നിന്നിലേക്കെത്തുവാന്‍ വൈകി ഞാന്‍
നിന്നെയറിയുവാനായ് താമസിച്ചു ഞാന്‍
നിന്റെ വരികള്‍ക്കായി ഞാന്‍ കാതോര്‍ത്തപ്പോഴേക്കും
നിന്റെ തൂലിക നിശ്ചലമായിരുന്നു....
എഴുതുവാനായി നിനക്കേറെയുണ്ടായിരുന്നില്ലേ,
എന്തേ സതീര്‍ത്ഥ്യ നീ മിണ്ടാതായത്.
ഞാനോര്‍ത്തു ഞങ്ങളുടെ പിന്‍വിളിക്കായ് നീ
പിണങ്ങി നില്‍ക്കുകയായിരിക്കും എന്ന്.
നിനക്കായ് പ്രാര്‍ത്ഥിച്ചു ഞങ്ങള്‍,
വിളിപ്പുറത്തുള്ള ദൈവങ്ങളെ....
പക്ഷെ ആ ദൈവസന്നിധി ആയിരുന്നു അവര്‍
നിനക്കായ് ഒരുക്കിവെച്ചിരുന്നത്....
സുഹൃത്തെ ഉറങ്ങുക,സ്വസ്ഥമായ് ശയിക്കുക
വീണ്ടും കണ്ടുമുട്ടുന്ന സമയം വരെയുള്ള ഇടവേളയില്‍
ഞങ്ങള്‍ കണ്ണിമയ്കാതെ കാത്തിരിക്കാം.
മയങ്ങുക....ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നീ എപ്പോഴുമുണ്ടായിരിക്കും....
ഞങ്ങളുടെ ഓര്‍മ്മകളില്‍ നീ മിണ്ടിക്കൊണ്ടേയിരിക്കും....
വിട.....
Tuesday, October 6, 2009
Subscribe to:
Posts (Atom)