Thursday, August 21, 2008

ഒരമ്മയുടെ കണ്ണുനീരും, ആഗോളവത്കരണവും

ആഗോളവത്കരണത്തിനും,വിലക്കയറ്റത്തിനും എതിരേ ഇടതുപക്ഷ കുക്ഷികള്‍ നടത്തിയ പൊതു പണിമുടക്ക് നാം കണ്ടു. നമ്മള്‍ ഒരു ഒഴിവുദിനം ആസ്വദിച്ചു. എന്നാല്‍ ജീവിതത്തില്‍ ഒഴിവുദിനങ്ങള്‍ ഒരിക്കലും ആഘോഷിക്കുവാന്‍ കഴിയാത്ത ഒരമ്മയെയും ഈ ഹര്‍ത്താല്‍ നമുക്കു സമ്മാനിച്ചു. ഈ സമര തെമ്മാടികള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആ അമ്മയുടെ മനസ്സില്‍ ഈ കഴിഞ്ഞ ഹര്‍ത്താല്‍ സൃഷ്ടിച്ച ഒടുങ്ങാത്ത നൊമ്പരങ്ങള്‍. സങ്കടത്താല്‍ ചുട്ടുനീറുന്ന ആ അമ്മയുടെ വേദനയില്‍ പങ്കുചേരാതെ നമ്മുടെ തൊഴിലാളി യൂണിയന്‍ ഭാരവാഹി പറഞ്ഞതു കൂടെ നമ്മള്‍ ആ കണ്ണീരിന്റെ കൂടെ കൂട്ടിചേര്‍ത്ത് വായിക്കണം. ഞങ്ങള്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ടല്ല അവരുടെ മകന്‍ മരിച്ചത് എന്ന്. അയാള്‍ക്കുമുണ്ടാവില്ലേ കാക്കയും പരുന്തും കൊണ്ടുപോകാതെ വളര്‍ത്തിയ മക്കള്‍. നമുക്കു പറ്റുമ്പോള്‍ മാത്രമേ നാം പഠിക്കു...