ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും ......
തണലുകിട്ടാന് തപസ്സിലാണിന്നിവിടെയെല്ലാമലകളും.
ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്പടക്കി കാത്തുനില്ക്കും നാളുകള്‍
ഇലകള്‍ മൂളിയ മര്‍മരം കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയിങ്ങുനിലച്ചു, കേള്‍പ്പതു പ്രിഥ്വി തന്നുടെ നിലവിളി .
നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം
സ്വാര്‍ത്ഥ ചിന്തകലുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്
നനവ് കിനിയും മനസ്സുണര്ന്നാല് മണ്ണിലിനീയും ജീവിതം
ഒരുമയോടെ നമുക്ക് നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ
പെരിയ ഡാമുകള്‍ രമ്യ ഹര്‍മ്യം അണു നിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് മര്‍ത്യ മനസ്സിന് അതിരില്‍ നിന്ന് തുടങ്ങണം
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കാ യിടാം