ഞാന്‍ അവളെ കാണുമ്പോള്‍ മഴ മാറിനിന്ന ഒരാകാശമായിരുന്നു. പക്ഷെ എന്നെ കണ്ടപ്പോഴാകട്ടെ പെയ്യാനായി ഒരുകൂട്ടി നിന്ന കാര്‍മേഘങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനായേക്കും അവളുടെ ഭാവി ഭര്‍ത്താവ് എന്നറിഞ്ഞപ്പോഴാകട്ടെ ആ മുഖത്തു വിരിഞ്ഞതെന്താണെന്നോര്‍മ്മയില്ല. ഞാന്‍ മഴയെ സ്നേഹിച്ചിരുന്നു… ഒരു പാട്. മഴ പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ മൂടിപുതച്ചുങ്ങാതെ ജനാലവിരിക്കപ്പുറം പുളിമരത്തിലെ ഇലകളിലുടെ
അവയെ സ്നേഹിച്ചിറങ്ങുന്ന മഴതുള്ളികളെ കാണാനായിരുന്നു എനിക്കിഷ്ടം. മടിച്ചു മടിച്ചു തല നീട്ടിനോക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ആ തുള്ളികളിലുടെ ആയിരം വര്‍ണ്ണങ്ങളായി മാറുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ എന്നേപോലെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും എനിക്കു സത്യം ആയിതീര്‍ന്നിട്ടില്ല. അതുപോലെ തന്നെ ഈ പെണ്‍കുട്ടിയും മഴക്കാലരാത്രിയില്‍ കണ്ടുമറന്ന ഒരു സ്വപ്നം പോല,ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ച ഒരു യാത്രപോലെ എനിക്ക് ഭൂതകാലത്തില്‍ വിട്ടു കളയേണ്ടിവരും എന്നു കരുതിയിരുന്നു.
പക്ഷെ മഴയുടെ സാന്നിദ്ധ്യത്തില്‍ ഒരു ജൂലായ് മാസത്തില്‍ അവളുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. ഞാന്‍ എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും പിന്നീട് ഞങ്ങളിലേക്ക് മാറി. ആദ്യമായി അവളുടെ ശബ്ദം എന്റെ ഫോണിലേക്ക് ഒരു മഴത്തുള്ളിപോലെ വന്നെത്തിയപ്പോള്‍ പുറത്ത് എന്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയപോലെ ഒരു കുസൃതിചിരിപോലെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ എന്റെ ശബ്ദവും കാത്ത് ഉറങ്ങാതെ എന്റേതു മാത്രമായ ഒരു പെണ്‍കുട്ടി,കാത്തിരിക്കുന്നുണ്ടാകും എന്ന ചിന്ത പിന്നീട് എനിക്ക് മഴയെക്കാള്‍ പ്രിയപ്പെട്ടതായി മാറി. പക്ഷെ അവളോട് സംസാരിക്കുന്ന ഓരോ വാക്കിലും ഓരോ തുലാവര്‍ഷം പെയ്തു തീരുന്നുണ്ടായിരുന്നു. അത്രയേറെയുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി ഞാന്‍ കാത്തുവെച്ച സ്നേഹം. എന്റെ കൌമാരങ്ങളില്‍ ഞാന്‍ കൈമോശം വരാതെ സൂക്ഷിച്ച പ്രണയം അവള്‍ക്കായി ഞാന്‍ കാത്തുവെച്ചിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട മഴത്തുള്ളികളിലും അവളുടെ മുഖം എനിക്ക കാണാന്‍ കഴിഞ്ഞു. എന്റെ ഒരു സുഹൃത്ത് പറഞ്ഞപോലെ…. നിന്റെ സ്നേഹം നീ കാത്തുവെച്ചത് ഇവള്‍ക്ക് നല്കാനായിരുന്നിരിക്കും. ശരിക്കും അത് തന്നെയായിരുന്നിരിക്കും.
മഴപെയ്തു തീര്‍ന്ന ഒരു വെള്ളിയാഴ്ച ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. എന്റെ കൂടെ ഏറ്റവും അടുത്ത കൂട്ടുകാരനെപോലെ അന്നു രാവിലെ വരെ എന്റെ കൂടെ തന്നെയുണ്ടായിരുന്നു ഒരു നനഞ്ഞ മഴ. ഒരു പക്ഷെ പുതിയ കൂട്ടുകാരിക്കുവേണ്ടി എല്ലാ ഭാവുകങ്ങളും നേരാന്‍ വന്നതാകാം. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്ന ഒരാളുടെ വേദനയുമായിരിക്കാം.
വിവാഹത്തിനുശേഷം ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ഇപ്പോള്‍ നല്ല മഴയാണ്. ഇവിടെ വേദനപോലെ കനത്ത വേനലും. എന്നാലും എന്റെ ഉള്ളില്‍ അവളോടുള്ള പ്രണയം തീരാത്ത മഴപോലെ പെയ്തുകൊണ്ടിരിക്കുകയാണ്.