈ തോല്‍വിയുടെ കാരണം ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിക്കാന്‍ അമേരിക്ക നടത്തുന്ന പ്രചരണ പരിപാടിയുടെ ഫലമാണോ ഇത് ? ഈ തോല്‍വിയില്‍ പ്രതിപക്ഷനേതാവ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ജനങ്ങളോടല്ല മറിച്ച് പ്രതിപക്ഷത്തിന്റെ ജോലി അവരെക്കാള്‍ ഭംഗിയായി നിര്‍വഹിച്ച ടീം ലീഡര്‍ കൂടിയായ സഖാവ്.വി.എസിനോടാണ്. അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് CPIപൊന്നാനി സീറ്റും,ജനതാദളിന്റെ കോഴിക്കോട് സീറ്റും അവര്‍ പിടിച്ചുപറിച്ചത്. അവിടെ നിന്നു തന്നെ തോല്‍വിയിലേക്കുള്ള പാത അവര്‍ വെട്ടിതുറന്നിരുന്നു. അപ്പോഴും ഉണ്ടായിരുന്ന ആത്മവിശ്വാസം ആണ് അഭിനന്ദനീയം. ഈഫല്‍ ടവറിന്റെ മുകളില്‍ നിന്നും വീഴുന്ന ഒരാള്‍ പകുതി വഴിയെത്തുമ്പോഴും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിനും തുല്യമാണിത്. ഹൊ എനിക്കിപ്പോഴും പരുക്കൊന്നും പറ്റിയിട്ടില്ലല്ലോ....
ലാവ്ലില്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണത്തിനു ഭയപ്പെടുന്നത് ? ധൈര്യമായി നേരിടാമല്ലോ ? അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാമല്ലോ ? പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഒരു നേതാവ്,സമുന്നതനായ ആള്‍ ഇത്ര വലിയ അഴിമതി കേസ് നേരിടുന്നത്.
ഇലക്ഷന്‍ റിസല്‍ട്ടിനുശേഷമുള്ള പാര്‍ട്ടിയുടെ ആദ്യത്തെ പത്രസമ്മേളനത്തില്‍ ഈ തോല്‍വിക്കു കാരണം ലെനിനിസ്റ്റ രീതികളെ അവഗണിച്ചതാണ് തോല്‍വിക്കു കാരണം എന്നാണ് പറയുന്നത്. ആ പത്രസമ്മേളനം കണ്ടപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ ഒരു രംഗം ആണ് ഓര്‍മ്മ വരുന്നത്. പാര്‍ട്ടിയുടെ തോല്‍വിയെ ക്കുറിച്ച് വിശദീകരിക്കുന്ന ശങ്കരാടിയുടെ കഥാപാത്രത്തെയാണ് അത്. അണികള്‍ക്ക് മനസ്സിലാകാത്ത ഏന്തോ പറഞ്ഞ് ഫലിപ്പിക്കുന്ന ഒരു ലോക്കല്‍ സഖാവ്. ആര് തെറ്റുചെയ്തു അല്ലെങ്കില്‍ ആരെങ്കിലും തെറ്റ് ചെയ്തോ എന്ന് പോസ്റ്റമോര്‍ട്ടം ചെയ്തിട്ട് കാര്യമില്ല. മുന്നോട്ട് എങ്ങിനെ എന്നുള്ളതാണ് ചിന്തിക്കേണ്ടത്. ഇപ്പോഴും അഖിലേന്ത്യാനേതാക്കള്‍ പറയുന്നത് കേന്ദ്രത്തില്‍ പിന്തുണക്കാത്തതിന്റെ ദേഷ്യത്തിലാണ് ലാവ്ലിന്‍ കേസ് ഇത്ര പെട്ടെന്ന് നടത്തുന്നത് എന്നാണ്. ഏത്ര മനോഹരമായ വിശദീകരണം. ഏതു കുഞ്ഞിനും അറിയാം ഇടതുപക്ഷത്തിന്റെ ഒരു നോട്ടം പോലുമില്ലാതെ UPAക്ക് ഭരിക്കാന്‍ കഴിയും എന്ന്.പിന്നെന്തിനീ വാചകകസര്‍ത്ത് ആരെ കേള്‍പ്പിക്കാന്‍ സഖാവേ.. അതും JNUപോലുള്ള മഹാസ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ ബുദ്ധിജീവികളായ സഖാക്കള്‍.
നഷ്ടപ്പെടാന്‍ നമുക്ക് കൈവിലങ്ങുകള്‍ മാത്രമല്ല ഉള്ളത്.....കൈരളിചാനലുണ്ട്,അധികാരമുണ്ട്,സഞ്ചരിക്കുന്ന ആഡംബരകാറുകളുണ്ട്,മണിമാളികയുണ്ട്.
അതുകൊണ്ട് സൂക്ഷിക്കുക കൂടുതല്‍ വ്യക്തതയുള്ള തന്ത്രങ്ങളുമായ അഞ്ചു വര്‍ഷത്തിനുശേഷം കാണാം...ലാല്‍സലാം....
ബുദ്ധിജീവിയായാല്‍ പിന്നെ ജാഥക്കും സമരത്തിനും ഒന്നും പോകണ്ടല്ലോ ? നമ്മള്‍ വെറുതെയിരുന്നു പറഞ്ഞാല്‍ മതി അണികള്‍ എല്ലാം ചെയ്തോളും
സന്ദേശം- സത്യന്‍ അന്തിക്കാട്
No comments:
Post a Comment